For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കത്രീനയെ അരിശം പിടിപ്പിക്കാന്‍ മുന്‍ കാമുകി ദീപികയെക്കുറിച്ച് ചോദിച്ച് രണ്‍ബീര്‍; ഒടുവില്‍ കത്രീന ചെയ്തത്‌

  |

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. സിനിമാ കുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ രണ്‍ബീര്‍ ഇന്ന് സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. ഹിറ്റുകള്‍ ഒരുപാടുണ്ട് രണ്‍ബീറിന്റെ കരിയറില്‍. ഒടുവില്‍ പുറത്തിറങ്ങിയ സഞ്ജുവടക്കം വന്‍ വിജയമായി മാറിയ സിനിമകളാണ്. സിനിമകളിലെ മിന്നും പ്രകടനം കൊണ്ടെന്ന് പോലെ തന്നെ രണ്‍ബീര്‍ കപൂറിന്റെ വ്യക്തി ജീവിതവും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. പ്രത്യേകിച്ചും രണ്‍ബീറിന്റെ പ്രണയങ്ങള്‍.

  അതിസുന്ദരിയായി അനാര്‍ക്കലി മരിക്കാര്‍; ബോളിവുഡ് ലുക്കെന്ന് ആരാധകര്‍

  ബോളിവുഡിന്റെ താരറാണിയായ ദീപിക പദുക്കോണുമായുള്ള രണ്‍ബീറിന്റെ പ്രണയം ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് ഇരുവരും പിരിയുകയുണ്ടായി. ദീപികയ്ക്ക് ശേഷം രണ്‍ബീര്‍ ബോളിവുഡിലെ താരസുന്ദരിയായ കത്രീന കൈഫുമായി പ്രണയത്തിലായിരുന്നു. ഇതും നീണ്ടനാള്‍ നീണ്ടു നിന്ന ശേഷമാണ് അവസാനിക്കുന്നത്. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരിക്കല്‍ ദീപികയും കത്രീനയും തമ്മില്‍ ഭിന്നതയുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അത്തരത്തിലൊരു സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

  രണ്‍ബീര്‍ കപൂറും കത്രീന കൈഫും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു ജഗ്ഗ ജാസൂസ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു രണ്‍ബീറും കത്രീനയും പിരിയുന്നത്. ജഗ്ഗാ ജാസൂസിന്റെ പ്രചരണത്തിനായി ഒരു റേഡിയോ ഷോയില്‍ അതിഥികളായി രണ്‍ബീറും ദീപികയും എത്തിയിരുന്നു. ഇതിനിടെയായിരുന്നു സംഭവം. അഭിമുഖത്തിനിടെ നിങ്ങള്‍ അവസാനം കണ്ട രണ്‍ബീറിന്റെ സിനിമ ഏതായിരുന്നുവെന്ന് ആര്‍ജെ കത്രീനയോട് ചോദിക്കുകയായിരുന്നു.

  ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കത്രീന കുറച്ച് നിമിഷങ്ങള്‍ എടുക്കുകയായിരുന്നു. ഇതോടെ രണ്‍ബീര്‍ ഇടപെട്ടു. നീ തമാശ കണ്ടിട്ടില്ലേ എന്നായിരുന്നു രണ്‍ബീറിന്റെ പ്രതികരണം. എന്നാല്‍ ഇതിന് ഇല്ലെന്നായിരുന്നു കത്രീന നല്‍കിയ മറുപടി. പക്ഷെ രണ്‍ബീര്‍ വിടാന്‍ കൂട്ടാക്കിയില്ല. എന്തുകൊണ്ട്? നീ തമാശ എന്തുകൊണ്ട് കണ്ടില്ല? എന്ന് ചോദിച്ചു കൊണ്ട് രണ്‍ബീര്‍ കത്രീനയുടെ പിന്നാലെ കൂടുകയായിരുന്നു. രണ്‍ബീറിന്റെ ചോദ്യങ്ങളില്‍ അസ്വസ്ഥയായ കത്രീന അലസമായൊരു ചിരിയിലൂടെ എനിക്കറിയില്ലെന്ന് ഉത്തരം കൊടുക്കുകയായിരുന്നു.

  എന്നാല്‍ ഈ മറുപടിയിലും രണ്‍ബീര്‍ തൃപ്തനായില്ല. നിനക്ക് അത് ഇഷ്ടമായില്ല. നിനക്ക് അ്ത് കാണണ്ട എന്ന് രണ്‍ബീര്‍ പറഞ്ഞു. ഇതോടെ കുറേക്കൂടി അരിശം പിടിച്ച കത്രീന കുറച്ച് കോഫി കുടിക്കൂ, എന്നേയും കുറച്ച് കോഫി കുടിക്കാന്‍ അനുവദിക്കൂവെന്ന് പറഞ്ഞുകൊണ്ട് രണ്‍ബീറിനെ അവഗണിക്കുകയായിരുന്നു കത്രീന കൈഫ് ചെയ്തത്. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

  രണ്‍ബീറും ദീപികയും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു തമാശ. ചിത്രം വന്‍ വിജയമായി മാറിയിരുന്നു. ദീപികയുമായി കത്രീനയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്ന സമയത്തായിരുന്നു ഈ വിവാദ അഭിമുഖം നടക്കുന്നത്. ദീപികയും കത്രീനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ബോളിവുഡില്‍ പാട്ടാണ്. പിന്നീട് ആനന്ദ് എല്‍ റായ് ചിത്രത്തില്‍ നിന്നും ദീപികയെ മാറ്റി അനുഷ്‌കയെ കാസ്റ്റ് ചെയ്തത് കത്രീനയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇരുവരും അതേക്കുറിച്ച് പരസ്യമായി യാതൊരു പ്രതികരണങ്ങളും നടത്തിയിട്ടില്ല. ഇപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും നല്ല സുഹൃത്തുക്കളായി മാറുകയും ചെയ്തിരിക്കുകയാണ് ഇരുവരും.

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  Also Read: ഞാന്‍ മതം മാറിയെന്ന് ചില കുബുദ്ദികൾ ചുമ്മാ പടച്ചു വിടുന്നതാണ്; സത്യം പറഞ്ഞ് എംജി ശ്രീകുമാര്‍

  അതേസമയം സഞ്ജുവാണ് രണ്‍ബീറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. സീറോയിലാണ് കത്രീനയെ അവസാനം കണ്ടത്. ഛപാക് ആയിരുന്നു ദീപിക അവസാനമായി അഭിനയിച്ച സിനിമ. നിരവധി സിനിമകളാണ് മൂവരുടേതുമായി പുറത്തിറങ്ങാനുള്ളത്. കാമുകി ആലിയ ഭട്ടിനൊപ്പം ആദ്യമായി അഭിനയിക്കുന്ന ബ്രഹ്‌മാസ്ത്രയാണ് രണ്‍ബീറിന്റെ പുതിയ സിനിമ. ഷംഷേരയാണ് റിലീസ് കാത്തു നില്‍ക്കുന്ന സിനിമ. ഷാരൂഖ് ഖാനൊപ്പം ഒരിടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന പഠാന്‍ ആണ് ദീപികയുടെ പുതിയ സിനിമ. സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കുന്ന ടൈഗര്‍ ത്രീയാണ് കത്രീനയുടെ പുതിയ സിനിമ.

  English summary
  When Ranbir Kapoor Used Deepika Padukone To Irritate Katrina Kaif
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X