ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം; സുസ്മിതയുമായി പിരിഞ്ഞത് എന്തിനെന്ന് രണ്‍ദീപ് ഹൂഡ
ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ഓഫ് സ്‌ക്രീനിലും റാണിയാണ് സുസ്മിത സെന്‍. മിസ് യൂണിവേഴ്‌സ് പട്ടം നേടിയാണ് സുസ്മിത സിനിമയിലെത്തുന്നത്. തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും തുറന്നു പറയുന്നതില്‍ അന്നും ഇന്നും മടി കാണിക്കാറില്ല സുസ്മിത. അതുകൊണ്ട് തന്നെ പലരേയും സുസ്മിതയ്ക്ക് പിണക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തന്റെ തുറന്ന് സംസാരിക്കുന്ന രീതിയില്‍ വിട്ടുവീഴ്ചയ്ക്് സുസ്മിത തയ്യാറല്ല.
സിനിമ പോലെ തന്നെ സുസ്മിതയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. സുസ്മിതയുടെ പ്രണയങ്ങളും എന്നും വാര്‍ത്തയായി മാറാറുണ്ട്. സുസ്മിതയും നടന്‍ രണ്‍ദീപ് ഹൂഡയും തമ്മിലുള്ള പ്രണയം ഒരുകാലത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു. 2006-09 കാലത്താണ് സുസ്മിതയുടെ രണ്‍ദീപ് പ്രണയത്തിലായിരുന്നു. വാര്‍ത്തകളിലെല്ലാം നിറഞ്ഞു നിന്ന പ്രണയമായിരുന്നു ഇത്.

പൊതുവേദികളില്‍ ഒരുമിച്ചെത്തുന്നതും തങ്ങളുടെ പ്രണയം പരസ്യമായി തന്നെ പ്രകടപ്പിക്കുന്നതുമൊക്കെ രണ്‍ദീപും സുസ്മിതയും ശീലമാക്കിയിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ഇരുവരും പിരിയുകയായിരുന്നു. തന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് സുസ്മിതയുമായുള്ള പ്രണയ തകര്‍ച്ച എന്നാണ് പിന്നീട് അതേക്കുറിച്ച് രണ്‍ദീപ് പറഞ്ഞിട്ടുള്ളത്.
''ഞാന്‍ മിസ് യൂണിവേഴ്‌സുമായിട്ടായിരുന്നില്ല പ്രണയത്തിലായിരുന്നത്. ഒരു തരത്തിലുമൊരു മത്സരം തോന്നിയിരുന്നില്ല. സുസ്മിത പോകണ്ട എന്ന് പറഞ്ഞതിനാല്‍ ഞാന്‍ ആകെ നഷ്ടപ്പെടുത്തിയത് ഒരു തീയേറ്റര്‍ റിഹേഴ്‌സല്‍ മാത്രമാണ്. അത് ഞാന്‍ ചെയ്ത വലിയ തെറ്റായിരുന്നു. ഞാനൊരു താരമായിരുന്നില്ലെങ്കിലും പ്രശസ്തി എന്തെന്ന് ഞാന്‍ അറിഞ്ഞിരുന്നു. എനിക്ക് സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് ആ ബ്രേക്കപ്പ്. എന്റെ ജീവിതത്തിലെ ഏറെ സമയം ഞാനതിനായി മാറ്റി വച്ചുവെന്ന് ഞാന്‍ മനസിലാക്കി. എന്റെ എനര്‍ജി എനിക്ക് വേണ്ടി വിനിയോഗിക്കാന്‍ ഞാന്‍ എന്നെ സ്വതന്ത്ര്യനാക്കി'' എന്നാണ് രണ്‍ദീപ് പറഞ്ഞത്.
പിന്നാലെ എന്താണ് തങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്നതിനെക്കുറിച്ചും രണ്‍ദീപ് ഹൂഡ സൂചിപ്പിക്കുന്നുണ്ട്. ''ഒരുപാട് തെറ്റുകള്‍ സംഭവിച്ചു. ചിലപ്പോള്‍ നമ്മള്‍ നമ്മളുടെ ബന്ധത്തേക്കാളും വളരും. അല്ലെങ്കില്‍ വിവാഹിതരോ സീരിസായ ബന്ധമോ ആകണം. അല്ലെങ്കില്‍ പിരിയുന്നതാണ് നല്ലത്. മൂന്ന് വര്‍ഷമായി ഞാന്‍ സുസ്മതിയെക്കുറിച്ച് പോലും സംസാരിച്ചിട്ട്'' എന്നും രണ്‍ദീപ് പറയുന്നുണ്ട്. എന്നാല്‍ എന്തുകൊണ്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് വ്യക്തമാക്കാന്‍ രണ്‍ദീപ് ഹൂഡ തയ്യാറായില്ല.

സുസ്മിത പിന്നീട് മോഡലായ റോഹ്‌മാന്‍ ഷോളുമായി പ്രണയത്തിലായിരുന്നു. ഇരുവരും ദീര്‍ഘകാലം അടുപ്പത്തിലായിരുന്നു. തന്നേക്കാള്‍ പ്രായം കുറഞ്ഞ റോഹ്‌മാനെ പ്രണയിച്ചതിന്റെ പേരില്‍ സുസ്മിതയെ പലരും അപമാനിച്ചിരുന്നു. എന്നാല്‍ അതൊന്നും അവരെ ബന്ധത്തെ തളര്‍ത്തിയില്ല. വര്‍ഷങ്ങളുടെ പ്രണയ ബന്ധം ഈയ്യടുത്താണ് സുസ്മിത വേണ്ടെന്ന് വെക്കുന്നത്. പ്രണയം തകര്‍ന്നുവെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.
റോഹ്‌മാനുമായുള്ള പ്രണയം തകര്‍ന്ന ശേഷമാണ് സുസ്മിത ലളിത് മോദിയുമായി പ്രണയത്തിലാകുന്നത്. വലിയ വാര്‍ത്തയായി മാറിയതായിരുന്നു ആ സംഭവം. സുസ്മിത ലളിത് മോദിയുമായി അടുപ്പത്തിലായത് പണം മോഹിച്ചാണെന്നടക്കം വിമര്‍ശനം താരത്തിന് നേരിടേണ്ടി വന്നിരുന്നു. അതേസമയം ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് സുസ്മിത. താലിയിലൂടെയാണ് സുസ്മിതയുടെ തിരിച്ചുവരവ്. നേരത്തെ ആര്യ എന്ന സീരീസിലൂടെ അഭിനയത്തിലേക്ക് സുസ്മിത ഗംഭീരമായി തിരികെ വന്നിരുന്നു.


Click it and Unblock the Notifications











