തടിയാണ് പ്രശ്‌നം, കണ്ടാല്‍ ചേച്ചിയെന്നേ പറയൂ; സൊനാക്ഷിയുടെ കൂടെ അഭിനയിക്കില്ലെന്ന് രണ്‍ബീര്‍
ബോളിവുഡിലെ മിന്നും താരമാണ് രണ്‍ബീര്‍ കപൂര്‍. റൊമാന്റിക് കോമഡികളാണ് രണ്‍ബീറിനെ ജനപ്രീയനാക്കുന്നത്. ബച്ച്‌നാ ഹേ ഹസീനോം, യേ ജവാനി ഹേ ദീവാനി, യേ ദില്‍ഹേ മുഷ്ഖില്‍ മുതല്‍ തൂ ജൂട്ടി മേം മക്കാര്‍ വരെ രണ്‍ബീര്‍ കയ്യടി നേടിയ റൊമാന്റിക് കോമിഡികള്‍ നിരവധിയാണ്. ബോളിവുഡിലെ മിക്ക മുന്‍നിര നായികമാരുടേയും കൂടെ രണ്‍ബീര്‍ അഭിനയിക്കുകയു ചെയ്തിട്ടുണ്ട്.
എന്നാല്‍ രണ്‍ബീര്‍ കപൂര്‍ നിരസിച്ചൊരു റൊമാന്റിക് കോമഡി ചിത്രമുണ്ട്. ഈ ചിത്രത്തിലെ നായിക സൊനാക്ഷി സിന്‍ഹയായിരുന്നു. സൊനാക്ഷിയാണ് നായിക എന്നതാണ് രണ്‍ബീര്‍ ഈ ചിത്രം വേണ്ടെന്ന് വെക്കാനുള്ള കാരണവും. സൊനാക്ഷി തനിക്ക് ചേര്‍ന്ന നായികയല്ലെന്ന് രണ്‍ബീറിന് തോന്നി. സൊനാക്ഷിയെ കണ്ടാല്‍ തന്നേക്കാള്‍ പ്രായം തോന്നിക്കുമെന്നാണ് രണ്‍ബീര്‍ പറഞ്ഞ ന്യായീകരണം.

അതേസമയം സൊനാക്ഷിയാകട്ടെ, ആ സമയം ഇമ്രാന്‍ ഖാന്റെ നായികയായി വണ്‍സ് അപ്പോള്‍ എ ടൈം ഇന്‍ മുംബൈ ദൊബാരയില്‍ അഭിനയിക്കുകയാണ്. അതുകൊണ്ട് തന്നെ രണ്‍ബീറിന്റെ നായികയാകുന്നതില്‍ സൊനാക്ഷിയക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടതുണ്ടായിരുന്നില്ല. സൊനാക്ഷിയെ തന്റെ നായികയായി കാണാന്‍ രണ്‍ബീറിന് സാധിച്ചില്ലെങ്കിലും തങ്ങളുടെ നായികയായി സൊനാക്ഷിയെ അല്ലാതെ മറ്റൊരു നടിയെ കാണാന്‍ നിര്‍മ്മാതാക്കള്‍ പക്ഷെ ഒരുക്കമായില്ല.
ഇതോടെ ഈ ചിത്രം തന്നെ രണ്‍ബീറിന് വേണ്ടെന്ന് വെക്കേണ്ടി വന്നു. അതേസമയം രണ്‍ബീറിന്റെ മറ്റൊരു സമകാലികനായ രണ്‍വീര്‍ സിംഗിനൊപ്പം ലൂട്ടേരയില്‍ സൊനാക്ഷിയായിരുന്നു നായിക. രണ്‍ബീര്‍ ആകട്ടെ തന്റെ അതേ പ്രായമുള്ള പ്രിയങ്ക ചോപ്രയ്‌ക്കൊപ്പം രണ്ടിലൊന്ന് ആലോചിക്കാതെ അഭിനയിക്കാന്‍ തയ്യാറായി. സൊനാക്ഷിയേക്കാള്‍ നാല് വയസിന് മൂത്തതാണ് പ്രിയങ്ക. രണ്‍ബീര്‍ പ്രിയങ്കയ്‌ക്കൊപ്പം രണ്ട് സിനിമകളിലാണ് അഭിനയിച്ചത്.
നൊസാക്ഷിയെക്കാള്‍ എട്ട് വയസ് മൂത്ത ബിപാഷ ബസുവിന്റെ നായകനായും രണ്‍ബീര്‍ അഭിനയിച്ചിട്ടുണ്ട്. എന്തായാലും അതിന് ശേഷം രണ്‍ബീറും സൊനാക്ഷിയും ഒരുമിച്ച് അഭിനയിച്ചതേയില്ല. സൊനാക്ഷിയേക്കാള്‍ നാല് വയസിന് മൂത്തതാണ് രണ്‍ബീര്‍ കപൂര്‍. 38 വയസുള്ള അര്‍ജുന്‍ കപൂറും 37 വയസുള്ള ആദിത്യ റോയ് കപൂറും സൊനാക്ഷിയ്‌ക്കൊപ്പം അഭിനയിക്കാന്‍ തയ്യാറായി. രണ്‍ബീറിന് ഇപ്പോള്‍ പ്രായം 40 ആണ്. മറ്റ് നടന്മാരൊക്കെയും സൊനാക്ഷിയുടെ കൂടെ അഭിനയിക്കാന്‍ തയ്യാറായപ്പോള്‍ രണ്‍ബീര്‍ മാത്രം മാറി നിന്നത് കടുത്ത വിമര്‍ശനമാണ് നേരിട്ടത്.

തന്റെ കരിയറിലുടനീളം ബോഡി ഷെയ്മിംഗ് നേരിട്ട താരമാണ് സൊനാക്ഷി. തടിയുടെ പേരില്‍ താരം പലപ്പോഴും പരിഹസിക്കപ്പെട്ടിട്ടുണ്ട്. രണ്‍ബീറിന്റെ ഒഴിഞ്ഞു മാറ്റത്തിന് പിന്നിലും ഈ ചിന്തികള്‍ തന്നെയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതേസമയം ഒരിടവേളയ്ക്ക് ശേഷം ശക്തമായി തിരികെ വന്നിരിക്കുകയാണ് സൊനാക്ഷി സിന്‍ഹ. ആമസോണ്‍ പ്രൈമിന്റെ വെബ് സീരീസായ ദഹാഡിലൂടെയാണ് സൊനാക്ഷിയുടെ തിരിച്ചുവരവ്. മികച്ച പ്രതികരണമാണ് സീരീസ് നേടിയത്. ശ്രദ്ധ കപൂറിനൊപ്പം അഭിനയിച്ച തു ജട്ടി മേം മക്കാര്‍ ആണ് രണ്‍ബീറിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അര്‍ജുന്‍ റെഡ്ഡി സംവിധായകന്‍ സന്ദീപ് വെങ റെഡ്ഡി ഒരുക്കുന്ന ആനിമല്‍ ആണ് രണ്‍ബീറിന്റെ പുതിയ സിനിമ.


Click it and Unblock the Notifications