നീന്തലറിയാത്ത പ്രിയങ്കയെ കുളത്തില്‍ തള്ളിയിട്ട് രണ്‍ബീര്‍! ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടിയുടെ അമ്മ

ഒരിക്കല്‍ പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര നല്‍കിയൊരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞ വാക്കുകളായിരുന്നു വിവാദത്തിന്റെ തുടക്കം.

ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍ബീര്‍ കപൂറും പ്രിയങ്ക ചോപ്രയും. ഇരുവരും ഒരുമിച്ചെത്തിയ ആദ്യ ചിത്രമായിരുന്നു അഞ്ജാന അഞ്ജാനി.

സിദ്ധാര്‍ത്ഥ് ആനന്ദായിരുന്നു സിനിമയുടെ സംവിധാനം. ഇരുവരും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു അഞ്ജാന അഞ്ജാനി.

രണ്‍ബീറിന്റേയും പ്രിയങ്കയുടേയും ജോഡി ഹിറ്റായെങ്കിലും ചിത്രം പ്രതീക്ഷിച്ചൊരു വിജയം നേടിയിരുന്നില്ല. ചിത്രത്തിലെ പട്ടുകള്‍ പക്ഷെ ആരാധകരെ നേടുകയും ചെയ്തിരുന്നു.

അതേസമയം ഈ സിനിമയുടെ ചിത്രീകരണത്തിനിടെ പ്രിയങ്കയും രണ്‍ബീറും അടുപ്പത്തിലായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളൊക്കെ പ്രചരിച്ചിരുന്നു.

Ranbir Kapoor

എന്നാല്‍ ഇതെല്ലാം ഗോസിപ്പുകള്‍ മാത്രമാണെന്നായിരുന്നു രണ്‍ബീറും പ്രിയങ്കയും പറഞ്ഞത്. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട മറ്റൊരു വിവാദം വലിയ ചര്‍ച്ചയായി മാറിയിരുന്നു.

ഒരിക്കല്‍ പ്രിയങ്ക ചോപ്രയുടെ അമ്മ മധു ചോപ്ര നല്‍കിയൊരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞ വാക്കുകളായിരുന്നു വിവാദത്തിന്റെ തുടക്കം. തന്റെ മകളുടെ വിജയത്തെ വാനോളം പുകഴ്ത്തിയ മധു പക്ഷെ മറ്റൊരു താരത്തെക്കുറിച്ചും സംസാരിച്ചിരുന്നു.

തന്റെ മകള്‍ സ്വന്തമായി അധ്വാനിച്ചാണ് ഇന്നത്തെ വിജയത്തിലെത്തിയതെന്നാണ് മധു പറഞ്ഞത്. സംസാരത്തിനിടെ ഒരു മുന്‍നിര നടന്റെ ഈഗോയുടെ മുനയൊടിച്ച പ്രിയങ്കയെക്കുറിച്ചും മധു മനസ് തുറന്നിരുന്നു.

ഒരു മുന്‍നിര നടനോടൊപ്പം അഭിനയിക്കുന്നതിനിടെയുണ്ടായ അനുഭവമാണ് മധു പങ്കുവച്ചത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

''അവര്‍ ഒരു ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നു. അവള്‍ക്ക് നീന്താന്‍ അറിയുമെന്ന കാര്യം ആരോടും പറഞ്ഞിരുന്നില്ല'' മധു പറയുന്നു.

''ഹീറോ അവളെ പറ്റിക്കാന്‍ ശ്രമിച്ചു. അവള്‍ വെള്ളത്തില്‍ നിന്നും ചാടിയതും അവര്‍ ബോട്ടുമായി അകന്നു പോയി''.

ഇവള്‍ക്ക് നീന്താന്‍ അറയില്ലെന്നും അതിനാല്‍ ഒച്ചയിടുമെന്നുമായിരുന്നു അവര്‍ കരുതിയത്. പക്ഷെ അവള്‍ അങ്ങനൊന്നും ചെയ്യാതെ നീന്താന്‍ ആരംഭിച്ചു' മധു പറയുന്നു.

സത്യത്തില്‍ പ്രിയങ്ക വളരെ നന്നായി നീന്തുന്നയാളാണെന്നാണ് അമ്മ പറയുന്നത്. അതിനാല്‍ ബഹളം വെക്കുന്നതിന് പകരം പ്രിയങ്ക നീന്തിക്കളിക്കുകയായിരുന്നു ചെയ്തത്.

എന്നാലിത് നായകനെ ദേഷ്യം പിടിപ്പിച്ചുവെന്നാണ് അമ്മ പറയുന്നത്. അയാളുടെ ഈഗോയെ തകര്‍ക്കുന്നതായിരുന്നു പ്രിയങ്കയുടെ പ്രതികരണം എന്നാണ് അമ്മ പറഞ്ഞത്.

ഈ അഭിമുഖം പുറത്ത് വന്നതിന് പിന്നാലെ പ്രിയങ്കയുടെ അമ്മ പറഞ്ഞ നായകന്‍ രണ്‍ബീര്‍ കപൂറാണെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. അഞ്ജാന അഞ്ജാനിയിലെ രംഗവുമായി കൂട്ടിച്ചേര്‍ത്തു വച്ച് വായിക്കുകയായിരുന്നു സോഷ്യല്‍ മീഡി.

പിന്നാലെ രണ്‍ബീറിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങളും ശക്തമായി. എങ്ങനെയാണ് ഒരാള്‍ക്ക് ഇങ്ങനെ ചെയ്യാന്‍ സാധിക്കുന്നത്, നീന്താന്‍ അറിയാത്തൊരാളെ വെള്ളത്തിലിട്ട് പോകുന്നത് എന്ത് ക്രൂരതയാണെന്നൊക്കെയായിരുന്നു സോഷ്യല്‍ മീഡിയയുടെ ചോദ്യം.

ഈ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെ സത്യാവസ്ഥ പിന്നീടൊരിക്കലും പുറത്ത് വന്നില്ല. എങ്കിലും രണ്‍ബീറും പ്രിയങ്കയും തുടര്‍ന്നും ഒരുമിച്ച് അഭിനയിച്ചിരുന്നു.

സൂപ്പര്‍ ഹിറ്റായി മാറിയ ബര്‍ഫിയില്‍ രണ്‍ബീറും പ്രിയങ്കയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇരുവരുടേയും പ്രകടനങ്ങളും കയ്യടി നേടിയിരുന്നു.

ബോളിവുഡില്‍ നിന്നും ഹോളിവുഡിലെത്തിയ പ്രിയങ്ക അവിടേയും വിജയം ആവര്‍ത്തിക്കുകയായിരുന്നു. ഇന്ന് ലോകമെമ്പാടും ആരാധകരുള്ള ഗ്ലോബല്‍ താരമാണ് പ്രിയങ്ക ചോപ്ര.

അതേസമയം തു ഝൂട്ടി മേം മക്കാര്‍ ആണ് രണ്‍ബീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ശ്രദ്ധ കപൂര്‍ നായികയായ സിനിമയുടെ സംവിധാനം ലവ് രഞ്ജനായിരുന്നു.

Ranbir Kapoor

നിരവധി സിനിമകളാണ് രണ്‍ബീറിന്റേതായി അണിയറയിലുള്ളത്. ഇതുവരെ കാണാത്ത ലുക്കിലെത്തുന്ന ആനിമലാണ് അണിയറയിലുള്ളൊരു ചിത്രം.

തുടന്ന് ഗാംഗുലിയുടെ ജീവിത കഥ പറയുന്ന സിനിമയടക്കം നിരവധി സിനിമകള്‍ അണിയറയിലൊരുങ്ങുന്നതായാണ് റിപ്പോർട്ടുകള്‍. ഈയ്യടുത്തായിരുന്നു രണ്‍ബീർ അച്ഛനായത്.

അതേസമയം റൂസോ സഹോദരന്മാർ ഒരുക്കുന്ന സിറ്റഡലാണ് പ്രിയങ്കയുടെ പുതിയ സീരീസ്. ഇതിന്റെ ടീസർ ചർച്ചയായി മാറിയിരുന്നു. പ്രിയങ്കയുടെ ബോളിവുഡിലേക്കുള്ള തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X