ഞാന്‍ സല്‍മാന്‍ ഖാന്‍ അല്ല, എന്റെ കയ്യില്‍ നിന്നും ഒന്നും കിട്ടില്ല; കേസെടുക്കാന്‍ വന്നവരോട് രാഖി

ബോളിവുഡിലെ വിവാദ നായികയാണ് രാഖി സാവന്ത്. ഒന്നല്ലെങ്കില്‍ മറ്റൊരു വിവാദത്തിലൂടെ എന്നും രാഖി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. താരത്തിന്റെ പല പ്രസ്താവനകളും വിവാദമായി മാറിയിട്ടുണ്ട്. ഇപ്പോഴിതാ ബിഗ് ബോസ് സീസണ്‍ 15ലെ മത്സരാര്‍ത്ഥിയായി എത്തിയും വാര്‍ത്തകളിലും ചര്‍ച്ചകളിലും നിറഞ്ഞു നില്‍ക്കുകയാണ് രാഖി സാവന്ത്. ഒരിക്കല്‍ രാഖിയുടെ പ്രസ്താവനയ്‌ക്കെതിരെ വാല്‍മീകി സമൂഹം രംഗത്ത് എത്തുകയുണ്ടായിരുന്നു. രാഖിയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട് വരെ ഇഷ്യു ചെയ്ത സംഭവമായിരുന്നു അത്. വിശദമായി വായിക്കാം തുടര്‍ന്ന്.

2017 ലായിരുന്നു സംഭവം. താരത്തിന്റെ ഒരു പ്രസ്താവന തങ്ങളുടെ വിശ്വാസത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് വാല്‍മീകി സമുദായം രംഗത്ത് എത്തുകയായിരുന്നു. ഇതോടെയാണ് താരത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണം രാഖി സാവന്ത് തള്ളിക്കളയുകയായിരുന്നു ചെയ്തത്. വാല്‍മീകിയെ താന്‍ അപമാനിച്ചുവെന്ന ആരോപണം തെറ്റാണെന്നും താന്‍ ഒരു ഉദാഹരണം പറയുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു രാഖി പറഞ്ഞത്. സല്‍മാന്‍ ഖാനുമായും താരം സ്വയം താരതമ്യം ചെയ്യുകയും താന്‍ വിശ്വസിക്കുന്നത് സമൂഹ സേവനത്തിലാണെന്നും രാഖി പറഞ്ഞു.

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്റെ എന്‍ജിഒ ആയ ബീയിംഗ് ഹ്യൂമന്റെ ടീഷര്‍ട്ട് ധരിച്ചെത്തിയായിരുന്നു രാഖിയുടെ പ്രതികരണം. ''ഞാന്‍ സല്‍മാന്‍ ഖാന്‍ അല്ല. ഞാന്‍ രാഖി സാവന്ത് ആണ്. എന്റെ പേരില്‍ കേസെടുത്തെന്ന് കരുതി എന്റെ കയ്യില്‍ നിന്നും ഒന്നും കിട്ടില്ല. ഞാന്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്. സാമൂഹിക പ്രവര്‍ത്തനവും സിനിമയുമാണ് എന്റെ ജോലി'' എന്നായിരുന്നു രാഖിയുടെ പ്രസ്താവന. തന്റെ സുഹൃത്തായ മിക്ക സിംഗിലുണ്ടായ മാറ്റത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു താന്‍ വാല്‍മീകിയുടെ പേര് പരാമര്‍ശിച്ചതെന്നായിരുന്നു രാഖിയുടെ വിശദീകരണം.

കുട്ടിക്കാലത്ത് വായിച്ചൊരു കഥ


''ഞാന്‍ പണ്ട് കുട്ടിക്കാലത്ത് വായിച്ചൊരു കഥയില്‍ നിന്നും ഒരു ഉദാഹരണം എടുക്കുകയായിരുന്നു. കൊള്ളക്കാരനില്‍ നിന്നും സന്യാസിയായി മാറിയ മഹര്‍ഷിയെ പോലെ തന്നെ മിക്കയും മാറിയെന്നാണ് ഞാന്‍ പറഞ്ഞത്. അതൊരു ഉദാഹരണം മാത്രമായിരുന്നു'' എന്നായിരുന്നു രാഖിയുടെ വാദം. രാഖിയും മിക്കയും നേരത്തെ വലിയൊരു വിവാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. രാഖിയെ പരസ്യമായി, ബലം പ്രയോഗിച്ച് മിക്ക ചുംബിച്ചത് വലിയ വിവാദമായിരുന്നു. ഇതിന് ശേഷവും മിക്കയുമായി വീണ്ടും സൗഹൃദം ആരംഭിച്ചതിനെക്കുറിച്ചായിരുന്നു രാഖിയുടെ പ്രസ്താവന. എന്തായാലും താരത്തിന്റെ വാക്കുകള്‍ രാമായാണം എഴുതിയെന്ന് പറയപ്പെടുന്ന വാല്‍മീകി മഹര്‍ഷിയെ അപമാനിക്കുന്നതാണെന്നായിരുന്നു ആരോപണം. കേസ് എടുത്തുവെങ്കിലും രാഖി കോടതിയില്‍ ഹാജരാകാതെ വിട്ടു നില്‍ക്കുകയായിരുന്നു.

ബിഗ് ബോസ്

അതേസമയം ഇപ്പോള്‍ ബിഗ് ബോസ് ഹിന്ദിയുടെ 15-ാം സീസണിലെ മത്സരാര്‍ത്ഥിയാണ് രാഖി സാവന്ത്. തന്റെ ഭര്‍ത്താവിനൊപ്പമാണ് രാഖി ഷോയിലെത്തിയത്. 2019 ലായിരുന്നു രാഖിയുടെ വിവാഹം. എന്നാല്‍ ഭര്‍ത്താവ് റിതേഷിന്റെ മുഖം പുറത്ത് വിട്ടിരുന്നില്ല. ബിഗ് ബോസിലൂടെയാണ് റിതേഷിനെ ആരാധകര്‍ ആദ്യമായി കാണുന്നത്. അതേസമയം റിതേഷ് രാഖിയുടെ യഥാര്‍ത്ഥ ഭര്‍ത്താവ് അല്ലെന്നും ഷോയുടെ തന്നെ ക്യാമറമന്മാരില്‍ ഒരാളാണെന്നും എല്ലാം വെറും നാടകമാണെന്നും ആരോപണം ഉയരുകയും ചെയ്തിരുന്നു. ഭര്‍ത്താവായി ഒരാളെ രാഖി വാടകയ്ക്ക് എടുത്തതാണെന്നും ആരോപണമുണ്ടായിരുന്നു. അതേസമയം രാഖിയും ഭര്‍ത്താവും ബിഗ് ബോസിന്റെ ഫൈനലിസ്റ്റായി മാറിയിരിക്കുകയാണ്. സല്‍മാന്‍ ഖാന്‍ ആണ് ബിഗ് ബോസ് ഷോയുടെ അവതാരകന്‍.

Recommended Video

Vicky Kaushal & Katrina Kaif’s Wedding Footage Rights Sold To Amazon Prime For A Whopping 80 Crores?
വിവാദങ്ങളും

ഐറ്റം സോംഗുകളിലൂടെയാണ് രാഖി സാവന്ത് ശ്രദ്ധ നേടുന്നത്.നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം വിവാദങ്ങളും എന്നും രാഖിയുടെ കൂടെ തന്നെയുണ്ട്. ബിഗ് ബോസ് ഒടിടിയില്‍ തന്നേയും ഉള്‍പ്പെടുത്തണം എന്ന് പറഞ്ഞ് സ്റ്റുഡിയോയുടെ മുന്നില്‍ രാഖി നടത്തിയ നാടകമൊക്കെ വലിയ ചര്‍ച്ചയായി മാറിയിരുന്നു.

Read more about: rakhi sawant
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X