For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കോഫി വിത്ത് കരണിനോട് 'നോ' പറഞ്ഞ രൺബീർ; പങ്കെടുക്കില്ലെന്ന വാശിക്ക് കാരണമിതാണ്

  |

  ഇന്ത്യയിലും പുറത്തും ഒരുപാട് പ്രേക്ഷകരുള്ള ടെലിവിഷൻ പരിപാടിയാണ് 'കോഫി വിത്ത് കരൺ'. ബോളിവുഡിലെ മുൻനിര സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ് ഷോയുടെ അവതാരകൻ. ബോളിവുഡിലെ വിവാദങ്ങളുടെ തൊഴാനായി അറിയപ്പെടുന്നയാളാണ് കരൺ ജോഹർ അതുകൊണ്ട് തന്നെ കരണിന്റെ കോഫി വിത്ത് കരൺ പരിപാടിയും പലപ്പോഴും വാർത്തകളിൽ നിറയാറുണ്ട്. ഷോയിൽ കരൺ ചോദിക്കുന്ന ചോദ്യങ്ങളും അഭിപ്രായ പ്രകടനങ്ങളും മുതൽ ചില താരങ്ങളുടെ തുറന്നുപറച്ചിലുകൾ വരെ മുൻപ് വിവാദങ്ങളായിട്ടുണ്ട്.

  എന്നാലും കോഫി വിത്ത് കരണിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണയ്ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. ഓരോ സീസണും വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ വരവേൽക്കുന്നത്. കഴിഞ്ഞമാസമാണ് 'കോഫി വിത്ത് കരണി'ന്റെ ഏഴാം സീസൺ ആരംഭിച്ചത്. സീസണിൽ ആദ്യ അതിഥികൾ ആയെത്തിയത് രൺവീർ സിങും ആലിയ ഭട്ടും ആയിരുന്നു. പിന്നീട്, സാറ അലി ഖാൻ, ജാൻവി കപൂർ, അക്ഷയ് കുമാർ, സാമന്ത, വിജയ് ദേവരകൊണ്ട, അനന്യ കപൂർ, ആമിർ ഖാൻ, കരീന കപൂർ, സോനം കപൂർ, അർജുൻ കപൂർ എന്നിവരും ഷോയിൽ എത്തി.

  Ranbir Kapoor

  രാംലീലയിൽ ദീപികയ്ക്ക് പകരം അഭിനയിക്കേണ്ടിയിരുന്നത് കരീന; ഒഴിവായതിന് കാരണമിതാണ്

  കത്രീന കൈഫ്, ദീപിക പദുകോൺ എന്നിവരുൾപ്പെടെ ഇനി ഷോയിൽ എത്തിയേക്കും എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഷോ തുടങ്ങും മുൻപ് തന്നെ കരണിനോട് 'നോ' പറഞ്ഞ ഒരു നടനുണ്ട്. ഷോയിൽ മുൻപ് വിവാദ കഥാപാത്രമായ രൺബീർ കപൂർ ആണ് അത്. കരൺ ജോഹർ തന്നെയാണ് രൺബീർ ഷോയുടെ ഭാഗമാകില്ലെന്ന് പറഞ്ഞത്. ഷോയുടെ ഭാഗമാകാത്തതിന്റെ കാരണം രൺബീർ കപൂർ പറഞ്ഞിട്ടുണ്ട് എന്നായിരുന്നു കരൺ വ്യക്തമാക്കിയത്.

  വിക്കി കൗശലിനെയും കത്രീന കൈഫിനെയും പോലെ തന്നെ, ആലിയ ഭട്ടും രൺബീർ കപൂറും കോഫി വിത്ത് കരണിൽ ഒരുമിച്ചെത്തുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു ആരാധകരും. ഷോയിൽ ഇവരുടെ രഹസ്യങ്ങളും പ്രണയ കഥയും ഒക്കെ അറിയാമെന്ന പ്രതീക്ഷയിൽ ആയിരുന്നു അവർ. അവരെയെല്ലാം നിരാശരാക്കി കൊണ്ടാണ് ഈ വാർത്ത പുറത്തുവന്നത്.

  മക്കൾ വിവാഹം കഴിച്ചു സന്തോഷത്തോടെ കഴിയണം എന്നായിരുന്നു, അത് തെറ്റായിരുന്നു; ശ്രീദേവി അന്ന് പറഞ്ഞത്

  'ഞാൻ നിങ്ങളുടെ ഷോയിൽ വരുന്നില്ല' എന്ന് രൺബീർ കപൂർ തന്നെ തന്നോട് പറഞ്ഞിട്ടുണ്ട് എന്നാണ് കരൺ പറഞ്ഞത്. 'ഞാൻ എന്തെങ്കിലും പറയും അതിന് ഞാൻ തന്നെ കുറേക്കാലം അനുഭവിക്കും' എന്ന മട്ടിലായിരുന്നു ഇതെന്നും കരൺ ജോഹർ വെളിപ്പെടുത്തി.

  രൺബീറിന്റെ ഈ പ്രതികരണത്തിന് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. രൺബീറിനെതിരായ ഏറ്റവും ഗുരുതര പരാമർശം ഉണ്ടായത് ഒരു കോഫി വിത്ത് കരൺ എപ്പിസോഡിൽ ആയിരുന്നു. ഷോയുടെ മൂന്നാം സീസണിൽ ദീപികയും സോനം കപൂറും അതിഥികളായി എത്തിയ എപ്പിസോഡിൽ ആയിരുന്നു സംഭവം.

  പോ.. പോയി ബാറ്റും ബോളും കളിക്ക് സഹോദരാ; സ്റ്റോറി നീക്കിയതിന് പിന്നാലെ പന്തിനോട് ഉർവശി

  രൺബീറിനെ എന്ത് പരസ്യം ചെയ്യാനാണ് കൊടുക്കുക എന്ന് ചോദിച്ചപ്പോൾ കോണ്ടത്തിന്റെ പരസ്യം എന്ന് രൺബീറിന്റെ മുൻ കാമുകിയായ ദീപിക മറുപടി പറയുകയായിരുന്നു. പിന്നീട് താൻ തമാശക്ക് പറഞ്ഞതാണെന്ന് ദീപിക പറഞ്ഞെങ്കിലും അത് രൺബീറിനെ വലിയ രീതിയിൽ ബാധിച്ചിരുന്നു. രൺബീറിന്റെ മാതാപിതാക്കളായ ഋഷി കപൂറും നീതു കപൂറും ഇതിനെതിരെ രംഗത്ത് വരികയും ചെയ്തിരുന്നു.

  അതേസമയം, അതിനു ശേഷം രൺബീർ ഷോയുടെ ഭാഗമായിട്ടുണ്ട്. ആകെ മൂന്ന് തവണയാണ് രൺബീർ കോഫി വിത്ത് കരണിൽ അതിഥിയായി എത്തിയത്. എഐബിയുടെ ഒരു പോഡ്കാസ്റ്റിൽ താൻ ഷോയിൽ പങ്കെടുക്കാത്തതിന്റെ കാരണം രൺബീർ തന്നെ പറഞ്ഞിരുന്നു.

  അജയും കങ്കണയും അതിരുകടന്ന അടുപ്പം, കുടുംബം തകർച്ചയിലേക്ക്; വീടുവിട്ടിറങ്ങുമെന്ന് കജോളിന്റെ ഭീഷണി

  "അയാൾ ഞങ്ങളെ വച്ച് പണം സമ്പാദിക്കുകയാണ്. ഞങ്ങൾ പങ്കെടുത്താൽ ആ വർഷം മുഴുവനും പോകും. അത് ശരിയല്ല," രൺബീർ കപൂർ എഐബിയോട് പറഞ്ഞു. 'എനിക്ക് വയ്യ, ഈ സീസണിൽ ഞാൻ ഉണ്ടാവില്ലെന്ന് അദ്ദേഹത്തോട് പറഞ്ഞു. ഞാനും അനുഷ്കയും യഥാർത്ഥത്തിൽ ഷോയ്‌ക്കെതിരെ പ്രതിഷേധിക്കാൻ പോകുകയായിരുന്നു. ഇവർ ചെയ്യുന്നത് ശരിയല്ലെന്നും രൺബീർ പറഞ്ഞു.

  Read more about: ranbir kapoor
  English summary
  When Ranbir Kapoor said a big no to Koffee with Karan; Here's the reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X