ദീപികയുടെ മുന്‍കാമുകനെ നടുറോഡിലിട്ട് തല്ലി രണ്‍ബീര്‍ കപൂര്‍; അടി നിര്‍ത്താന്‍ ദീപിക ചെയ്തത്!

രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും തമ്മിലുള്ള പ്രണയം ഒരുകാലത്ത് ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചാ വിഷയമായിരുന്നു. ഇരുവരും ഒരുമിച്ച് അഭിനയിച്ച് പ്രണയത്തിലാവുകയായിരുന്നു. രണ്‍ബീറും ദീപികയും വിവാഹിതരാകുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഇരുവരും പിരിയുകയായിരുന്നു. രണ്‍ബീറും ദീപികയയും തമ്മിലുള്ള പ്രണയവും പ്രണയ തകര്‍ച്ചയുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. അത്തരത്തില്‍ ഒന്നായിരുന്നു ദീപികയുടെ മുന്‍ കാമുകനെ രണ്‍ബീര്‍ മര്‍ദ്ദിച്ച സംഭവം. വിശദമായി വായിക്കാം.

രണ്‍ബീറുമായി പ്രണയത്തിലാകുന്നതിന് മുമ്പ് ദീപിക നിഹാര്‍ പാണ്ഡ്യയുമായി പ്രണയത്തിലായിരുന്നു. ഒരിക്കല്‍ ദീപിക നിഹാറുമൊത്ത് ലഞ്ചിന് പോയിരുന്നു. രണ്ട് മണിക്കൂറാണ് ഇരുവരും ഒരുമിച്ച് ചിലവിട്ടത്. ആ സംഭവമാണ് രണ്‍ബീറിനെ ചൊടിപ്പിച്ചത്.് സംഭവം നടക്കുമ്പോള്‍ രണ്‍ബീര്‍ ഒരു സിനിമയുടെ ചിത്രീകരണത്തിനായി ഊട്ടിയിലായിരുന്നു. ഇരുവരും ഒരുമിച്ച് സമയം ചെലവിട്ടത് അറിഞ്ഞതോടെ രണ്‍ബീര്‍ കോപാകുലനായി മാറുകയായിരുന്നു.

Deepika Padukone

വളരെ ആഴത്തിലുള്ള ബന്ധമായിരുന്നു ദീപികയും നിഹാറും തമ്മിലുണ്ടായിരുന്നത്. ഇരുവരും ഒരുമിച്ച് ഏറെ നേരം ചെലവിട്ടുവെന്ന് അറിഞ്ഞതോടെ ദേഷ്യം വന്ന രണ്‍ബീര്‍ അത് നിഹാറിനെ നേരിട്ട് കണ്ടപ്പോള്‍ തീര്‍ക്കുകയായിരുന്നു. നടുറോഡില്‍ വച്ച് നിഹാറിനെ കണ്ടപ്പോഴായിരുന്നു രണ്‍ബീര്‍ വഴക്കുണ്ടാക്കിയത്. ഇരുവരും തമ്മില്‍ ശക്തമായ വഴക്കു തന്നെ നടന്നിരുന്നു. ഒടുവില്‍ ദീപിക ഇടപെട്ടാണ് രണ്ട് പേരേയും പിടിച്ചു മാറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താന്‍ രണ്‍ബീറിനൊപ്പമാണെന്ന് ദീപിക വ്യക്തമാക്കിയതോടെയാണ് നിഹാര്‍ സ്ഥലത്തു നിന്നും പോകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രണയത്തിലായിരുന്ന സമയത്ത് ദീപികയുടെ കാര്യത്തില്‍ വളരെയധികം പൊസസീവ് ആയിരുന്നു രണ്‍ബീര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ''അക്ഷയ് കുമാറിനൊപ്പം ബാങ്കോക്കില്‍ ചാന്ദ്‌നി ചൗക്ക് ടു ചൈന എന്ന സിനിമയുടെ ചിത്രീകരണത്തിനായി ദീപിക പോയത് രണ്‍ബീറിന് ഇഷ്ടമായിരുന്നില്ല്. അവന്‍ പിന്നീട് അക്ഷയ് കുമാറിനെ നേരിട്ട് കണ്ടപ്പോള്‍ അവഗണിക്കുകയും ചെയ്തിരുന്നു'' എന്നായിരുന്നു ഖലീജ് ടൈംസിന്റെ റിപ്പോര്‍്ട്ടില്‍് പറഞ്ഞത്.

''തങ്ങളുടെ പ്രണയത്തിന്റെ തുടക്കത്തില്‍ ദീപിക യുവരാജിനെ കാണാനായി പോയിരുന്നു. പക്ഷെ അന്ന് രണ്‍ബീര്‍ ഒന്നും പറഞ്ഞില്ല. തങ്ങളുടെ ബന്ധം തകരുമോ എന്നായിരുന്നു രണ്‍ബീറിന്റെ ഭയം. പക്ഷെ നിഹാറിനെ അവഗണിക്കാന്‍ അവനാകില്ലായിരുന്നു. കാരണം നിഹാര്‍് ഇപ്പോഴും ദീപികയെ പ്രണയിക്കുന്നുണ്ടെന്നും വീണ്ടും അവളുമായി ഒരുമിക്കാന്‍ എന്തും ചെയ്യുമെന്നും അവന് അറിയാമായിരുന്നു. മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ രണ്‍ബീര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. തങ്ങളുടെ പ്രണയത്തെക്കുറിച്ച് പോലും ഇരുവരും അഭിമുഖങ്ങള്‍ നല്‍കാറില്ല. അപ്പോള്‍ നിഹാറിനേയും ദീപികയേയും കുറിച്ചുള്ള വാര്‍ത്തകള്‍ വരുമ്പോള്‍ അയാള്‍ പ്രതികരിച്ചു കാണും'' എന്നായിരുന്നു ഒരു സുഹൃത്ത് പറഞ്ഞത്.്

എന്തായാലും ആ പ്രണയ ബന്ധം തകരുകയും ദീപിക പിന്നീട് രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാവുകയുമായിരുന്നു. ദീപികയും രണ്‍വീറും വിവാഹിതരാവുകയും ചെയ്തു. ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപികയും രണ്‍വീറും. ഗെഹരായിയാന്‍ ആണ് ദീപികയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. 83 ലാണ് രണ്‍വീറും ദീപികയും അവസാനമായി ഒരുമിച്ചത്.

രണ്‍ബീര്‍ ആകട്ടെ ആലിയ ഭട്ടുമായി പ്രണയത്തിലാണ്. ഇരുവരും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളും സജീവമാണ് ഇപ്പോള്‍. ലോക്ക്ഡൗണ്‍ വന്നില്ലായിരുന്നുവെങ്കില്‍ താനും ആലിയയും 2020 ല്‍ തന്നെ വിവാഹം കഴിക്കുമായിരുന്നുവെന്ന് നേരത്തെ രണ്‍ബീര്‍ വെളിപ്പെടുത്തിയിരുന്നു. തന്റെ മനസില്‍ രണ്‍ബീറുമായുള്ള തന്റെ വിവാഹം നേരത്തെ കഴിഞ്ഞുവെന്നാണ് ആലിയ പറയുന്നത്. ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന ബ്രഹ്‌മാസ്്ത്രയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാകുന്നത്. ഷംഷേരയാണ് രണ്‍ബീറിന്റെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ.

Read more about: ranbir kapoor deepika padukone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X