ഇവന്‍ ഒരുനാള്‍ സിനിമ ഉപേക്ഷിച്ച് പോകും, കാരണം! ഇമ്രാനെക്കുറിച്ച് രണ്‍ബീർ നടത്തിയ പ്രവചനം അച്ചട്ടായി
ഒരുകാലത്ത് ബോളിവുഡിലെ മിന്നും താരമായിരുന്നു ഇമ്രാന്‍ ഖാന്‍. സൂപ്പര്‍ താരം ആമിര്‍ ഖാന്റെ മരുമകനായ ഇമ്രാന്‍ ബാലതാരമായിട്ടാണ് സിനിമയിലെത്തുന്നത്. പിന്നീട് 2008 ല്‍ ജാനേ തു യ ജാനേ നാ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറുകയായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ കയ്യടി നേടാന്‍ ഇമ്രാന്‍ ഖാന് സാധിച്ചു.
റൊമാന്റിക് കോമഡികളായിരുന്നു ഇമ്രാനെ ജനപ്രീയനാക്കുന്നത്. എന്നാല്‍ പിന്നീട് ഇമ്രാന്‍ ബോളിവുഡില്‍ നിന്നും പിന്മാറുകയായിരുന്നു. അതും തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കവെ.

രണ്‍ബീര്‍ കപൂറും ഇമ്രാന്‍ ഖാനും ഒരേസമയത്തായിരുന്നു അരങ്ങേറുന്നത്. ഇരുവരുമായിരിക്കും ഭാവിയിലെ സൂപ്പര്‍ താരങ്ങള്‍ എന്നായിരുന്നു മിക്കവരും കരുതിയിരുന്നത്. എന്നാല്‍ ഇന്ന് രണ്‍ബീര്‍ മാത്രമാണ് അഭിനയത്തില്‍ സജീവമായുള്ളത്. മുമ്പൊരിക്കല്‍ ഇരുവരും ഒരുമിച്ച് കോഫി വിത്ത് കരണില്‍ എത്തിയിരുന്നു. അന്ന് രണ്‍ബീര്‍ ഇമ്രാനെക്കുറിച്ച് നടത്തിയ പ്രവചനം കാലന്തരത്തില്‍ ഫലിച്ചിരിക്കുകയാണ്.
ഇമ്രാന്‍ തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കുമ്പോള്‍ ഒരുപക്ഷെ കരിയര്‍ ഉപേക്ഷിച്ച് പോയേക്കാം എന്നായിരുന്നു അന്ന് രണ്‍ബീര്‍ കപൂര്‍ പറഞ്ഞത്. ''തന്റെ കരിയറിന്റെ പീക്കില്‍ നില്‍ക്കെ എല്ലാം ഉപേക്ഷിച്ച് പോകാന്‍ സാധ്യതയുള്ള ആളാണ് ഇവന്‍. ഇവന് ഇതിനോടൊന്നും താല്‍പര്യമേയില്ല'' എന്നായിരുന്നു തന്റെ സുഹൃത്തിനെക്കുറിച്ച് അന്ന് രണ്‍ബീര്‍ കപൂര്‍ പറഞ്ഞത്. നാളുകള്‍ പോയി മറഞ്ഞപ്പോള്‍ രണ്‍ബീര്‍ കപൂര്‍ ബോളിവുഡിലെ സൂപ്പര്‍ താരമായപ്പോള്‍ ഇമ്രാന്‍ എല്ലാത്തില്‍ നിന്നും ഏറെ അകലെയായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഇമ്രാന്‍ ഖാന്‍ തിരികെ വരാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. ഈയ്യടുത്ത് താരം ഇന്‍സ്റ്റഗ്രാമിലേക്ക് കടന്നു വന്നിരുന്നു. തന്റെ പഴയ സിനിമകളെക്കുറിച്ചുള്ള ഓര്‍മ്മകളും മറ്റും ഇമ്രാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. മെലിഞ്ഞ ശരീരത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ബോഡി ഷെയ്മിംഗിനെക്കുറിച്ചും ഇമ്രാന്‍ ഖാന്‍ ഈയ്യടുത്ത് തുറന്നു പറഞ്ഞിരുന്നു. ആദ്യ സിനിമയുടെ സമയത്ത് താന്‍ നന്നേ മെലിഞ്ഞിരുന്നുവെന്നും എന്നാല്‍ പിന്നീട് രണ്ടാമത്തെ സിനിമയ്ക്കായ് താന്‍ ബോഡി ഉണ്ടാക്കിയെടുത്തെന്നുമാണ് ഇമ്രാന്‍ പറഞ്ഞത്.
വിഷാദരോഗത്തെ നേരിട്ടതിനെക്കുറിച്ചും ഇ്മ്രാന്‍ ഖാന്‍ തുറന്നു പറഞ്ഞിരുന്നു. തന്റെ 19-ാം വയസിലായിരുന്നു ഇമ്രാന്‍ ഖാന്‍ വിവാഹിതനാകുന്നത്. അവന്തിക മാലിക്കിനെയാണ് ഇമ്രാന്‍ വിവാഹം കഴിച്ചത്. ഇരുവരും ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം കഴിച്ചത്. ഇമ്രാനൊപ്പം സിനിമ സെറ്റിലെത്തുന്ന അവന്തിക സ്ഥിരം കാഴ്ചയായിരുന്നു. ഇമ്രാന്റെ സിനിമകളിലെല്ലാം തന്നെ അവന്തിക അതിഥി വേഷങ്ങളിലെത്തുകയും ചെയ്തിരുന്നു. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. എന്നാല്‍ 2019 ല്‍ ഇരുവരും തങ്ങളുടെ വിവാഹ ബന്ധം അവസാനിപ്പിച്ചു.


Click it and Unblock the Notifications











