ദീപികയെ തട്ടിയെടുക്കുമോ എന്ന ഭയം, മുന്‍കാമുകനെ റോഡിലിട്ട് തല്ലി രണ്‍ബീര്‍; ഒടുവില്‍ ദീപിക ചെയ്തത്!
ഒരുകാലത്ത് ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും തമ്മിലുള്ള പ്രണയം. ഓണ്‍ സ്‌ക്രീനിലെ ഹിറ്റ് ജോഡി ജീവിതത്തിലും പ്രണയത്തിലാവുകയായിരുന്നു. രണ്‍ബീറും ദീപികയും വിവാഹിതരാകുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും പിരിയുകയായിരുന്നു. രണ്‍ബീറും ദീപികയയും തമ്മിലുള്ള പ്രണയവും പ്രണയ തകര്‍ച്ചയും വലിയ വാര്‍ത്തകളായി.
ഇതിനിടെ ചര്‍ച്ചയായ മറ്റൊരു സംഭവമാണ് ദീപികയുടെ മുന്‍ കാമുകനെ രണ്‍ബീര്‍ മര്‍ദ്ദിച്ചത്. രണ്‍ബീറുമായി പ്രണയത്തിലാകുന്നതിന് മുമ്പ് ദീപിക നിഹാര്‍ പാണ്ഡ്യയുമായി പ്രണയത്തിലായിരുന്നു. ഒരിക്കല്‍ ദീപിക നിഹാറുമൊത്ത് ലഞ്ചിന് പോയിരുന്നു. രണ്ട് മണിക്കൂറാണ് ഇരുവരും ഒരുമിച്ച് ചിലവിട്ടത്. അത് പിന്നീട് വലിയൊരു പൊട്ടിത്തെറിക്കാണ് കാരണമായി മാറിയത്.

സംഭവം നടക്കുമ്പോള്‍ രണ്‍ബീര്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഊട്ടിയിലായിരുന്നു. ഇരുവരും ഒരുമിച്ച് സമയം ചെലവിട്ടത് അറിഞ്ഞതോടെ രണ്‍ബീര്‍ കോപാകുലനായി. തന്റെ മുന്‍ കാമുകനായ നിഹാറുമായി വളരെ ആഴത്തിലുള്ള ബന്ധമായിരുന്നു ദീപികയ്ക്ക് ഉണ്ടായിരുന്നത്. അതിനാല്‍ ഇരുവരും ഒരുമിച്ച് ഏറെ നേരം ചെലവിട്ടുവെന്ന് അറിഞ്ഞപ്പോള്‍ രണ്‍ബീറിന് ദേഷ്യം വന്നു. പിന്നീട് നിഹാറിനെ നേരിട്ട് കണ്ടപ്പോള്‍ തന്റെ ദേഷ്യം തീര്‍ക്കുകയായിരുന്നു രണ്‍ബീര്‍.
നടുറോഡില്‍ വച്ച് നിഹാറിനെ കണ്ടപ്പോഴായിരുന്നു രണ്‍ബീര്‍ വഴക്കുണ്ടാക്കിയത്. ഇരുവരും തമ്മില്‍ കാര്യമായ കയ്യാങ്കളി തന്നെ നടുറോഡില്‍ നടന്നു. ഒടുവില്‍ ദീപിക ഇടപെട്ടാണ് രണ്ട് പേരേയും പിടിച്ചു മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താന്‍ രണ്‍ബീറിനൊപ്പമാണെന്ന് ദീപിക വ്യക്തമാക്കിയതോടെയാണ് നിഹാര്‍ സംഭവ സ്ഥലത്തു നിന്നും പോകുന്നതെന്ന് പോലും അന്നത്തെ മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.
അതേസമയം, ദീപികയോട് രണ്‍ബീര്‍ കാണിച്ചിരുന്ന പൊസസീവ്‌നെസിന്റെ വേറേയും കുറേ ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കും. ''അക്ഷയ് കുമാറിനൊപ്പം ബാങ്കോക്കില്‍ ചാന്ദ്നി ചൗക്ക് ടു ചൈന എന്ന സിനിമയുടെ ചിത്രീകരണത്തിനായി ദീപിക പോയത് രണ്‍ബീറിന് ഇഷ്ടമായിരുന്നില്ല്. അവന്‍ പിന്നീട് അക്ഷയ് കുമാറിനെ നേരിട്ട് കണ്ടപ്പോള്‍ അവഗണിക്കുകയും ചെയ്തിരുന്നു'' എന്നാണ് ഒരു രാജ്യാന്തര മാധ്യമം ഒരിക്കല്‍ റിപ്പോര്‍ട്ട് ചെയ്തത്.
രണ്‍ബീറും നിഹാറും തമ്മിലുണ്ടായ വഴക്കിനെക്കുറിച്ച് ഒരു സുഹൃത്ത് പിന്നീട് പ്രതികരിക്കുകയുണ്ടായി.''തങ്ങളുടെ പ്രണയത്തിന്റെ തുടക്കത്തില്‍ ദീപിക യുവരാജിനെ കാണാനായി പോയിരുന്നു. പക്ഷെ അന്ന് രണ്‍ബീര്‍ ഒന്നും പറഞ്ഞില്ല. തങ്ങളുടെ ബന്ധം തകരുമോ എന്നായിരുന്നു രണ്‍ബീറിന്റെ ഭയം. പക്ഷെ നിഹാറിനെ അവഗണിക്കാന്‍ അവനാകില്ലായിരുന്നു'' എന്നാണ് സുഹൃത്ത് പറഞ്ഞത്.

''നിഹാർ ഇപ്പോഴും ദീപികയെ പ്രണയിക്കുന്നുണ്ടെന്നും വീണ്ടും അവളുമായി ഒരുമിക്കാന്‍ എന്തും ചെയ്യുമെന്നും അവന് അറിയാമായിരുന്നു. മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ രണ്‍ബീര്‍ ഇഷ്ടപ്പെട്ടിരുന്നില്ല'' എന്നാണ് സുഹൃത്ത് പറയുന്നത്. തങ്ങളുടെ പ്രണയത്തെക്കുറിച്ച് പോലും ഇരുവരും അഭിമുഖങ്ങള്‍ നല്‍കാറില്ല. അപ്പോള്‍ നിഹാറിനേയും ദീപികയേയും കുറിച്ചുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ അയാള്‍ പ്രതികരിച്ചു കാണും'' എന്നും സുഹൃത്ത് രണ്‍ബീറിന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ച് പറയുന്നുണ്ട്.
എന്തായാലും രണ്‍ബീറും ദീപികയും തമ്മിലുള്ള പ്രണയം തകര്‍ന്നു. ദീപിക പിന്നീട് രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാവുകയുമായിരുന്നു. ദീപികയും രണ്‍വീറും വിവാഹിതരാവുകയും ചെയ്തു. രണ്‍ബീര്‍ ആകട്ടെ ആലിയ ഭട്ടുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. രണ്‍ബീറിനും ആലിയയ്ക്കും രാഹ എന്നൊരു മകളും ജനിച്ചു.


Click it and Unblock the Notifications











