കരീന മറ്റൊരു പുരുഷനാണെന്ന് സങ്കൽപ്പിക്കുക: സൈഫിന് റാണി നൽകിയ വിചിത്ര ഉപദേശം ഇതാണ്

ബോളിവുഡ് കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് സെയ്ഫ് അലി ഖാൻ എന്നതിൽ സംശയമില്ല. ഒരിക്കലും മറക്കാനാവാത്ത കഥാപാത്രങ്ങളും, പെർഫോമൻസുകളും കൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ സൈഫ്, പട്ടൗഡി രാജകുടുംബത്തിലെ ഇപ്പോഴത്തെ നവാബ് കൂടിയാണ്. പ്രശസ്ത താരം വിവാഹം കഴിച്ചിരിക്കുന്നത് ബോളിവുഡിലെ ഏറ്റവും വിലപ്പിടിപ്പുള്ള നായികമാരിൽ ഒരാളായ കരീന കപൂർ ഖാനെയാണ്. ഇരുവരുടെയും ഏറെ പ്രസിദ്ധമായ പ്രണയകഥ തുടങ്ങിയിട്ട് ഏതാണ്ട് പതിനെട്ട് വർഷങ്ങൾ കഴിഞ്ഞു. ഇന്ന് ഇരുവരും തൈമൂർ, ജെഹാൻഗീർ എന്നീ രണ്ടു മക്കളുടെ മാതാപിതാക്കളുമാണ്.

കരീനയെ പ്രണയിക്കുന്നതിന് മുൻപ്, സൈഫ് അലി ഖാൻ നടി അമൃത സിംഗിന്റെ ഭർത്താവായിരുന്നു. ഇരുവർക്കും സാറ, ഇബ്രാഹിം എന്നീ രണ്ടു മക്കളുണ്ട്. അമൃതയുമായി വിവാഹമോചിതനായി ഏറെ കഴിഞ്ഞാണ് സൈഫ് 'തഷൻ' എന്ന സിനിമയുടെ സെറ്റിൽ വച്ച് കരീനയുമായി ഇഷ്ടത്തിലായത്. തന്നെക്കാൾ ഏതാണ്ട് പത്ത് വയസ്സിന് മുതിർന്നയാളും, വിവാഹമോചിതനും, രണ്ടു കുട്ടികളുടെ അച്ഛനുമായ നടനുമായി താരം പ്രണയത്തിലായത്, കുടുംബങ്ങളെയും ആരാധകരെയും ഞെട്ടിച്ചിരുന്നു.

Saif Ali Khan with Rani Mukerji and Kareena Kapoor Khan
Photo Credit: Filmibeat

അങ്ങനെയെങ്കിൽ ശോഭിത ഭാര്യയാകില്ലായിരുന്നു, പിരിഞ്ഞതിന് കാരണം, വിവാഹശേഷം വന്ന മാറ്റം; ചർച്ചയായി താരങ്ങൾ

എന്നാൽ സൈഫിനും കരീനയ്ക്കും പിന്തുണയുമായി ഇരുവരുടെയും സുഹൃത്തുക്കൾ ഒപ്പമുണ്ടായിരുന്നു. അതിൽ പ്രധാനിയാണ് പ്രശസ്ത താരം റാണി മുഖർജി. വർഷങ്ങൾക്ക് മുമ്പ് കരീന കപൂർ ഖാന്റെ ഒരു ടോക്ക് ഷോയിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, ഭർത്താവായ സൈഫ് അലി ഖാൻ, ബെബോയുമായി ഡേറ്റിംഗ് ആരംഭിച്ചപ്പോൾ റാണി തനിക്ക് നൽകിയ ഒരു പ്രധാന ഉപദേശത്തെ കുറിച്ച് വെളിപ്പെടുത്തി. "റാണി മുഖർജി ഒരിക്കൽ എന്നോട് പറഞ്ഞത് എനിക്ക് ഓർമ്മയുണ്ട്. നമ്മൾ ഡേറ്റിംഗ് തുടങ്ങിയപ്പോൾ - നീയും ഞാനും. കാരണം, മുമ്പ് സിനിമയിൽ സജീവമായി നിന്നിരുന്ന നടിയുമായി ഞാൻ ഒരിക്കലും ഡേറ്റിംഗ് നടത്തിയിട്ടില്ല, അല്ലേ? ആ അർത്ഥത്തിൽ," പ്രശസ്ത നടൻ വെളിപ്പെടുത്തി.

"നമ്മൾ തമ്മിൽ പ്രണയത്തിലാണെന്ന് അറിഞ്ഞപ്പോൾ റാണി പറഞ്ഞു, "കരീന മറ്റൊരു പുരുഷനാണെന്ന് സങ്കൽപ്പിക്കുക," എന്ന്. അപ്പോൾ ഞാൻ റാണിയോട് പറഞ്ഞു, അവൾ എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കറിയാമെന്ന്," സൈഫ് പറഞ്ഞു. "കരീന ഒരു സ്ത്രീ ആണെന്ന് കരുതി പെരുമാറരുത് എന്നാണ് റാണി ഉദ്ദേശിച്ചത്. "അവരെ തുല്യതയുള്ള ഒരു വ്യക്തിയായി വേണം കാണാൻ. നിങ്ങളുടെ വീട്ടിൽ രണ്ട് നായകന്മാരുണ്ട്. രണ്ട് പേർ ജോലി ചെയ്യുന്നു, രണ്ട് പേർ... അപ്പോൾ നിങ്ങൾക്ക് ഒരു പ്രശ്‌നവും ഉണ്ടാകില്ല," എന്നാണ് അവൾ പറഞ്ഞത്. റാണിയുടെ ഉപദേശം ശരിയാണെന്ന് ഞാൻ കരുതുന്നു," സേക്രഡ് ഗെയിംസ് താരം പറഞ്ഞു നിർത്തി.

Saif Ali Khan and Kareena Kapoor Khan

സൈഫിന്റെയും കരീനയുടെയും വിജയകരമായ ദാമ്പത്യത്തിന് പിന്നിലെ ഒരുപാട് രഹസ്യങ്ങളിൽ ഒന്ന് ഇതാണ്. താരത്തെ ഭാര്യ അഭിമുഖം ചെയ്യുന്ന വീഡിയോയുടെ കമന്റ് വിഭാഗത്തിൽ ഇരുവരുടെയും ആരാധകർ ഒരുപാട് നല്ല കമന്റുകൾ ഇട്ടിരുന്നു. "അവരുടെ ബന്ധം എത്ര ശാന്തവും ശക്തവും ആണെന്നത് എനിക്ക് വളരെ ഇഷ്ടമാണ്. ഇരുവരെയും താരതമ്യം ചെയ്താൽ വലിയ താരം കരീനയാണെന്ന വസ്തുത സൈഫ് വളരെ സന്തോഷത്തോടെ അംഗീകരിക്കുന്നതായിട്ട് തോന്നുന്നു. അവർ ഒരുമിച്ച് വളരെ സന്തുഷ്ടരാണെന്നും തോന്നുന്നു," ഒരേ പ്രേക്ഷകൻ കുറിച്ചു.

"ഒരു നടനാകുക എന്നതിന്റെ ഒരു ഉപരിതലം മാത്രമാണ് വലിയ താരമാവുക എന്നത് എന്നാണ് എനിക്ക് തോന്നുന്നത്. സേക്രഡ് ഗെയിംസ്, ലാൽ കപ്താൻ തുടങ്ങിയ കാര്യങ്ങളിൽ തനിക്ക് ഇഷ്ടമുള്ളത് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെ സൈഫ് അത് മനസ്സിലാക്കി തരികയാണ്. കരീനയ്ക്ക് അഭിനയത്തെയും പ്രശസ്തിയെയും കുറിച്ച് വ്യത്യസ്ത ആശയങ്ങളുണ്ടെന്ന വസ്തുത പൂർണ്ണമായും സ്വീകരിക്കുമ്പോൾ, ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ വളർച്ചയിൽ ഞാൻ സന്തുഷ്ടനാണ്," മറ്റൊരാൾ എഴുതി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X