For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സുഹൃത്തിന്റെ കാമുകിക്കൊപ്പം കിടക്ക പങ്കിട്ടിട്ടുണ്ട്! അര്‍ജുനേയും രണ്‍വീറിനേയും ഞെട്ടിച്ച് രണ്‍ബീര്‍

  |

  ബോളിവുഡിലെ മിന്നും താരമാണ് രണ്‍ബീര്‍ കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് രണ്‍ബീര്‍ സിനിമയിലെത്തുന്നത്. സിനിമാ കുടുംബത്തില്‍ നിന്നുമാണ് വരുന്നതെങ്കിലും തന്റേതായൊരു ഇടം നേടിയെടുക്കാന്‍ രണ്‍ബീറിന് സാധിച്ചിട്ടുണ്ട്. ഇന്നത്തെ യുവതാരങ്ങളില്‍ രണ്‍ബീറിന്റെ സ്ഥാനം മറ്റാര്‍ക്കും കവര്‍ന്നെടുക്കാനാകില്ല. ലോകമെമ്പാടും ആരാധകരുള്ള നടനാണ് രണ്‍ബീര്‍ കപൂര്‍.

  Also Read: 'നിയന്ത്രണമില്ലാത്ത മദ്യപാനം, കാരവാൻ ആവശ്യപ്പെട്ട് ലൊക്കേഷനിൽ വഴക്ക്'; ​വാർത്തകളെ കുറിച്ച് ചാർമിള!

  ഓണ്‍ സ്‌ക്രീനിലെ ചോക്ലേറ്റ് ഹീറോയായ രണ്‍ബീറിന് ഓഫ് സ്‌ക്രീനില്‍ കാസനോവ ഇമേജാണുള്ളത്. താരത്തിന്റെ പ്രണയങ്ങള്‍ എല്ലാം വലിയ വാര്‍ത്തയായി മാറിയിരുന്നതാണ്. ആദ്യ നായികയായിരുന്നു സോനം കപൂര്‍ മുതല്‍ ദീപിക പദുക്കോണ്‍, കത്രീന കൈഫ് തുടങ്ങിയ നായികമാരുമായി രണ്‍ബീര്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം പഴങ്കഥകളാണ്. ആലിയ ഭട്ടുമായി പ്രണയത്തിലായ രണ്‍ബീര്‍ ആലിയയെ വിവാഹം കഴിക്കുകയായിരുന്നു.

  രണ്‍ബീറിന്റെ കാസനോവ ഇമേജിന് വളം വെച്ചു കൊണ്ടുത്ത സംഭവങ്ങളിലൊന്നായിരുന്നു കോഫി വിത്ത് കരണ്‍ എപ്പിസോഡ്. ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ അതിഥികളായി എത്തുന്ന പരിപാടിയാണ് കോഫി വിത്ത് കരണ്‍. കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന പരിപാടിയില്‍ പലരും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും തുറന്നു പറച്ചിലുകളും നടത്തിയിട്ടുണ്ട്. ഇതിന്റെ പേരില്‍ പലപ്പോഴും വിവാദത്തില്‍ ചെന്ന് ചാടിയിട്ടുമുണ്ട് കോഫി വിത്ത് കരണ്‍.

  അത്തരത്തില്‍ ഒന്നായിരുന്നു രണ്‍ബീര്‍ കപൂര്‍ അതിഥിയായി എത്തിയ എപ്പിസോഡ്. രണ്‍ബീറിനൊപ്പം അടുത്ത സുഹൃത്തുക്കളായ രണ്‍വീര്‍ സിംഗും അര്‍ജുന്‍ കപൂറും ഷോയിലെത്തിയിരുന്നു. ഷോയ്ക്കിടെ തന്റെ പതിവ് ശൈലിയില്‍ എരിവും പുളിയുമുള്ള ചോദ്യവുമായി കരണ്‍ ജോഹര്‍ എത്തുകയായിരുന്നു. രണ്‍ബീറിനോയും രണ്‍വീറിനോടുമായി സുഹൃത്തുക്കളുടെ കാമുകിമാര്‍ക്കൊപ്പം കിടക്ക പങ്കിട്ടുണ്ടോ എന്നായിരുന്നു കരണ്‍ ചോദിച്ചത്. ഉണ്ടെങ്കില്‍ അര്‍ജുനെ ചുംബിക്കണമെന്നും കരണ്‍ പറഞ്ഞു.


  ഇല്ലെന്നായിരുന്നു രണ്‍വീറിന്റെ മറുപടി. എന്നാല്‍ രണ്‍ബീര്‍ ഉടനെ തന്നെ അര്‍ജുനെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുകയായിരുന്നു. ഇത് കണ്ട് അമ്പരന്ന അര്‍ജുന്‍ നീ ഉദ്ദേശിക്കുന്നത് എന്റെ മുന്‍കാമുകിമാരില്‍ ആരെയെങ്കിലും ആണോ എന്ന് ചോദിച്ചു. എന്നാല്‍ അല്ലെന്നായിരുന്നു രണ്‍ബീറിന്റെ മറുപടി. താന്‍ സുഹൃത്തിന്റെ കാമുകിയോടൊപ്പം രാത്രി ചിലവിട്ടിട്ടുണ്ടെന്ന് സമ്മതിച്ചുവെങ്കിലും അത് ആരാണെന്നോ ആരുടെ സുഹൃത്താണെന്നോ വെളിപ്പെടുത്താന്‍ രണ്‍ബീര്‍ തയ്യാറായിരുന്നില്ല.

  എന്തായാലും ഇന്ന് അതെല്ലാം പഴയ കഥകള്‍ മാത്രമാണ്. രണ്‍ബീര്‍ കപൂര്‍ പിന്നീട് സൂപ്പര്‍ താരം ആലിയ ഭട്ടുമായി പ്രണയത്തിലാവുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ഏപ്രിലിലില്‍ രണ്‍ബീറും ആലിയയും വിവാഹിതരാവുകയും ചെയ്തു. ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ് രണ്‍ബീറും ആലിയയും. ബ്രഹ്‌മാസ്ത്ര എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.


  അയാന്‍ മുഖര്‍ജിയാണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തോളമായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ് അയാനും സംഘവും. മൂന്ന് ഭാഗങ്ങളായി പുറത്തിറങ്ങുന്ന സിനിമയില്‍ രണ്‍ബീറിനും ആലിയ്ക്കും ഒപ്പം അമിതാഭ് ബച്ചന്‍, നാഗാര്‍ജുന, മൗനി റോയ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മൂന്ന് ഭാഗങ്ങളില്‍ ആദ്യത്തെ ഭാഗമായ ശിവയുടെ ട്രെയിലര്‍ പുറത്തിറങ്ങിയിരുന്നു.

  Recommended Video

  ഒടുവില്‍ അമ്മയാകാന്‍ മഷൂറയും, സന്തോഷം കൊണ്ട് തുള്ളിച്ചാടി സുഹാന


  അതേസമയം കോഫി വിത്ത് കരണ്‍ മടങ്ങിയെത്തിയിരിക്കുകയാണ്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കരണ്‍ ജോഹര്‍ മടങ്ങിയെത്തിയിരിക്കുന്നത് സീസണ്‍ 7 നുമായിട്ടാണ്. ആദ്യത്തെ എപ്പിസോഡില്‍ അതിഥികളായി എത്തിയത് ആലിയ ഭട്ടും രണ്‍വീര്‍ സിംഗുമായിരുന്നു. വരാനിരിക്കുന്ന എപ്പിസോഡുകളില്‍ സമാന്ത, അക്ഷയ് കുമാര്‍, വരുണ്‍ ധവാന്‍, അനില്‍ കപൂര്‍, സാറ അലി ഖാന്‍, ജാന്‍വി കപൂര്‍, കിയാര അദ്വാനി തുടങ്ങിയവരും അതിഥികളായി എത്തുന്നതായിരിക്കും.

  Read more about: ranbir kapoor
  English summary
  When Ranbir Kapoor Revealed He Had Slept With His Friend's Girlfriend In Koffee With Karan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X