For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  രണ്‍ബീറിന്റെ കരണത്ത് പൊട്ടിച്ച് അനുഷ്‌ക, ഒന്നല്ല മൂന്ന് വട്ടം; ചിത്രീകരണത്തിനിടെ വാക്കുതര്‍ക്കം

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. സിനിമ കുടുംബത്തില്‍ നിന്നും കടന്നു വന്ന് ഇന്ന് സ്വന്തമായൊരു ഇടം നേടിയെടുത്ത താരം. സഞ്ജയ് ദത്തിന്റെ ജീവിതം പറഞ്ഞ സഞ്ജു ആയിരുന്നു രണ്‍ബീറിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. വന്‍ വിജയമായി മാറിയിരുന്നു ഈ ചിത്രം. അതേസമയം ബോളിവുഡിലെ യാതൊരു കുടംബത്തിന്റേയും പാരമ്പര്യമില്ലാതെ കടന്നുവരികയും ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഒരാളുമായി മാറിയ നടിയാണ് അനുഷ്‌ക ശര്‍മ.

  ബോള്‍ഡ് ലുക്കില്‍ സ്രിന്ദ; മേക്കോവര്‍ കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ

  രണ്‍ബീറും അനുഷ്‌കയും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു യേ ദില്‍ ഹേ മുഷ്ഖില്‍. കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഐശ്വര്യ റായ് ഒരു പ്രധാന വേഷത്തില്‍ എത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ അതിഥി വേഷത്തിലും എത്തിയിരുന്നു. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ അനുഷ്‌ക രണ്‍ബീര്‍ കപൂറിന്റെ കരണത്തടിച്ച സംഭവം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം.

  ചിത്രത്തില്‍ രണ്‍ബീര്‍ അവതരിപ്പിക്കുന്ന അയാനും അനുഷ്‌ക അവതരിപ്പിക്കുന്ന അലീസെയും ഒരുമിച്ച് വരുന്നൊരു രംഗമുണ്ട്. ഈ രംഗത്തില്‍ അയാന്റെ കാമുകിയെ അവതരിപ്പിക്കുന്ന ലിസ ഹെയ്ഡനേയും അലിസെയുടെ കാമുകന്‍ ഇമ്രാന്‍ അബ്ബാസിനേയും അയാനും അലീസെയും ഒരുമിച്ച് കാണുന്നുണ്ട്. പിന്നാലെ തന്റെ കാമുകി തന്നെ വഞ്ചിച്ചുവെന്ന സങ്കടത്തില്‍ അയാന്‍ പൊട്ടിക്കരയുകയാണ്. ഈ സമയം അയാനെ നല്ല വാക്കുകള്‍ പറഞ്ഞ് അലീസെ ആശ്വസിപ്പിക്കുമെന്നായിരുന്നു പലരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സംഭവിച്ചത് തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. കരഞ്ഞു കൊണ്ടിരുന്ന രണ്‍ബീറിന്റെ കരണത്തടിക്കുകയായിരുന്നു അനുഷ്‌ക ചെയ്തത്.

  ചുമ്മാ ഓവര്‍ ആക്ട് ചെയ്യരുതെന്ന് പറഞ്ഞായിരുന്നു കരണത്തടിച്ചത്. തീയേറ്ററില്‍ പൊട്ടിച്ചിരി വിടര്‍ത്തിയതായിരുന്നു ഈ രംഗം. എന്നാല്‍ സത്യത്തില്‍ ഈ രംഗത്തിന്റെ ചിത്രീകരണത്തിനിടെ രണ്‍ബീറിന് അനുഷ്‌കയില്‍ നിന്നും കനത്ത അടി തന്നെ കൊള്ളേണ്ടി വന്നു. ഇതോടെ, ഏറ്റവും അടുത്ത സുഹൃത്തുക്കളാണെങ്കിലും രണ്‍ബീറും അനുഷ്‌കയും തമ്മില്‍ വാക്ക് തര്‍ക്കം ഉടലെടുക്കുകയായിരുന്നു. ചിത്രീകരണത്തിനിടെ മൂന്ന് തവണയായിരുന്നു അനുഷ്‌ക രണ്‍ബീറിന്റെ കരണത്തടിച്ചത്. ഇത് രണ്‍ബീറിനെ അരിശം പിടിപ്പിക്കുകയും ചെയ്തു.

  പിന്നീട് പുറത്ത് വിട്ടു ബിടിഎസ് വീഡിയോയില്‍ രണ്‍ബീറും അനുഷ്‌കയും തമ്മിലുള്ള തര്‍ക്കം കാണിക്കുന്നുണ്ട്. അനുഷ്‌കയോട് എല്ലാത്തിനും ഒരു പരിധിയുണ്ടെന്ന് പറഞ്ഞ് രണ്‍ബീര്‍ ദേഷ്യപ്പെടുന്നുണ്ട് വീഡിയോയില്‍. ഇതൊരു തമാശയല്ലെന്നും രണ്‍ബീര്‍ പറയുന്നു. ഞാന്‍ വേണമെന്ന് കരുതി ചെയ്യുന്നതാണെന്നോ കരുതിയതെന്ന് അനുഷ്‌ക തിരിച്ച് ചോദിക്കുന്നു. ശക്തിയായി അടിക്കരുതെന്ന് ഞാന്‍ പറഞ്ഞിരുന്നില്ലേയെന്ന് രണ്‍ബീര്‍ തിരിച്ച് ചോദിക്കുന്നു. ഇതോടെ ശരിക്കും വേദനിച്ചോ എന്ന് അനുഷ്‌ക ചോദിക്കുകയും രണ്‍ബീറിനോട് ക്ഷമ പറയുകയും ചെയ്തു. പിന്നാലെ ഇരുവരും ചിത്രീകരണം തുടരുകയായിരുന്നു.

  ''അവള്‍ എന്നെ ഒരു തവണ അടിച്ചു, രണ്ട് തവണ അടിച്ചു, മൂന്ന് തവണ അടിച്ചു. അവള്‍ സ്വാഭാവികതയുള്ളൊരു നടിയാണ്. അതുകൊണ്ട് തന്നെ ആ നിമിഷം ഏറ്റവും സ്വാഭാവികമായ പ്രകടനം ആയിരിക്കും അവള്‍ നല്‍കുക. അങ്ങനെയാണ് അടിയുടെ ശക്തി കൂടിപ്പോയത്'' എന്നായിരുന്നു അനുഷ്‌കയുടെ അടിയെക്കുറിച്ച് രണ്‍ബീര്‍ പിന്നീട് പറഞ്ഞത്. ഇരുവര്‍ക്കുമിടയിലെ സൗഹൃദത്തിന്റെ ആഴം വിളിച്ച് പറയുന്നതായിരുന്നു സംഭവം.

  Also Read:പോലീസിന്റെ കൈയ്യിൽ കുടുങ്ങി വേദിക, സ്റ്റേഷനിൽ എത്തി ആ കാഴ്ച കണ്ട് സുമിത്ര, കുടുംബവിളക്ക് പുതിയ എപ്പിസോഡ്

  ഷംഷേരയാണ് രണ്‍ബീറിന്റെ ഇനി പുറത്തിറങ്ങാനുള്ള സിനിമ. സഞ്ജയ് ദത്തും വാണി കപൂറും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഓഫ് സ്‌ക്രീനിലെ പ്രണയ ജോഡികളായ രണ്‍ബീറും ആലിയ ഭട്ടും ഒരുമിക്കുന്ന ബ്രഹ്‌മാസ്ത്രയും അണിയറയില്‍ തയ്യാറെടുക്കുകയാണ്. അമിതാഭ് ബച്ചനും മൗനി റോയിയും നാഗാര്‍ജുനയും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. അതേസമയം ഈയ്യടുത്തായിരുന്നു അനുഷ്‌ക ശര്‍മ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വാമിക എന്നാണ് വിരാട്-അനുഷ്‌ക ദമ്പതികള്‍ കുഞ്ഞിന് പേരിട്ടിരിക്കുന്നത്. മകളുടെ ജനനത്തിന് ശേഷം അനുഷ്‌ക വീണ്ടും അഭിനയത്തില്‍ സജീവമാകാന്‍ തയ്യാറെടുക്കുകയാണ്.

  Read more about: ranbir kapoor anushka sharma
  English summary
  When Ranbir Kapoor Got Slapped By Anushka Sharma Thrice Know More Here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X