രാവിലെ കുളിച്ചൊരുങ്ങി ഇറങ്ങും...! തല്ലിപ്പിരിഞ്ഞിട്ടും കൂടെ അഭിനയിച്ചത് എങ്ങനെ? രണ്‍ബീറിന്റെ മറുപടി

ബോളിവുഡിലെ ജനപ്രീയ ജോഡിയാണ് രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും. ഒരേസമയത്ത് കരിയര്‍ ആരംഭിച്ച ഇരുവരും ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു. ഏറെനാള്‍ ഇരുവരും പ്രണയത്തിലായിരുന്നു. വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമാണ് രണ്‍ബീറും ദീപികയും പിരിയുന്നത്. എന്നാല്‍ പ്രണയം പിരിഞ്ഞ ശേഷവും ഇരുവരും സൗഹൃദം നിലനിര്‍ത്തുകയും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തിരുന്നു.

പ്രണയ തകര്‍ച്ചയ്ക്ക് ശേഷം രണ്‍ബീറും ദീപികയും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു തമാശ. ഇംത്യാസ് അലിയായിരുന്നു ചിത്രത്തിന്റെ ചിത്രം. ചിത്രം ബോക്‌സ് ഓഫീസില്‍ വലിയൊരു വിജയമായി മാറിയില്ലെങ്കിലും നിരൂപക ശ്രദ്ധ നേടി. പില്‍ക്കാലത്ത് ബോളിവുഡിലെ ഒരു കള്‍ട്ടായി മാറാനും തമാശയ്ക്ക് സാധിച്ചു. ഇരുവരുടേയും പ്രകടനവും ഇംത്യാസിന്റെ സംവിധാന മികവുമെല്ലാം എന്നും ആരാധകര്‍ ചര്‍ച്ച ചെയ്യാറുണ്ട്.

Deepika Padukone


ഒരിക്കല്‍ തമാശയുടെ പ്രചരണത്തിനിടെ രണ്‍ബീറിനോടും ദീപികയോടും ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യവും അതിന് താരങ്ങള്‍ നല്‍കിയ മറുപടിയും ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. മുന്‍ പ്രണയിതാക്കള്‍ ഒരുമിച്ച് വന്നിരിക്കുകയാണ് ഈ സിനിമയില്‍. വളരെ അപൂര്‍വ്വമായി മാത്രമേ ബോളിവുഡില്‍ അങ്ങനെ കാണാറുള്ളൂ. എങ്ങനെയാണ് ഇത് സാധിക്കുന്നത് എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം.

എത്ര വ്യത്യസ്തമായ ചോദ്യം എന്നായിരുന്നു ഇതിനോടുള്ള ദീപികയുടെ പ്രതികരണം. പിന്നാലെ രണ്‍ബീര്‍ മറുപടി നല്‍കുകയായിരുന്നു. ഞാന്‍ രാവിലെ എഴുന്നേല്‍ക്കുന്നു, ഇവളും രാവിലെ എഴുന്നേല്‍ക്കുന്നു. ഇവള്‍ കുളിച്ചൊരുങ്ങി സെറ്റിലെത്തുന്നു. ഞാനും സെറ്റിലെത്തുന്നു. ഇംത്യാസ് അലി സീന്‍ പറഞ്ഞു തരുന്നു. ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നു. തീര്‍ന്നു. എന്നായിരുന്നു തമാശരൂപേണ രണ്‍ബീര്‍ നല്‍കിയ മറുപടി.

അതേസമയം ബോളിവുഡ് ഒരിക്കലും മറക്കില്ലാത്ത പ്രണയ ജോഡികളാണ് രണ്‍ബീറും ദീപികയും. ഇരുവരും വര്‍ഷങ്ങളോളം പ്രണയത്തിലായിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങളും നടന്നിരുന്നു. ദീപിക തന്റെ ദേഹത്ത് ആര്‍കെ എന്ന് ടാറ്റു ചെയ്യുക വരെയുണ്ടായി. എന്നാല്‍ രണ്‍ബീറിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെ ദീപിക ഈ പ്രണയ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

Deepika Padukone

ദീപിക പിന്നീട് നടന്‍ രണ്‍വീര്‍ സിംഗുമായി പ്രണയത്തിലാവുകയായിരുന്നു. രാം ലീല എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് നിരവധി സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിക്കുകയും ചെയ്തു. 2018 ല്‍ ദീപികയും രണ്‍വീറും വിവാഹിതരായി. ആരാധകരുടെ പ്രിയപ്പെട്ട ജോഡിയാണ് രണ്‍വീറും ദീപികയും. ഒടുവില്‍ 83 എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്.

അതേസമയം രണ്‍ബീര്‍ ആകട്ടെ നടി ആലിയ ഭട്ടുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഇരുവര്‍ക്കും ഒരു കുഞ്ഞും ജനിച്ചു. രാഹ എന്നാണ് തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്ക് രണ്‍ബീറും ആലിയയും പേരിട്ടിരിക്കുന്നത്. ബ്രഹ്‌മാസ്ത്ര എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍ബീറും ആലിയയും പ്രണയത്തിലാകുന്നത്. സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട ജോഡിയാണ് രണ്‍ബീറും ആലിയയും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X