എന്നെ തല്ലുകയും തെറി വിളിക്കുകയും ചെയ്യുമായിരുന്നു; ബന്‍സാലിക്കെതിരെ വെളിപ്പെടുത്തലുമായി രണ്‍ബീര്‍

ബോളിവുഡിലെ സൂപ്പര്‍താരമാണ് രണ്‍ബീര്‍ കപൂര്‍. ബോളിവുഡിന് ഒരുപാട് താരങ്ങളേയും സൂപ്പര്‍താരങ്ങളേയും നല്‍കിയ കപൂര്‍ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ രണ്‍ബീര്‍ അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയെടുക്കുകയായിരുന്നു. ബര്‍ഫി, റോക്ക്‌സ്റ്റാര്‍, യേ ജവാനി ഹേ ദീവാനി, തമാശ തുടങ്ങിയ സിനിമകളിലൂടെയാണ് രണ്‍ബീര്‍ കപൂര്‍ താരമായി മാറുന്നത്. 2007 ല്‍ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത സാവരിയ്യ എന്ന ചിത്രത്തിലൂടെയായിരുന്നു രണ്‍ബീറിന്റെ അരങ്ങേറ്റം. അനില്‍ കപൂറിന്റെ മകള്‍ സോനം കപൂറും ഋഷി കപൂറിന്റെ മകന്‍ രണ്‍ബീര്‍ കപൂറും അരങ്ങേറിയ സിനിമ എന്നതും സാവരിയ്യയുടെ പ്രത്യേകതയാണ്.

ആദ്യ ചിത്രം പരാജയപ്പെട്ടുവെങ്കിലും രണ്‍ബീറിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. പിന്നെ താരം പതിയെ ഇന്നത്തെ സൂപ്പര്‍താരത്തിലേക്ക് വളരുകയായിരുന്നു. സാവരിയ്യക്ക് മുമ്പ് തന്നെ രണ്‍ബീര്‍ സഞ്ജയ് ലീല ബന്‍സാലിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അമിതാഭ് ബച്ചനേയും റാണി മുഖര്‍ജിയേയും പ്രധാന താരങ്ങളാക്കി ബന്‍സാലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബ്ലാക്ക്. ബ്ലാക്കില്‍ ബന്‍സാലിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചിരുന്നു രണ്‍ബീര്‍. ഈ സമയത്തെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞിരുന്നു രണ്‍ബീര്‍. തന്റെ മുത്തച്ഛന്‍ രാജ് കപൂറിന്റെ ഓര്‍മ്മ ദിവസം നടത്തിയൊരു പരിപാടിയിലായിരുന്നു ബന്‍സാലിക്കൊപ്പമുള്ള ജോലിയെക്കുറിച്ച് രണ്‍ബീര്‍ മനസ് തുറന്നത്.

അസിസ്റ്റന്റ്

ബന്‍സാലി തന്നോട് പെരുമാറിയത് സാധാരണക്കാരന്‍ എന്ന നിലയിലാണെന്നും തന്റെ ഏതൊരു അസിസ്റ്റന്റിനോടും പെരുമാറുന്നത് പോലെ തന്നെയായിരുന്നുവെന്നുമാണ് രണ്‍ബീര്‍ പറഞ്ഞത്.''ഞാന്‍ ബന്‍സാലിയുടെ അസിസ്റ്റന്റ് ആയിരുന്ന കാലത്ത് അദ്ദേഹം എന്നോട് പെരുമാറിയിരുന്നത് ഒരു അസിസ്റ്റന്റ് ഡയറക്ടറോട് എന്ന പോലെ തന്നെയായിരുന്നു. മണിക്കൂറുകളോളം ജോലി ചെയ്യുമായിരുന്നു. അദ്ദേഹം ഞങ്ങളെ തല്ലുകയും അസഭ്യം പറയുകയും ചെയ്യുമായിരുന്നു. അത് നമ്മളെ കൂടുതല്‍ കരുത്തരാക്കുകയും ഈ ലോകത്തെ നേരിടാന്‍ പ്രാപ്തരാക്കുകയും ചെയ്യുന്നതായിരുന്നു'' എന്നായിരുന്നു രണ്‍ബീര്‍ പറഞ്ഞത്.

സാവരിയ്യയ്ക്ക് ശേഷം

അതേസമയം രണ്‍ബീര്‍ കപൂറും സഞ്ജയ് ലീല ബന്‍സാലിയും സാവരിയ്യയ്ക്ക് ശേഷം പിന്നീട് ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടില്ല. ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായെന്നും ഇതോടെ ഇരുവരും അകലുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ രണ്‍ബീരിനെ നായകനാക്കി ബന്‍സാലി മറ്റൊരു സിനിമ കൂടി ചെയ്‌തേക്കാം എന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ സാവരിയ്യയുടെ പരാജയവും ചിത്രീകരണത്തിനിടെയുണ്ടായ സംഭവങ്ങളും കാരണം ഇരുവരും അകന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബ്രഹ്‌മാസ്ത്ര

അതേസമയം രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന പുതിയ സിനിമയായ ബ്രഹ്‌മാസ്ത്രയുടെ മോഷന്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക ആലിയ ഭട്ട് ആണ്. ഏറെ നാളുകളായി ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് ബ്രഹ്‌മാസ്ത്ര. ധര്‍മ്മ പ്രൊഡക്ഷന്‍സും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. വര്‍ഷങ്ങള്‍ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
ഷംഷേര

ബ്രഹ്‌മാസ്ത്രയ്ക്ക് പുറമെ നിരവധി സിനിമകളും രണ്‍ബീറിന്റേതായി പുറത്തിറങ്ങാനുണ്ട്. ഷംഷേരയാണ് രണ്‍ബീറിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. സഞ്ജയ് ദത്തും വാണി കപൂറുമാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ലവ് രഞ്ജന്‍ സംവിധാനം ചെയ്യുന്ന ശ്രദ്ധ കപൂര്‍ നായികയായ ചിത്രവും അണിയറയിലുണ്ട് സന്ദീപ് റെഡ്ഡി വാംഗയുടെ ആനിമലും അണിയറയിലുണ്ട്. 2018 ല്‍ പുറത്തിറങ്ങിയ സഞ്ജുവാണ് രണ്‍ബീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ചിത്രം വന്‍ വിജയമായി മാറുകയും ചെയ്തിരുന്നു. സഞ്ജയ് ദത്തിന്റെ ജീവിതകഥയായിരുന്നു സഞ്ജു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X