അനുഷ്‌കയ്ക്കും വിരാടിനും കോണ്ടം സമ്മാനിക്കുമെന്ന് രാഖി സാവന്ത്! കാരണം ഇതെന്നും താരം

ബോളിവുഡിലെ വിവാദ നായികയാണ് രാഖി സാവന്ത്. നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് രാഖി. ബിഗ് ബോസ് പോലുള്ള റിയാലിറ്റി ഷോകളിലെ മത്സരാര്‍ത്ഥിയുമായിരുന്നു രാഖി. എന്നാല്‍ രാഖിയുടെ പേര് പലപ്പോഴും വിവാദങ്ങളുടെ ഭാഗമായിരുന്നു. എന്നും വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു രാഖിയുടെ വ്യക്തിജീവിതം. തന്റെ മനസിലുള്ളത് തുറന്നു പറയുന്ന ശീലമുള്ള രാഖിയുടെ പല പ്രസ്താവനകളും പിന്നീട് വലിയ വിവാദമായി മാറിയിട്ടുണ്ട്. അതേസമയം കടുത്ത അധിക്ഷേപങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും ഇരയാവുകയും ചെയ്തിട്ടുണ്ട് രാഖി സാവന്ത്.

മിക്ക സിംഗ് രാഖിയെ പരസ്യമായി ചുംബിച്ചത് മുതല്‍ 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് സ്വന്തമായി പാര്‍ട്ടി രൂപീകരിച്ചത് വരെ രാഖിയുടെ പേര് പല വിവാദങ്ങളിലും ഉയര്‍ന്നു വന്നിട്ടുണ്ട്. അത്തരത്തില്‍ രാഖിയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞ സംഭവമായിരുന്നു 2017 ല്‍ വിരാട് കോഹ്ലിയ്ക്കും അനുഷ്‌ക ശര്‍മ്മയ്ക്കും കോണ്ടം സമ്മാനിക്കാനായി താന്‍ ആഗ്രഹിക്കുന്നതായി രാഖി പറഞ്ഞത്. വിശദമായി വായിക്കാം തുടര്‍ന്ന്.

 രാഖിയുടെ പ്രസ്താവന

വിരാടും അനുഷ്‌കയും വിവാഹിതരായതിന് പിന്നാലെയായിരുന്നു രാഖിയുടെ പ്രസ്താവന. ''വിരാടും അനുഷ്‌കയും പ്രിയപ്പെട്ട ജോഡിയാണ്. അവര്‍ വിവാഹ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ്. ഞാന്‍ അവര്‍ക്ക് എന്റെ കോണ്ടം സമ്മാനിക്കാന്‍ ആഗ്രഹിക്കുകയാണ്. സുരക്ഷയ്ക്ക് വേണ്ടിയും പിന്നെ അവരുടെ അനുഭവത്തെക്കുറിച്ചുള്ള ഫീഡ് ബാക്കിനും വേണ്ടി''എന്നായിരുന്നു രാഖിയുടെ പ്രസ്താവന. തന്റെ കോണ്ടം ബ്രാന്റിനെക്കുറിച്ച് വാതോരാതെ പുകഴ്ത്താനും രാഖി മറന്നില്ല. പിന്നാലെ കോണ്ടം പരസ്യങ്ങളെ സര്‍ക്കാര്‍ നിരോധിക്കുന്നതിനേയും രാഖി വിമര്‍ശിച്ചു.

കോണ്ടം പരസ്യങ്ങള്‍

സണ്ണി ലിയോണും ബിപാഷ ബസുവും അവതരിപ്പിച്ച കോണ്ടം പരസ്യങ്ങള്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടില്ലെന്നും എന്നാല്‍ രാഖി സാവന്തിന്റെ കോണ്ടം പരസ്യങ്ങള്‍ വാര്‍ത്തയില്‍ നിറഞ്ഞതോടെ സര്‍ക്കാര്‍ രാവിലെ ആറ് മുതല്‍ രാത്രി പത്ത് വരെ പരസ്യങ്ങള്‍ നിരോധിക്കുകയായിരുന്നു. സര്‍ക്കാരിന് പേടിയാണോ എന്നായിരുന്നു രാഖിയുടെ ചോദ്യം. കാണുന്നതിന് മുമ്പ് തന്നെ സര്‍ക്കാരിന് പരസ്യം പ്രശ്നമാണെന്ന് തോന്നിയെന്നും രാഖി ആരോപിക്കുകയാണ്. കോണ്ടമില്ലെങ്കില്‍ ഇന്ത്യയിലുള്ളവര്‍ക്ക് എയ്ഡ്സ് വരുമെന്നും കോണ്ടം പരസ്യങ്ങളില്ലെങ്കില്‍ അങ്ങനൊന്ന് ഉണ്ടെന്നോ അതെങ്ങനെ ഉപയോഗിക്കണമെന്നോ യുവാക്കള്‍ക്ക് അറിയാതെ വരുമെന്നും രാഖി പറഞ്ഞിരുന്നു.

ബിഗ് ബോസ്

അതേസമയം രാഖി സാവന്ത് ബിഗ് ബോസ് സീസണ്‍ 15ലേക്ക് എത്തുകയാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. തന്റെ ഭര്‍ത്താവ് റിതേഷിനൊപ്പമാണ് രാഖി ബിഗ് ബോസിലേക്ക് എത്തുക. അഥേസമയം വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണോ അതോ അതിഥിയായിട്ടാണോ രാഖി സാവന്ത് ബിഗ് ബോസിലേക്ക് എത്തുക എന്ന കാര്യത്തില്‍ സ്ഥിരീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. രാഖിയുടെ ഭര്‍ത്താവിന്റെ മുഖം ഇതാദ്യമായിട്ടാണ് ആരാധകര്‍ക്ക് മുമ്പില്‍ വെളിപ്പെടുന്നത്. 2019 ല്‍ റിതേഷ് എന്നയാളെ താന്‍ വിവാഹം കഴിച്ചതായി രാഖി സാവന്ത് അറിയിച്ചിരുന്നു. വിവാഹ വേഷത്തിലുള്ള ചിത്രവും രാഖി പങ്കുവച്ചിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ ചിത്രം താരം പങ്കുവച്ചിരുന്നില്ല. പിന്നീട് രാഖി ബിഗ് ബോസിലെത്തിയപ്പോഴും ആരാധകര്‍ ഭര്‍ത്താവിനെക്കുറിച്ച് ചോദിച്ചിരുന്നു. അതിനാല്‍ കാത്തിരിപ്പ് അവസാനിക്കുകയാണെന്നാണ് രാഖി പറയുന്നത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
കുഞ്ഞ്

അതേസമയം വിരാടിനും അനുഷ്‌കയ്ക്കും ഈയ്യടുത്തായിരുന്നു കുഞ്ഞ് ജനിച്ചത്. വാമിക എന്നാണ് മകള്‍ക്ക് അനുഷ്‌കയും വിരാടും പേരിട്ടിരിക്കുന്നത്. സീറോയാണ് അനുഷ്‌കയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. പിന്നീട് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയായിരുന്നു അനുഷ്‌ക. മകളുടെ ജനനത്തിനായി മാറി നിന്ന അനുഷ്‌ക ഇപ്പോള്‍ അഭിനയത്തിലേക്ക് തിരികെ വരാനുള്ള ഒരുക്കത്തിലാണ്. താരത്തിന്റേതായി നിരവധി സിനിമകള്‍ പുറത്തിറങ്ങാനുണ്ട്. അതേസമയം നിര്‍മ്മാതാവ് എന്ന നിലയില്‍ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ ഹിറ്റുകള്‍ ഒരുക്കാനും അനുഷ്‌കയ്ക്ക് സാധിച്ചിരുന്നു. പാതാള്‍ ലോക്, ബുള്‍ബുള്‍ എന്ന ഹിറ്റ് ഷോകള്‍ നിര്‍മ്മിച്ചത് അനുഷ്‌കയായിരുന്നു. ബിഗ് സ്‌ക്രീനിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X