രണ്ടാമത്തെ കുഞ്ഞിനായി ശ്രമിച്ചത് 7 വര്‍ഷം; അഞ്ചാം മാസം കുഞ്ഞിനെ നഷ്ടമായി; നിറകണ്ണുകളോടെ റാണി മുഖര്‍ജി

ബോളിവുഡിന്റെ താരറാണിയാണ് റാണി മുഖര്‍ജി. താരകുടുംബത്തില്‍ നിന്നുമാണ് റാണി സിനിമയിലെത്തുന്നത്. അധികം വൈകാതെ ബോളിവുഡിലെ മുന്‍നിര നായികയായി മാറാന്‍ റാണിയ്ക്ക് സാധിച്ചു. തന്റെ മികച്ച പ്രകടനങ്ങളിലൂടെ റാണി മുഖര്‍ജി കയ്യടി നേടിയ സിനിമകള്‍ നിരവധിയാണ്. 2014 ലാണ് റാണി മുഖര്‍ജി വിവാഹിതയാകുന്നത്. നിര്‍മ്മാതാവ് ആദിത്യ ചോപ്രയാണ് റാണിയുടെ ഭര്‍ത്താവ്. തീര്‍ത്തും സ്വകാര്യമായ ചടങ്ങിലായിരുന്നു റാണിയുടേയും ആദിത്യയുടേയും വിവാഹം.

വിവാഹം കഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം തന്നെ റാണിയുടേയും ആദിത്യയുടേയും മകള്‍ അദീര ജനിച്ചു. ഒമ്പത് വയസുകാരിയാണ് അദീര ഇന്ന്. മറ്റ് താരപുത്രിമാരേയും പുത്രന്മാരേയും പോലെയല്ല അദീരയെ റാണിയും ആദിത്യയും വളര്‍ത്തുന്നത്. ക്യാമറക്കണ്ണുകളില്‍ നിന്നെല്ലാം മകളെ അകറ്റി നിര്‍ത്തുകയാണ് ഇരുവരും. അതേസമയം രണ്ടാമതൊരു കുഞ്ഞിനായി തങ്ങള്‍ കുറേ ശ്രമിച്ചിട്ടുണ്ടെന്നാണ് നേരത്ത ഒരു അഭിമുഖത്തില്‍ റാണി മുഖര്‍ജി പറഞ്ഞത്.

Rani Mukerji

ഗലാട്ട ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റാണി മുഖര്‍ജി മനസ് തുറന്നത്. രണ്ടാമതൊരു കുഞ്ഞിനായി ഏറെ കാലം ശ്രമിച്ചു. ഒടുവില്‍ ഗര്‍ഭം ധരിച്ചുവെങ്കിലും ആ ഗര്‍ഭം അലസിപ്പോയെന്നാണ് റാണി മുഖര്‍ജി പറഞ്ഞത്. തന്നെ വല്ലാതെ ഉലച്ചുകളഞ്ഞ സംഭവമായിരുന്നു അതെന്നാണ് റാണി മുഖര്‍ജി പറഞ്ഞത്.

''തീര്‍ച്ചയായും ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ഏഴ് വര്‍ഷമാണ് രണ്ടാമതൊരു കുഞ്ഞിനായി ശ്രമിച്ചത്. എന്റെ മകള്‍ക്ക് ഇപ്പോള്‍ എട്ട് വയസാണ്. അവള്‍ക്ക് ഒന്ന്-ഒന്നൊര വയസുള്ളപ്പോള്‍ തന്നെ രണ്ടാമത്തെ കുഞ്ഞിനായി ശ്രമിച്ച് തുടങ്ങി. ഒടുവില്‍ ഞാന്‍ ഗര്‍ഭിണിയാവുകയും ചെയ്തു. പക്ഷെ ആ കുഞ്ഞിനെ നഷ്ടമായി. വല്ലാത്തൊരു പരീക്ഷണ ഘട്ടമായിരുന്നു അത്. കാണുന്നത് പോലെയല്ല, ഞാന്‍ അത്ര ചെറുപ്പമൊന്നുമല്ല'' എന്നാണ് അന്ന് റാണി മുഖര്‍ജി പറഞ്ഞത്.

''എനിക്ക് 46 വയസാകാന്‍ പോകുന്നു. ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ പറ്റുന്ന പ്രായമൊന്നുമല്ല. എന്റെ മകള്‍ക്ക് ഒരു സഹോദരനെയോ സഹോദരിയെയോ നല്‍കാന്‍ സാധിക്കുന്നില്ലെന്നത് എനിക്ക് വല്ലാത്ത വേദന നല്‍കുന്ന കാര്യമാണ്. പക്ഷെ നമ്മള്‍ എന്നും നമുക്കുള്ളതില്‍ തൃപ്തരാകണം. എനിക്ക് അദീര അത്ഭുതകുഞ്ഞാണ്. എനിക്ക് അവള്‍ ഉണ്ടെന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നുണ്ട്. ഞാനിപ്പോള്‍ സ്വയം പറയുന്നത് അദീര ധാരാളമാണ് എന്നാണ്'' താരം പറയുന്നു.

ബോളിവുഡിലെ മുന്‍നിര താരമാണ് റാണി മുഖര്‍ജി. ആദിത്യ ചോപ്രയാകട്ടെ ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ നിര്‍മ്മാതാക്കളില്‍ ഒരാളും. എന്നിരുന്നാലും തങ്ങളുടെ മകളെ ക്യാമറക്കണ്ണുകളില്‍ നിന്നും ദൂരേക്ക് മാറ്റി നിര്‍ത്തുകയാണ് ഇരുവരും. നേരത്തെ കോഫി വിത്ത് കരണില്‍ എത്തിയപ്പോള്‍ ഇതേക്കുറിച്ച് റാണി മുഖര്‍ജി സംസാരിച്ചിരുന്നു.

Rani Mukerji

''ഞാന്‍ പാപ്പാരിസകളോടും മീഡിയയോടും നന്ദി പറയുകയാണ്. അദീര ജനിച്ചത് മുതല്‍ അവര്‍ എന്നോടുള്ള സ്‌നേഹം കാരണം ഞങ്ങളുടെ തീരുമാനത്തെ മാനിച്ചിട്ടുണ്ട്. ആദി എങ്ങനെയാണെന്ന് അവര്‍ക്കറിയാം. അദീരയെ എങ്ങനെ വളര്‍ത്തണം എന്നതില്‍ ഞങ്ങള്‍ക്ക് വ്യത്യസ്തമായൊരു കാഴചപ്പാടാണുള്ളത്. അതിനാലാണ് അവളുടെ ഫോട്ടോ എടുക്കരുതെന്ന് പറഞ്ഞത്. സ്‌കൂളില്‍ താന്‍ സ്‌പെഷ്യല്‍ ആണെന്നൊരു തോന്നല്‍ അവള്‍ക്കുണ്ടാകരുത്. എല്ലാ കുട്ടികളേയും പോലെ തന്നെയാണ് അവളും എന്ന ബോധ്യം വേണം. ഞാനും ആദിയും അതാണ് ആഗ്രഹിച്ചത്. ഫോട്ടോ എടുത്തില്ലെങ്കില്‍ മാത്രമാണ് അത് സാധ്യമാവുക'' എന്നാണ് റാണി മുഖര്‍ജി പറഞ്ഞത്.

Take a Poll

2020 ലാണ് റാണി മുഖര്‍ജി രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നത്. എന്നാല്‍ അഞ്ചാം മാസം കുഞ്ഞിനെ നഷ്ടമായി. ഈ സമയത്താണ് തന്നെ തേടി മിസിസ് ചാറ്റര്‍ജി വെഴ്‌സസ് നോര്‍വെ എന്ന ചിത്രമെത്തിയതെന്നാണ് നേരത്തെ റാണി മുഖര്‍ജി പറഞ്ഞത്. അതേസമയം തന്റെ കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ റാണി ഒരുക്കമായിരുന്നില്ല. താന്‍ വൈകാരികമായി സംസാരിച്ചാല്‍ അത് പബ്ലിസിറ്റി സ്റ്റണ്ടായിട്ടാകും മറ്റുള്ളവര്‍ വിലയിരുത്തുക എന്നാണ് റാണി മുഖര്‍ജി പറഞ്ഞത്.

More from Filmibeat

Read more about: rani mukerji
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X