ഇമ്രാന്‍ ഖാന്റെ ഭാര്യ അവന്തികയെ പ്രണയിച്ചിരുന്ന രണ്‍ബീര്‍, നടിയെ കാണാന്‍ എന്നും സെറ്റില്‍; അന്ന് സംഭവിച്ചത്‌

ബോളിവുഡിലെ സൂപ്പര്‍ താരമാണ് രണ്‍ബീര്‍ കപൂര്‍. താരകുടുംബമായ കപൂര്‍ കുടുംബത്തില്‍ നിന്നുമാണ് രണ്‍ബീര്‍ കപൂര്‍ സിനിമയിലെത്തുന്നത്. തന്റെ അച്ഛനേയും പൂര്‍വ്വികരേയും പോലെ തന്നെ ബോളിവുഡിലെ സൂപ്പര്‍ താരമായി മാറാന്‍ രണ്‍ബീറിന് സാധിച്ചു. വലിയ ഹിറ്റുകള്‍ സമ്മാനിക്കാനും അതുപോലെ തന്നെ അഭിനയത്തില്‍ കയ്യടി നേടാനും രണ്‍ബീര്‍ കപൂറിന് ഒരുപോലെ സാധിച്ചിട്ടുണ്ട്.

ഓണ്‍ സ്‌ക്രീനില്‍ തന്റെ പ്രകടനങ്ങള്‍ കൊണ്ട് കയ്യടി നേടുന്നത് പോലെ തന്നെ രണ്‍ബീര്‍ കപൂര്‍ ഓഫ് സ്‌ക്രീനിലും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നു. രണ്‍ബീറിന്റെ വ്യക്തി ജീവിതം എന്നും വാര്‍ത്തകളിലെ ചൂടേറിയ ചര്‍ച്ചാ വിഷയമാണ്. പൊതുവെ മാധ്യമങ്ങളോടെല്ലാം അകലം പാലിക്കുന്ന ശീലക്കാരനാണ് രണ്‍ബീര്‍ കപൂര്‍. എന്നാല്‍ ഗോസിപ്പ് കോളങ്ങള്‍ എന്നും രണ്‍ബീറിന് പിന്നാലെ തന്നെയുണ്ട്.

Ranbir Kapoor

നടിമാരായ ദീപിക പദുക്കോണും കത്രീന കൈഫുമെല്ലാം രണ്‍ബീറിന്റെ മുന്‍കാമുകിമാരുടെ ലിസ്റ്റിലുണ്ട്. പിന്നീടാണ് ആലിയ ഭട്ടുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമെല്ലാം. ഇന്ന് രാഹ എന്ന സുന്ദരിക്കുട്ടിയുടെ അച്ഛന്‍ കൂടിയാണ് രണ്‍ബീര്‍ കപൂര്‍. എന്നാല്‍ രണ്‍ബീറിന്റെ മുന്‍ പ്രണയങ്ങള്‍ ഇപ്പോഴും ആരാധകര്‍ മറന്നിട്ടില്ല. രണ്‍ബീറിന്റെ പ്രണയങ്ങളില്‍ പലരും മറന്നതാണ് മുന്‍നടി അവന്തിക മാലിക്കുമായുള്ളത്.

അവന്തികയും രണ്‍ബീറും ഒരേ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. ഈ സമയത്ത് രണ്‍ബീറിന് അവന്തികയോട് കടുത്ത പ്രണയമായിരുന്നു. അവന്തിക ജസ്റ്റ് മൊഹബത്ത് എന്ന സീരിയലില്‍ ബാലതാരമായി അഭിനയിക്കുകയും ചെയ്തിരുന്നു. അന്ന് അവന്തികയെ കാണാന്‍ രണ്‍ബീര്‍ പതിവായി സെറ്റിലെത്തുമായിരുന്നു. അവന്തികയും രണ്‍ബീറും അഞ്ച് വര്‍ഷക്കാലം പ്രണയത്തിലായിരുന്നു. എന്നാല്‍ പിന്നീട് ഇരുവരും പിരിഞ്ഞു. പിന്നീടാണ് അവന്തിക നടന്‍ ഇമ്രാന്‍ ഖാനുമായി പ്രണയത്തിലാകുന്നത്.

രണ്‍ബീറും ഇമ്രാനും ഒരേ സമയത്താണ് ബോളിവുഡിലേക്ക് കടന്നു വരുന്നത്. അപ്പോഴേക്കും ഇമ്രാനും അവന്തികയും സിനിമാ ലോകത്തെ അറിയപ്പെടുന്ന ജോഡിയായി മാറിയിരുന്നു. 2011 ല്‍ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇരുവര്‍ക്കും പെണ്‍കുഞ്ഞും പിറന്നു. അവന്തികയുമായുള്ള പ്രണയ തകര്‍ച്ചയ്ക്ക് ശേഷമാണ് രണ്‍ബീര്‍ സിനിമയിലെത്തുന്നതും താരമാകുന്നതും. എന്നാല്‍ ഇമ്രാനുമായും അവന്തികയുമായി നല്ല സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നു രണ്‍ബീര്‍ കപൂര്‍.

Ranbir Kapoor

പിന്നീടാണ് രണ്‍ബീര്‍ കപൂര്‍ നടി ദീപിക പദുക്കോണുമായി പ്രണയത്തിലാകുന്നത്. ഈ ബന്ധം തകര്‍ന്നതോടെ നടി കത്രീന കൈഫുമായും പ്രണയത്തിലായി. രണ്ട് ബന്ധങ്ങളും വിവാഹത്തിന്റെ വക്കോളമെത്തിയ ശേഷമാണ് അവസാനിക്കുന്നത്. എന്നാല്‍ ആലിയ ഭട്ടുമായുള്ള പ്രണയം വിവാഹത്തില്‍ കലാശിച്ചു. ഇന്ന് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് രണ്‍ബീറും ആലിയയും.

അതേസമയം ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയായിരുന്ന ഇമ്രാനും അവന്തികയും ഇന്ന് ഒരുമിച്ചല്ല. ഇരുവരും ഈയ്യടുത്താണ് പിരിയുന്നത്. ഇമ്രാന്‍ നടി ലേഖ വാഷിംഗ്ടണുമായി പ്രണയത്തിലാവുകയും ചെയ്തു. ഇരുവരും ഇപ്പോള്‍ ലിവിംഗ് ടുഗദറിലാണ്. കരിയറില്‍ ഒരേസമയത്ത് കടന്നു വരികയും ഭാവിയിലെ താരങ്ങളാകുമെന്ന് പ്രതീക്ഷ നല്‍കുകയും ചെയ്തവരാണ് രണ്‍ബീറും ഇമ്രാനും. രണ്‍ബീര്‍ വലിയ താരമായി മാറിയപ്പോള്‍ ഇമ്രാന്‍ അഭിനയം പാതിവഴിയില്‍ നിര്‍ത്തി. 2015 ലാണ് ഇമ്രാന്‍ അഭിനയം മതിയാക്കുന്നത്. താരം ഇപ്പോള്‍ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.

ആനിമലാണ് രണ്‍ബീർ കപൂറിന്റെ ഒടുവിലായി പുറത്തിറങ്ങിയ സിനിമ. ചിത്രം വലിയ വിജയം നേടിയ. രണ്‍ബീറിന്റെ പ്രകടനവും കയ്യടി നേടി. ആനിമലിന്റെ രണ്ടാം ഭാഗവും അണിയറിലുണ്ട്. രാമായണത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

More from Filmibeat

Read more about: ranbir kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X