For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആശുപത്രിയിൽ വെച്ച് കുഞ്ഞ് മാറി; നീ പഞ്ചാബിയാണെന്ന് അമ്മ ഇപ്പോഴും കളിയാക്കും: റാണി മുഖർജി പറഞ്ഞത്

  |

  ബോളിവുഡിലെ ശ്രദ്ധേയ നായികമാരിൽ ഒരാളാണ് റാണി മുഖര്‍ജി. ബംഗാളി സിനിമാ കുടുംബത്തിൽ ജനിച്ച റാണി മുഖർജി ഇന്ന് ഇന്ത്യൻ സിനിമയുടെ അഭിമാന താരങ്ങളിൽ ഒരാളാണ്. റാണിയുടെ പിതാവ് രാം മുഖർജി അറിയപ്പെടുന്ന സംവിധായകനും നിർമാതാവുമായിരുന്നു. മാതാവ് കൃഷ്ണ പിന്നണി ഗായികയായിരുന്നു.

  രാജാ കി ആയേഗി ബരാത് എന്ന ചിത്രത്തിലൂടെയാണ് റാണിയുടെ ബോളിവുഡ് അരങ്ങേറ്റം. രണ്ടര പതിറ്റാണ്ടു നീണ്ട കരിയറിൽ ഉടനീളം, നിരവധി ഹിറ്റുകൾ റാണി ബോക്സ് ഓഫീസിന് സമ്മാനിച്ചു. കുച്ച് കുച്ച് ഹോതാ ഹേ, ചൽത്തേ ചൽതേ, പഹേലി, വീർ സര തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് റാണി പ്രേക്ഷക ഹൃദയം കീഴടക്കിയത്.

  Also Read: ബാഹുബലി രണ്ടാം ഭാഗത്തിൽ തന്റെ സീനുകൾ കുറയാൻ കാരണമിതാണ്; തുറന്നു പറഞ്ഞ് തമന്ന

  കുച്ച് കുച്ച് ഹോത്താ ഹേയിലെ ടീന എന്ന കഥാപാത്രമാണ് റാണിയെ ബോളിവുഡിലെ ശ്രദ്ധേയ താരമാക്കി താരമാക്കി മാറ്റുന്നത്. അവിടുന്നിങ്ങോട്ട് നായികയായും സഹനടിയായുമെല്ലാം റാണി മുഖർജി കയ്യടി നേടി. കാലത്തിനനുസരിച്ച് തന്നിലെ അഭിനേത്രിയിലും വേഷങ്ങളിലുമെല്ലാം മാറ്റം കൊണ്ടു വരാനും റാണിയ്ക്ക് സാധിച്ചിട്ടുണ്ട്.

  അതേസമയം, തന്റെ തന്റെ ജീവിതത്തിലെ സ്വകാര്യത നിലനിർത്താൻ എപ്പോഴും ശ്രദ്ധിച്ചിട്ടുള്ള താരമാണ് റാണി മുഖർജി. 2014 ൽ സംവിധായകനും നിർമാതാവുമായ ആദിത്യ ചോപ്രയെ വിവാഹം കഴിച്ച റാണി മുഖർജി മറ്റൊരു പ്രമുഖ സിനിമാ കുടുംബത്തിന്റെ ഭാഗമായി മാറിയിരുന്നു. 2015 ഡിസംബറിൽ ഇവർക്ക് ഒരു പെൺകുട്ടി ജനിച്ചു.

  Also Read: 'ഭക്ഷ്യവിഷബാധയേറ്റു... ഒപ്പം പനിയും ഡയറിയയും, പലയിടത്തുനിന്നുള്ള ഭക്ഷണം തന്ന പണി'; അസുഖത്തെ കുറിച്ച് റോബിന്‍!

  അഭിമുഖങ്ങളിൽ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള അധികം കാര്യങ്ങൾ സംസാരിക്കാത്ത റാണി മുഖർജി ഒരിക്കൽ സിമി അഗർവാളിന് നൽകിയ അഭിമുഖത്തിൽ താൻ കുഞ്ഞായിരുന്നപ്പോൾ ഉണ്ടായ ഒരു സംഭവം വെളിപ്പെടുത്തിയിരുന്നു. തന്റെ ജനനശേഷം ആശുപത്രിയിൽ വെച്ച് തനിക്ക് പകരം മറ്റൊരാളെയാണ് അമ്മയ്ക്ക് നൽകിയതെന്നും അമ്മ ഇത് തിരിച്ചറിഞ്ഞെന്നുമാണ് റാണി മുഖർജി പറഞ്ഞത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ.

  'കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ അവരെ തിരിച്ചറിയാൻ ടാഗുകൾ എന്തെങ്കിലും നൽകുമെന്ന് ഞാൻ കരുതുന്നു. നഴ്‌സ് എന്തോ ആവശ്യത്തിനായി എന്നെയും കൊണ്ടുപോയി, എന്നിട്ട് ഒരു കുഞ്ഞിനെ എന്റെ അമ്മയുടെ അടുത്തേക്ക് തിരികെ കൊണ്ടുവന്നു, എന്റെ അമ്മ എന്റെ അമ്മാവന്മാരിൽ ഒരാളോട് സംസാരിക്കുകയായിരുന്നു. അതിനിടയിലാണ് കുഞ്ഞിനെ കൊണ്ടുവരുന്നത്, കുഞ്ഞിനെ കണ്ട ഉടനെ അമ്മ പറഞ്ഞു 'ദൈവമേ! ഇത് എന്റെ കുഞ്ഞല്ല. എന്റെ മകൾക്ക് തവിട്ട് നിറമുള്ള കണ്ണുകളാണ്. പോയി എന്റെ കുട്ടിയെ അന്വേഷിക്കൂ' എന്ന്,'

  Also Read: 'വിദ്യാർഥിയായിരിക്കുമ്പോൾ ഇഷ്ടിക കളത്തിൽ പണിയെടുത്തു, മേക്കപ്പ് പഠിച്ചിട്ടില്ല'; രഞ്ജു രഞ്ജിമാർ

  'ഇത് എന്റെ കുഞ്ഞല്ല എന്ന് അമ്മ പറഞ്ഞപ്പോൾ നഴ്‌സ് പറഞ്ഞു, 'ഇല്ല ഇത് നിങ്ങളുടെ കുഞ്ഞാണ്', ഇത് നിങ്ങളുടെ കുഞ്ഞാകാതിരിക്കുന്നത് എങ്ങനെയാണ്, ഇത് നിങ്ങളുടെ കുഞ്ഞ് തന്നെയാണ്, ശ്രദ്ധിച്ചു നോക്കൂ, ജനിക്കുമ്പോൾ എല്ലാ കുട്ടികളും ഒരുപോലെയാണ്. അമ്മ പറഞ്ഞു, അവളുടെ കണ്ണുകൾ ഇങ്ങനെയല്ല, അവൾ എവിടെയാണെന്ന് ഞാൻ നോക്കാം,'

  'അങ്ങനെ എന്നെ തിരഞ്ഞ് ആ അവസ്ഥയിൽ അമ്മ എല്ലാ മുറികളിലും പോയി, ഒടുവിൽ ഒരു സർദാർജിയുടെ മുറിയിൽ എന്നെ കണ്ടു, അവർക്ക് ഇതിനോടകം ആറ് പെൺമക്കളുണ്ടായിരുന്നു. ഏഴാമത്തെ കുഞ്ഞാണ് മാറിപോയത്. അതുകൊണ്ട് ഇപ്പോഴും അവർ എന്നെ അത് പറഞ്ഞു കളിയാക്കും. 'നീ ശരിക്കും പഞ്ചാബിയാണ്. എന്റെ തെറ്റ് കൊണ്ട് നീ ഞങ്ങളുടെ കുടുംബത്തിൽ എത്തിയത് ആണ്' എന്ന്,' റാണി മുഖർജി പറഞ്ഞു.

  Also Read: 'കണ്ണുനീരൊഴുക്കി ഇരിക്കാനാവില്ല, മുന്നോട്ട് പോയാലെ ജീവിക്കാനാകൂ'; സൈബര്‍ ലോകത്തോട് അഭിരാമി സുരേഷ് പറയുന്നു!

  ബണ്ടി ഓർ ബബ്ലി 2 ആണ് റാണി മുഖർജിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. മിസിസ് ചാറ്റർജി വേഴ്സസ് നോർവേയാണ് അണിയറയിൽ ഒരുങ്ങുന്നത്. വിവാഹ ശേഷം 2018 മുതലാണ് റാണി മുഖർജി സിനിമകളിൽ അഭിനയിച്ചു തുടങ്ങിയത്. എന്നാൽ വർഷത്തിൽ ഒരു സിനിമയിൽ മറ്റുമായാണ് താരം അഭിനയിക്കാറുള്ളത്.

  Read more about: rani mukerji
  English summary
  When Rani Mukerji Opened Up She Got Switched With Another Baby In Hospital After Birth And Mom Found Her - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X