അതില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം ബ്രേക്കപ്പ് ആണ്! ദീപികയെ ഉന്നം വച്ച് രണ്‍ബീര്‍ കപൂര്‍

ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. തന്റെ അച്ഛനടക്കമുള്ള മുന്‍തലമുറയുടെ പാതയിലൂടെയാണ് രണ്‍ബീര്‍ കപൂര്‍ സിനിമയിലെത്തുന്നത്. കപൂര്‍ കുടുംബത്തിന്റെ ഈ തലമുറയുടെ പ്രതിനിധി. തനിക്ക് മുന്നേ വന്നവരുടെ പേരിന് യാതൊരു കോട്ടവും വരാതെ തന്റെ പ്രതിഭ കൊണ്ടും താരപ്രഭ കൊണ്ടും ബോളിവുഡിലെ മുന്‍നിര താരമായി മാറാന്‍ അധികനാള്‍ വേണ്ടി വന്നില്ല രണ്‍ബീറിന്.

സിനിമയിലെ കിടിന്‍ പ്രകടനങ്ങള്‍ പോലെ തന്നെ രണ്‍ബീറിന്റെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇന്ന് വിവാഹിതനും അച്ഛനുമൊക്കെയാണെങ്കിലും ഒരുകാലത്ത് ഓഫ് സ്‌ക്രീനില്‍ കാസനോവ ഇമേജുണ്ടായിരുന്ന നടനാണ് രണ്‍ബീര്‍ കപൂര്‍. കത്രീന കൈഫ്, ദീപിക പദുക്കോണ്‍ തുടങ്ങിയ നടിമാരുമായി രണ്‍ബീറിനുണ്ടായിരുന്ന പ്രണയങ്ങളായിരുന്നു ഇതിന് കാരണം.

Ranbir Kapoor

ഇതിനിടെ ഇപ്പോഴിതാ രണ്‍ബീറിന്റെ പഴയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ബോളിവുഡിലെ ജനപ്രീയ പരിപാടിയായ കോഫി വിത്ത് കരണില്‍ നിന്നുമുള്ളതാണ് വൈറലാകുന്ന വീഡിയോ. കോഫി വിത്ത് കരണിലെ ഹിറ്റ് സെഷന്‍ ആയ റാപ്പിഡ് ഫയറില്‍ നിന്നുമുള്ള ഭാഗമാണ് വൈറലാകുന്നത്. കരണ്‍ ജോഹര്‍ ചോദിക്കുന്ന പല കുടുക്കുന്ന ചോദ്യങ്ങള്‍ക്കും ഇതില്‍ രണ്‍ബീര്‍ മറുപടി നല്‍കുന്നുണ്ട്.

എന്നാല്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയത്രയും പോയത് മറ്റൊന്നിലേക്കാണ്. എന്താണ് ബ്രേക്കപ്പിലെ ഏറ്റവും നല്ല കാര്യമെന്ന് ചോദിച്ചപ്പോള്‍ രണ്‍ബീര്‍ നല്‍കിയ മറുപടി ബ്രേക്കപ്പ് എന്നതായിരുന്നു. അതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ആ സമയത്ത് രണ്‍ബീര്‍ കപൂര്‍ കത്രീന കൈഫുമായി പ്രണയത്തിലായിരുന്നു. നേരത്തെ ദീപിക പദുക്കോണുമായി രണ്‍ബീര്‍ പ്രണയത്തിലായിരുന്നു. ആ ബന്ധം തകര്‍ന്നതോടെയാണ് രണ്‍ബീര്‍ കത്രീനയുമായി പ്രണയത്തിലാകുന്നത്.

രണ്‍ബീറിന്റെ വാക്കുകള്‍ ദീപികയുമായുളള പ്രണയ തകര്‍ച്ചയെ സൂചിപ്പിക്കുന്നതാണെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. പിന്നാലെ രണ്‍ബീറിനോട് എന്തുകൊണ്ടാണ് ഓണ്‍ സ്‌ക്രീനില്‍ ചുംബനരംഗങ്ങള്‍ ചെയ്യാത്തത് എന്നും കരണ്‍ ജോഹര്‍ ചോദിക്കുന്നുണ്ട്. അതിന് രണ്‍ബീര്‍ നല്‍കിയ മറുപടി താന്‍ അവരെ ഓഫ് സ്‌ക്രീനില്‍ ചുംബിക്കുന്നുണ്ട് എന്നതായിരുന്നു.

Ranbir Kapoor

രണ്‍ബീറുമായുള്ള പ്രണയം ദീപിക പദുക്കോണായിരുന്നു അവസാനിപ്പിക്കുന്നത്. രണ്‍ബീറിന് മറ്റ് പലരുമായും ബന്ധമുണ്ടെന്ന് തിരിച്ചറിയുന്നതോടെയാണ് താന്‍ പ്രണയ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് ദീപിക പറഞ്ഞത്. എന്തായാലും കാലം ഇരുവര്‍ക്കുമിടയിലെ അകല്‍ച്ച കുറച്ചിട്ടുണ്ട്. ഇരുവരും ഇന്ന് നല്ല സുഹൃത്തുക്കളാണ്. രണ്‍ബീര്‍ പിന്നീട് കത്രീനയുമായുള്ള ബന്ധവും അവസാനിപ്പിച്ചു. തുടര്‍ന്ന് ആലിയ ഭട്ടുമായി പ്രണയത്തിലായ രണ്‍ബീര്‍ ആലിയയെ വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും റാഹ എന്ന മകളും ജനിച്ചു.

അതേസമയം രണ്‍ബീര്‍ കപൂറിന്റെ ഏറ്റവും പുതിയ സിനിമയായ ആനിമല്‍ തീയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സന്ദീപ് വെങ്ക റെഡ്ഡി സംവിധാനം ചെയ്ത ചിത്രത്തില്‍ ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് രണ്‍ബീര്‍ എത്തുന്നത്. രണ്‍ബീറിന്റെ പ്രകടനം മികച്ച പ്രതികരണമാണ് നേടുന്നത്. വയലന്‍സ് നിറഞ്ഞ ആക്ഷന്‍ രംഗങ്ങളാണ് ആനിമലിന്റെ സവിശേഷത. രശ്മിക മന്ദാനയാണ് ചിത്രത്തിലെ നായിക.

Read more about: ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X