അനുഷ്‌കയോട് അര്‍ജുന്‍ കപൂറിന് പ്രണയം; നടനോട് നടി ചെയ്തത് വെളിപ്പെടുത്തി രണ്‍ബീര്‍
ജനപ്രീയ ജോഡിയാണ് അനുഷ്‌ക ശര്‍മയും രണ്‍ബീര്‍ കപൂറും. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയായിരുന്നു യേ ദില്‍ ഹേ മുഷ്ഖില്‍. സിനിമ വലിയ ഹിറ്റായി മാറിയിരുന്നു. ഈ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമായി അനുഷ്‌കയും രണ്‍ബീറും നല്‍കിയ അഭിമുഖങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു. അനുഷ്‌കയുടേയും രണ്‍ബീറിന്റേയും സൗഹൃദമാണ് അന്ന് ചര്‍ച്ചയായത്.
സിനിമാ ലോകത്ത് തന്റെ ഏറ്റവും അടുത്ത സുഹൃത്ത് അനുഷ്‌ക ആണെന്നാണ് രണ്‍ബീര്‍ പറഞ്ഞത്. അത് വ്യക്തമാക്കുന്നതാണ് ഇരുവരും ഒരുമിച്ചെത്തുന്ന അഭിമുഖങ്ങള്‍. പരസ്പരം കളിയാക്കാനും വിമര്‍ശിക്കാനുമൊക്കെയുള്ള സ്വാതന്ത്ര്യം അനുഷ്‌കയ്ക്കും രണ്‍ബീറിനുമുണ്ട്. അടുത്ത സുഹൃത്തുക്കളായതിനാല്‍ പല രഹസ്യങ്ങളുമുണ്ട് അവര്‍ക്കിടയില്‍.

ഒരിക്കല്‍ അനുഷ്‌കയോട് ഒരു നടന് പ്രണയം തോന്നിയതിനെക്കുറിച്ച് രണ്‍ബിര്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ തന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തുന്നവരെ ഫ്രണ്ട്‌സോണിലിടുന്നതില്‍ മിടുക്കിയാണ് അനുഷ്‌ക എന്നാണ് രണ്‍ബീര്‍ പറയുന്നത്.
''ഒരുത്തനുണ്ടായിരുന്നു, അവന് അനുഷ്‌ക സുഹൃത്ത് മാത്രമേ ആകൂവെന്ന് അറിയില്ലായിരുന്നു. അവന് അവളോട് പ്രണയം തോന്നി. എന്നാല്‍ താന്‍ ആ സൗഹൃദത്തിനാണ് കൂടുതല്‍ വില കല്‍പ്പിച്ചിട്ടുള്ളതെന്ന് അനുഷ്‌ക അവനെ ബോധ്യപ്പെടുത്തി'' എന്നാണ് രണ്‍ബീര്‍ പറഞ്ഞത്. അതേസമയം ആ നടന്‍ ആരെന്ന് രണ്‍ബീര്‍ വെളിപ്പെടുത്തിയില്ല. പകരം അവന്റെ സര്‍ നെയിം കപൂര്‍ ആണെന്ന് മാത്രമാണ് രണ്‍ബീര്‍ പറഞ്ഞത്. അനുഷ്‌കയെ പോലും ഞെട്ടിക്കുന്നതായിരുന്നു രണ്‍ബീറിന്റെ വെളിപ്പെടുത്തല്‍.
അനുഷ്‌കയും പിന്നാലെ അന്ന് നടന്നതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ''ഞാന്‍ ആര്‍മ പശ്ചാത്തലത്തില്‍ നിന്നുമാണ് വരുന്നത്. അതിനാല്‍ എനിക്ക് പെണ്‍ സുഹൃത്തുക്കള്‍ കുറവായിരുന്നു. ഞങ്ങളെല്ലാവരും ഒരുമിച്ചായിരുന്നു കളിച്ചിരുന്നതൊക്കെ. ആണ്‍കുട്ടികളുടെ കൂടെ തന്നെയായിരുന്നു കുട്ടിക്കാലത്ത് കളിച്ച് നടന്നിരുന്നത്'' എന്നാണ് അനുഷ്‌ക പറഞ്ഞത്. അതുകൊണ്ട് തന്നെ തനിക്ക് പുരുഷന്മാരുമായി സൗഹൃദം സ്ഥാപിക്കുന്നത് എന്നും എളുപ്പമായിരുന്നുവെന്നാണ് അനുഷ്‌ക പറഞ്ഞത്.

അന്ന് അനുഷ്‌കയോട് പ്രണയം തോന്നിയ ആ നടന്‍ അര്‍ജുന്‍ കപൂര്‍ ആയിരുന്നു. അര്‍ജുനും അനുഷ്‌കയും പ്രണയത്തിലേക്ക് എത്തിയില്ലെങ്കിലും നല്ല സുഹൃത്തുക്കളായി തുടരുകയായിരുന്നു. അനുഷ്‌ക പിന്നീട് വിരാട് കോലിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. അര്‍ജുന്‍ കപൂര്‍ നടി മലൈക അറോറയുമായി പ്രണയത്തിലായി. ഈയ്യടുത്താണ് ഇരുവരും പിരിയുന്നത്. അതേസമയം രണ്ട് മക്കളുടെ അമ്മയാണ് അനുഷ്‌ക ഇന്ന്. വാമിഖയാണ് മൂത്ത മകള്‍. ഈയ്യടുത്താണ് മകന്‍ അകായ്ക്ക് അനുഷ്‌ക ജന്മം നല്‍കിയത്.
അമ്മയായതോടെ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് അനുഷ്‌ക ശര്‍മ. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടേയും മറ്റും ആരാധകര്‍ക്കിടയില്‍ തന്നെയുണ്ട് അനുഷ്‌ക. അതേസമയം രണ്‍ബീര്‍ കപൂറും ഇന്ന് വിവാഹിതനും പിതാവുമാണ്. നടി ആലിയ ഭട്ടാണ് രണ്‍ബീറിന്റെ ഭാര്യ. ഇരുവരുടേയും മകള്‍ രാഹ കപൂര്‍ സോഷ്യല്‍ മീഡിയയുടെ പ്രിയങ്കരിയാണ്.


Click it and Unblock the Notifications











