ഒറ്റയ്ക്ക് സംസാരിക്കണം, പിന്നാലെ കൂടി അമീഷ; ശല്യം സഹിക്കാതെ പാര്‍ട്ടിയില്‍ നിന്നും ഇറങ്ങിപ്പോയ രണ്‍ബീര്‍

അമീഷ പട്ടേലിന്റെ ശല്യം സഹിക്കാനാകാതെ ഇറങ്ങിപ്പോയ രണ്‍ബീർ കപൂർ

ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് രണ്‍ബീര്‍ സിനിമയിലെത്തുന്നത്. സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ സാവരിയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്‍ബീറിന്റെ അരങ്ങേറ്റം. സോനം കപൂറും ഈ ചിത്രത്തിലൂടെയാണ് അരങ്ങേറുന്നത്. എന്നാല്‍ തുടക്കം പ്രതീക്ഷിച്ചത് പോലെയായില്ല. ചിത്രം വലിയ വിജയമായില്ല. എങ്കിലും രണ്‍ബീര്‍ ശ്രദ്ധിക്കപ്പെട്ടു.

പിന്നെ പതിയെ ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകളും മികച്ച പ്രകടനങ്ങളും സമാനിച്ച് രണ്‍ബീര്‍ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു. ഇപ്പോഴിതാ ജീവിതത്തിലെ പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് രണ്‍ബീര്‍ കപൂര്‍. ഈയ്യടുത്തായിരുന്നു രണ്‍ബീര്‍ കപൂര്‍ അച്ഛനായത്. രണ്‍ബീറിന്റേയും ആലിയയുടേയും ആദ്യത്തെ കണ്‍മണിയുടെ പേര് രാഹ എന്നാണ്.

Ranbir Kapoor

സിനിമയിലെ പ്രകടനം പോലെ തന്നെ ഓഫ് സ്‌ക്രീനിലെ പ്രണയങ്ങളും രണ്‍ബീറിനെ വാര്‍ത്തകളിലെ താരമാക്കി മാറ്റിയിരുന്നു. ദീപിക പദുക്കോണ്‍, കത്രീന കൈഫ് തുടങ്ങിയവരുമായുള്ള രണ്‍ബീറിന്റെ പ്രണയം വലിയ വാര്‍ത്തയായി മാറുകയും ആരാധകര്‍ ആ ജോഡികളെ ആഘോഷിക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ ഒരിക്കല്‍ നടി അമീഷ പട്ടേലുമായും രണ്‍ബീറിന്റെ പേര് ഗോസിപ്പ് കോളങ്ങൡ നിറഞ്ഞിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

രണ്‍ദീര്‍ കപൂറിന്റെ ജന്മദിനാഘോഷമായിരുന്നു ഗോസിപ്പുകള്‍ക്ക് തുടക്കമായത്. പിറന്നാള്‍ ആഘോഷത്തിനെത്തിയ അതിഥികളില്‍ അമീഷ പട്ടേലുമുണ്ടായിരുന്നു. പാര്‍ട്ടിയില്‍ വച്ച് രണ്‍ബീര്‍ കപൂറിനൊപ്പം എടുത്ത ചിത്രം അമീഷ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഇതോടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാണോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയത്. 2017 ലായിരുന്നു ഈ സംഭവം. അധികം വൈകാതെ തന്നെ സോഷ്യല്‍ മീഡിയയും ഗോസിപ്പ് കോളങ്ങളും ഇരുവരേയും ചേര്‍ത്തുവച്ച് കഥകള്‍ പ്രചരിപ്പിക്കുകയായിരുന്നു.

എന്നാല്‍ ഈ വാര്‍ത്തകള്‍ താരങ്ങള്‍ക്കിടയില്‍ അകലം സൃഷ്ടിച്ചു. രണ്‍ബീര്‍ ബോധപൂര്‍വ്വം തന്നെ അമീഷയെ അകറ്റി നിര്‍ത്താന്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ സമയത്ത് നടന്നൊരു പാര്‍ട്ടിയില്‍ രണ്‍ബീറും അമീഷയും അതിഥികളായി എത്തിയിരുന്നു. പാര്‍ട്ടിക്കിടെ അമീഷ രണ്‍ബീറിനോട് അടുക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ രണ്‍ബീര്‍ താരത്തില്‍ നിന്നും അകലം പാലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

തങ്ങളെക്കുറിച്ച് പ്രചരിക്കുന്ന കഥകളെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടി രണ്‍ബീറുമൊത്ത് സ്വകാര്യ നിമിഷത്തിനായി അമീഷ ശ്രമിച്ചിരുന്നു. എന്നാല്‍ മറ്റ് അതിഥികള്‍ക്കൊപ്പമായിരുന്ന രണ്‍ബീര്‍ അമീഷയ്‌ക്കൊപ്പം സ്വകാര്യ സംഭാഷണത്തിന് തയ്യാറായില്ല. അമീഷയെ ഒഴിവാക്കാനായി രണ്‍ബീര്‍ ഒടുവില്‍ പാര്‍ട്ടിയില്‍ നിന്നും ഇറങ്ങിപ്പോയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളോട് രണ്‍ബീറോ അമീഷയോ പിന്നീടൊരിക്കലും പരസ്യ പ്രതികരണങ്ങള്‍ക്ക് തയ്യാറായിട്ടില്ല.

Ranbir Kapoor

അതേസമയം ഒരിടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്ക് രണ്‍ബീര്‍ കപൂര്‍ തിരികെ എത്തിയിരിക്കുകയാണ്. ഷംഷേരയും ബ്രഹ്‌മാസത്രയുമാണ് രണ്‍ബീറിന്റെ പോയ വര്‍ഷം പുറത്ത് വന്ന ചിത്രങ്ങള്‍. ബ്രഹ്‌മാണ്ഡ ചിത്രമായ ബ്രഹ്‌മാസ്ത്ര വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. ആലിയ ഭട്ടായിരുന്നു ചിത്രത്തിലെ നായിക. ആലിയയും രണ്‍ബീറും പ്രണയത്തിലാകുന്നത് ബ്രഹ്‌മാസ്ത്രയുടെ ചിത്രീകരണ സമയത്താണ്. ഇരുവരും വിവാഹിതരാവുകയും തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്ക് ജന്മം നല്‍കുകയും ചെയ്തു.

്അതേസമയം തു ജൂട്ടി മേം മക്കാര്‍ ആണ് രണ്‍ബീര്‍ കപൂറിന്റെ പുതിയ സിനിമ. ശ്രദ്ധ കപൂറാണ് ചിത്രത്തിലെ നായിക. ഇതാദ്യമായാണ് ഇരുവരും ഒരുമിച്ച് അഭിനയിക്കുന്നത്. ലവ് രഞ്ജന്‍ ഒരുക്കുന്ന സിനിമയിലെ പാട്ടുകള്‍ ഇതിനോടകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയിരുന്നു. ആനിമല്‍ ആണ് രണ്‍ബീറിന്റെ അണിയറയിലുള്ള മറ്റൊരു സിനിമ. അമീഷ പട്ടേലും ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായി മാറുകയാണ്. ഗദ്ദാര്‍ 2വിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. രണ്ടാം ഭാഗത്തിലും നായകന്‍ സണ്ണി ഡിയോളാണ്.

Read more about: ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X