നിങ്ങളുടെ സഹോദരി ആയിരുന്നെങ്കിലോ? കത്രീനയ്‌ക്കൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്താക്കിയവരോട് രണ്‍ബീര്‍

ബോളിവുഡിലെ സൂപ്പര്‍ താരജോഡിയാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കുറച്ച് നാളുകളായി ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ആലിയയുമായി പ്രണയത്തിലാകുന്നതിന് മുമ്പ് രണ്‍ബീറിന്റെ പേരിനൊപ്പം ചേര്‍ത്തുവെക്കപ്പെട്ടിരുന്ന പേര് കത്രീന കൈഫിന്റേതായിരുന്നു. 2010 മുതല്‍ 2016 വരെ രണ്‍ബീറും കത്രീനയും പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് പൊതുവേദികളും മറ്റും എത്തുന്നതും ഡിന്നര്‍ ഡേറ്റിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതുമൊക്കെ സ്ഥിരം സംഭവങ്ങളായിരുന്നു.

രണ്‍ബീറിന്റേയും കത്രീനയുടേയും അവധി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും വൈറലായി മാറിയിരുന്നു. അതില്‍ തന്നെ ഏറ്റവും വലിയ ചര്‍ച്ചയായി മാറിയത് 2013 ല്‍ ഇരുവരും ഒരുമിച്ച് നടത്തിയ സ്‌പെയിന്‍ യാത്രയായിരുന്നു. കടല്‍ക്കരയില്‍ നിന്നുമുള്ള ഇരുവരുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. ചിത്രങ്ങളില്‍ ബിക്കിനി ധരിച്ചായിരുന്നു കത്രീന എത്തിയത്. എന്നാല്‍ തങ്ങളുടെ ചിത്രങ്ങള്‍ വൈറലായത് കത്രീനയ്ക്കും രണ്‍ബീറിനും ഒട്ടും അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. വിശദമായി വായിക്കാം തുടര്‍ന്ന്.

Ranbir Kapoor

കത്രീനയുടേയും രണ്‍്ബീറിന്റേയും ചിത്രങ്ങള്‍ വൈറാലകുന്ന കാലത്ത് തങ്ങളുടെ പ്രണയം ഇരുവരും പരസ്യമായി പറഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ വൈറലായി മാറിയത് ഇരുവരേയും ചൊടിപ്പിക്കുന്നതായിരുന്നു. പിന്നാലെ വൈറലായ ചിത്രങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പൊട്ടിത്തെറിച്ചു കൊണ്ടായിരുന്നു രണ്‍ബീറിന്റെ പ്രതികരണം. ''നിങ്ങളുടെ സഹോദരിയുടെയോ ഭാര്യയുടേയോ കാമുകിയുടേയോ ചിത്രങ്ങള്‍ ഇതുപോലെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചാല്‍ നിങ്ങള്‍ക്ക് എ്ന്താകും തോന്നുക? മറ്റുള്ളവരുടെ സ്വകാര്യ ചിത്രങ്ങള്‍ ലോകത്തെ കാണിക്കുന്നത് തെറ്റാണ്. ഞാന്‍ അസ്വസ്ഥനാണ്. മാധ്യമങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായ ഈ നീക്കം എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ല'' എന്നായിരുന്നു രണ്‍ബീര്‍ പറഞ്ഞത്.

പിന്നാലെ കത്രീനയും മാധ്യമങ്ങള്‍ക്കെതിരെ രംഗത്ത് എത്തുകയായിരുന്നു. ''എന്റെ ചിത്രങ്ങള്‍ ഒരു മാസിക പ്രസിദ്ധീകരിക്കുകയും അത് മറ്റ് മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തത് എന്നെ വളരെയധികം വിഷമിപ്പിച്ചിട്ടുണ്ടെന്ന് പറയാനാണ് ഞാനിത് എഴുതുന്നത്. ഞാന്‍് ഹോളിഡേ ആസ്വദിക്കാന്‍ പോയിരുന്ന സമയത്താണ് ഒരാള്‍ ഇങ്ങനെ ഭീരുത്വം കാണിച്ച് എന്റെ ചിത്രങ്ങള്‍ എടുക്കുകയും അത് വാണിജ്യ ആവശ്യത്തിനായി ഉപയോഗിക്കുകയും ചെയ്തത്'' എന്നായിരുന്നു കത്രീനയുടെ പ്രതികരണം.

എന്തായാലും കാലാന്തരത്തില്‍ രണ്‍ബീറും കത്രീനയും പിരിയുകയായിരുന്നു. രണ്‍ബീര്‍് പിന്നീട് ആലിയ ഭട്ടുമായി പ്രണയത്തിലാവുകയായിരുന്നു. കത്രീനയാകട്ടെ നടന്‍ വിക്കി കൗശലുമായി പ്രണയത്തിലാവുകയായിരുന്നു. ഈയ്യടുത്തായിരുന്നു കത്രീനയും വിക്കിയും തമ്മിലുള്ള വിവാഹം. രാജസ്ഥാനില്‍ വച്ചായിരുന്ന്ു വിവാഹം. വിക്കിയുടേയും കത്രീനയുടേയും വിവാഹം വലിയ വാര്‍ത്തയായിരുന്നു. താരങ്ങള്‍ വളരെ ചുരുക്കം ചിലരെ മാത്രമേ വിവാഹത്തിന് ക്ഷണിച്ചിരുന്നുള്ളൂ. കടുത്ത നിയന്ത്രണങ്ങളും വിവാഹ വേദിയില്‍ ഏര്‍പ്പടുത്തിയിരുന്നു. അതേസമയം രണ്‍ബീറും കത്രീനയും ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണ്. രണ്‍ബീറും ആലിയയും കഴിഞ്ഞ ഡിസംബറില്‍ വിവാഹം കഴിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ വിവാഹം ഈ വര്‍ഷം ഏപ്രിലിലേക്ക്് മാറ്റി വച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സീറോയാണ് കത്രീനയുടെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ടൈഗര്‍ പരമ്പരയിലെ പുതിയ സിനിമയായ ടൈഗര്‍ ത്രീയാണ് കത്രീനയുട പുതിയ സിനിമ. വിവാഹത്തിനായി ഇടവേളയെടുത്ത കത്രീന ഇന്നലെ ചിത്രീകരണത്തിലേക്ക് മടങ്ങിയത്തിയിരുന്നു. സല്‍മാന്‍ ഖാന്‍ ആണ് ചിത്രത്തില നായകന്‍. സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ള കത്രീനയുടേയും സല്‍മാന്‍ ഖാന്റേയും ചിത്രങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അതേസമയം രണ്‍ബീറും ആലിയയും ആദ്യമായി ഓണ്‍ സ്‌ക്രീനില്‍ ഒരുമിക്കുന്ന ബ്രഹ്‌മാസ്ത്രയ്ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഷംഷേരയാണ് രണ്‍ബീറിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ.

Read more about: ranbir kapoor katrina kaif
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X