ഒരു കുട്ടിയെ പോലെ ഞാന്‍ പൊട്ടിക്കരഞ്ഞു! രണ്‍ബീറിന്റെ ശല്യം സഹിക്കാതെ കരഞ്ഞു പോയ അനുഷ്‌ക
ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും അനുഷ്‌ക ശര്‍മയും. രണ്ടുപേരും വളരെ അടുത്ത സുഹൃത്തുക്കളാണ്. തങ്ങളുടെ സൗഹൃദത്തെക്കുറിച്ച് രണ്‍ബീറും അനുഷ്‌കയും പലപ്പോഴും തുറന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. 2016 ല്‍ പുറത്തിറങ്ങിയ, കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത യേ ദില്‍ ഹേ മുഷ്ഖില്‍ ആണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച അവസാന ചിത്രം. ചിത്രത്തിലെ ഇരുവരുടേയും പ്രകടനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളും മറ്റും അനുഷ്‌കയും രണ്‍ബീറും തമ്മിലുള്ള സൗഹൃദം ചര്‍ച്ചയായി മാറുകയും ചെയ്തിരുന്നു.
വളരെ അടുത്ത സുഹൃത്തക്കള്‍ ആയത് കൊണ്ട് തന്നെ ഒരുപാട് കഥകളും ഇരുവര്‍ക്കും പറയാനുണ്ട്. അത്തരത്തില്‍ ഒന്നാണ് രണ്‍ബീര്‍ അനുഷ്‌കയെ കരയിപ്പിച്ച സംഭവം. ഒരു അഭിമുഖത്തില്‍ അനുഷ്‌ക തന്നെയാണ് ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്. യേ ദില്‍ ഹേ മുഷ്ഖിലിന് മുമ്പ് രണ്‍ബീറും അനുഷ്‌കയും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു ബോംബെ വെല്‍വറ്റ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ബോംബെ വെല്‍വറ്റ്. ഈ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. വിശദമായി വായിക്കാം തുടര്‍ന്ന്.

ചിത്രീകരണ വേളയില്‍ പരസ്പരം ശല്യപ്പെടുത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരാണ് അനുഷ്‌കയും രണ്‍ബീറും. ബോംബെ വെല്‍വറ്റിന്റെ ചിത്രീകരണത്തിനിടെ രണ്‍ബീര്‍ അനുഷ്‌കയെ തുടര്‍ച്ചയായി ശല്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് അനുഷ്‌ക നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. ''അവനൊപ്പം ജോലി ചെയ്യുക വളരെ എളുപ്പമുള്ള കാര്യമാണ്. അവന്‍ എന്റെ സുഹൃത്താണ്. ഞങ്ങള്‍ അടിയുണ്ടാക്കാറുണ്ട്. ഞാന്‍ ഒരിക്കല്‍ കരയുക വരെ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഒരു റൊമാന്റിക് രംഗം ചെയ്യാന്‍ പോവുകയായിരുന്നു. എനിക്ക് അവനോട് അടിയുണ്ടാക്കാന്‍ പറ്റിയില്ല. ഞാന്‍ കരഞ്ഞു പോയി. ഒരു കുട്ടിയെ പോലെ ഞാന്‍ കരഞ്ഞു'' എന്നായിരുന്നു അനുഷ്‌ക പറഞ്ഞത്.

'' ഒരു കലാകാരന്‍ എന്ന നിലയില്‍ എനിക്ക് അവനോട് വളരെയധികം ബഹുമാനമുണ്ട്. അവന്‍ വളരെ നല്ല നടനാണ്. തീര്‍ത്തും എഫേര്‍ട്ട്‌ലെസ് ആയ നടനാണ് രണ്‍ബീര്‍'' എന്നായിരുന്നു സുഹൃത്തിനെക്കുറിച്ച് അനുഷ്‌ക പറഞ്ഞത്. പിന്നീട് ഇരുവരും ഒരുമിച്ച യേ ദില്‍ ഹേ മുഷ്ഖിലിന്റെ ചിത്രീകരണത്തിനിടയിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ചിത്രത്തിലെ ഒരു രംഗത്തില്‍ അനുഷ്‌കയുടെ കഥാപാത്രം രണ്‍ബീറിന്റെ കഥാപാത്രത്തിന്റെ കരണത്ത് അടിക്കുന്നുണ്ട്. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ അനുഷ്‌ക രണ്‍ബീറിനെ ശരിക്കും ്അടിക്കുകയായിരുന്നു. തുടരെ തുടരെ അനുഷ്‌ക അടിച്ചതോടെ രണ്‍ബീറിന്‌റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കം ഉടലെടുത്തു. പിന്നീട് രണ്ടു പേരും പഴയത് പോലെ തന്നെ ചിത്രീകരണം തുടരുകയും ചെയ്തു. ഇതിന്റെ മേക്കിംഗ് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.

അതേസമയം 2018 ല്‍ പുറത്തിറങ്ങിയ സഞ്ജു ആണ് രണ്‍ബീറിന്റെ അവസാനം റിലീസ് ചെയ്ത സിനിമ. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു സഞ്ജു. വാണി കപൂറിനൊപ്പം അഭിനയിക്കുന്ന ഷംഷേരയാണ് രണ്‍ബീറിന്റെ പുതിയ സിനിമ. പിന്നാലെ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ ബ്രഹ്‌മാസ്ത്രയും അണിയറയിലുണ്ട്. കാമുകി കൂടിയായ ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. അയാന്‍ മുഖര്‍ജിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പിന്നാലെ സന്ദീപ് റെഡ്ഡി വാംഗയുടെ സിനിമയും ലവ് രഞ്ജന്റെ സിനിമയും ഒരുങ്ങുന്നുണ്ട്.
Recommended Video

അതേസമയം അനുഷ്‌കയുടെ അവസാന സിനിമയും പുറത്തിറങ്ങിയത് 2018 ലായിരുന്നു. സീറോയായിരുന്നു ചിത്രം. പക്ഷെ സിനിമയെ പരാജയപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്ന് താരം അഭിനയത്തില്‍ നിന്നും ചെറിയൊരു ഇടവേളയെടുക്കുകയായിരുന്നു. ഈയ്യടുത്തായിരുന്നു അനുഷ്‌ക കുഞ്ഞിന് ജന്മം നല്‍കിയത്. വാമിക എന്നാണ് അനുഷകയുടെ മകളുടെ പേര്. ഇപ്പോള്‍ താരം തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം താരം തന്‌റെ തിരിച്ചുവരവ് സിനിമ ഇതുവരേയും പ്രഖ്യാപിച്ചിട്ടില്ല.


Click it and Unblock the Notifications