അവനെ സൂക്ഷിക്കണം, ഉഡായിപ്പാണ്! അക്ഷയ് കുമാറിനെക്കുറിച്ച് ട്വിങ്കിളിന് വാണിംഗ് നല്‍കി രാജേഷ് ഖന്ന

തങ്ങളുടെ മാതാപിതാക്കളുടെ പാതയിലൂടെ സിനിമയിലേക്ക് കടന്നു വന്ന നിരവധി പേരുണ്ട്. ബോളിവുഡിലാണെങ്കില്‍ എല്ലാ ആഴ്ചയും ഏതെങ്കിലുമൊരു താരപുത്രനോ പുത്രിയോ ലോഞ്ച് ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ സ്റ്റാര്‍ കിഡ്‌സിനും കരിയര്‍ വിജയിക്കാന്‍ സാധിച്ചെന്ന് വരില്ല. ചിലര്‍ മാതാപിതാക്കളേക്കാളും വലിയ താരമാകുമ്പോള്‍ മറ്റ് ചിലര്‍ എവിടെയുമെത്താതെ പുറത്താക്കപ്പെടുകയും ചെയ്യുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് ട്വിങ്കിള്‍ ഖന്ന.

രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളാണ് ട്വിങ്കിള്‍ ഖന്ന. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ ട്വിങ്കിളും സിനിമയിലെത്തി. 1995ല്‍ പുറത്തിറങ്ങിയ ബര്‍സാത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു ട്വിങ്കിളിന്റെ എന്‍ട്രി. എന്നാല്‍ അച്ഛനേയും അമ്മയേയും പോലെ കരിയറില്‍ വിജയിക്കാന്‍ ട്വിങ്കിളിന് സാധിച്ചില്ല. ഇതോടെ താരപുത്രി സിനിമ തന്നെ ഉപേക്ഷിക്കുകയായിരുന്നു.

Akshay Kumar

നടന്‍ അക്ഷയ് കുമാറാണ് ട്വിങ്കിളിന്റെ ഭര്‍ത്താവ്. ഏറെനാളത്തെ പ്രണയത്തിന് ശേഷം 2001 ലാണ് ഇരുവരും വിവാഹിതരാകുന്നത്. രണ്ട് മക്കളാണ് ഇരുവര്‍ക്കുമുള്ളത്. 23 വര്‍ഷം പിന്നിടുകയാണ് ഇരുവരുടേയും ദാമ്പത്യ ജീവിതത്തിന്. ഇതിനിടെ ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജേഷ് ഖന്ന നല്‍കിയൊരു അഭിമുഖത്തില്‍ നിന്നുള്ള ഭാഗങ്ങള്‍ ചര്‍ച്ചയാവുകയാണ്. വീഡിയോയില്‍ ട്വിങ്കിളിനെക്കുറിച്ചും അഭിഷേകിനെക്കുറിച്ചുമൊക്കെയാണ് രാജേഷ് ഖന്ന സംസാരിക്കുന്നത്.

മരുമകന്‍ അക്ഷയ് കുമാറിനെക്കുറിച്ച് താന്‍ മകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നാണ് രാജേഷ് ഖന്ന പറയുന്നത്. അവന്‍ പാട്ടും പാടി നടക്കുകയാണ്. വല്ലാതെ ഹേരാ ഫേരി നടത്തുന്നുണ്ട്. അതിനാല്‍ സൂക്ഷിക്കണം എന്നായിരുന്നു രാജേഷ് ഖന്ന മകളോട് പറഞ്ഞത്. അക്ഷയ് കുമാറില്‍ ഒരു കണ്ണ് എപ്പോഴും വേണമെന്ന് മകളോട് പറഞ്ഞ രാജേഷ് ഖന്ന എന്നു കരുതി കയര്‍ മുറുക്കി മുറുക്കി ഒടുവില്‍ പൊട്ടിപ്പോകാതെ നോക്കണമെന്നും പറയുന്നുണ്ട് രാജേഷ് ഖന്ന.

ഒരിക്കല്‍ തനിക്ക് ഡേറ്റിംഗിനെക്കുറിച്ച് അച്ഛന്‍ നല്‍കിയ ഉപദേശം ട്വിങ്കിളും പങ്കുവച്ചിരുന്നു. ഒരിക്കലും ഒരു കാമുകന്‍ മാത്രമുണ്ടാകരുത്. ഒരേ സമയം നാല് കാമുകന്മാരെ ഉണ്ടാക്കണം. അങ്ങനെ ചെയ്താല്‍ ഒരിക്കലും ഹൃദയം തകരില്ലെന്നാണ് രാജേഷ് ഖന്ന മകള്‍ക്ക് നല്‍കിയ ഉപദേശം. നേരത്തെ അക്ഷയ് കുമാറുമായുള്ള വിവാഹത്തെക്കുറിച്ച് അമ്മ ഡിംപിള്‍ കപാഡിയ പറഞ്ഞതിനെക്കുറിച്ചും ട്വിങ്കിള്‍ വെളിപ്പെടുത്തിയിരുന്നു.

Akshay Kumar

വിവാഹത്തിന് മുമ്പ് രണ്ട് വര്‍ഷം അക്ഷയ് കുമാറിനൊപ്പം ജീവിച്ച് നോക്കാനാണ് അമ്മ ട്വിങ്കിളിനോട് പറഞ്ഞത്. രാജേഷ് ഖന്നയുമായുള്ള വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നതിനാല്‍ വിവാഹത്തിന്റെ കാര്യത്തില്‍ തങ്ങള്‍ നൂറ് ശതമാനം ഉറപ്പുള്ളവരായിരിക്കണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നുവെന്നാണ് ട്വിങ്കിള്‍ പറയുന്നത്. അച്ഛന്റേയും അമ്മയുടേയും ഉപദേശങ്ങള്‍ കേട്ടാലും കേട്ടില്ലെങ്കിലും ട്വിങ്കിളും അക്ഷയ് കുമാറും വിവാഹം കഴിക്കുകയും ഇപ്പോഴും ഒരുമിച്ച് ജീവിക്കുകയും ചെയ്യുന്നുണ്ട്.

More from Filmibeat

Read more about: akshay kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X