ഐശ്വര്യയെ വിടാതെ ശല്യം ചെയ്ത് സല്‍മാന്‍, ഷാരൂഖിനും കിട്ടി; ഒടുവില്‍ ഐശ്വര്യയ്ക്ക് നായികസ്ഥാനം പോയി!

ഒരു സിനിമയൊരുക്കുമ്പോള്‍ മനസില്‍ കരുതിയിരുന്ന താരം തന്നെയാകണമെന്നില്ല അവസാനം ആ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാഹചര്യത്തിന് അനുസരിച്ച് അഭിനേതാക്കള്‍ മാറി വരുന്നത് സാധാരണയാണ്. അതുപോലെ തന്നെയാണ് ഒരാളെ യോജിക്കില്ലെന്ന് മനസിലാക്കി മാറ്റുന്നതും. എന്നാല്‍ പൊതുവെ സൂപ്പര്‍ താരങ്ങളെ ഇങ്ങനെ മാറ്റുന്നത് അപൂര്‍വ്വമാണ്. പക്ഷെ ഒരിക്കല്‍ ഇങ്ങനെ മാറ്റപ്പെട്ട താരമാണ് ഐശ്വര്യ റായ്.

ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് ഐശ്വര്യ റായ്. പുരുഷന്മാര്‍ നയിച്ചിരുന്ന ബോളിവുഡ് പോലൊരു സിനിമാ മേഖലിയില്‍ സ്വന്തമായൊരു ഇടം നേടുകയും ഇന്നുമത് നിലനിര്‍ത്തുകയും ചെയ്യുന്ന താരമാണ് ഐശ്വര്യ. താരപദവിയും അഭിനയമികവും അങ്ങനെ ഏത് മാനദണ്ഡം നോക്കിയാലും ഐശ്വര്യയെ പോലൊരു താരത്തെ മാറ്റുക എന്നതിനെക്കുറിച്ച് ഒരു നിര്‍മ്മാതാവും ചിന്തിക്കാന്‍ സാധ്യതയില്ല.

ചല്‍തെ ചല്‍തെ


ഒപ്പം അഭിനയിക്കുന്നത് സാക്ഷാല്‍ ഷാരൂഖ് ഖാന്‍ കൂടെയാണെങ്കിലോ? ഷാരൂഖും ഐശ്വര്യയും ഒരുമിച്ചെത്തുന്നുവെന്നത് തന്നെ ഇന്നും ആരാധകരെ തീയേറ്ററിലെത്തിക്കാന്‍ സാധിക്കുന്ന യുഎസ്പിയാണ്. അപ്പോള്‍ തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച സമയങ്ങളിലൂടെ ഇരുവരും കടന്നു പോകുമ്പോഴോ? ആ ജോഡി മാറ്റാന്‍ ആരും തന്നെ ആഗ്രഹിക്കുകയുണ്ടാകില്ല. ഷാരൂഖും ഐശ്വര്യയും ഒരുമിച്ചപ്പോഴൊക്കെ ഹിറ്റുകളാണ് പിറന്നിട്ടുള്ളതും.

എന്നാല്‍ ഷാരൂഖും ഐശ്വര്യയും നായകനും നായികയുമാകേണ്ട സിനിമയായിരുന്നു ചല്‍തെ ചല്‍തെ. സിനിമയുടെ ചിത്രീകരണവും ആരംഭിച്ചിരുന്നു. പക്ഷെ പാതി വഴിയില്‍ വച്ച് ഐശ്വര്യ റായിയെ മാറ്റുകയും പകരം റാണി മുഖര്‍ജിയെ നായികയാക്കുകയുമായിരുന്നു. അതിന് കാരണമായതോ മറ്റൊരു സൂപ്പര്‍ താരമായ സല്‍മാന്‍ ഖാനും

നിരന്തരം ശല്യപ്പെടുത്തി

ചല്‍തെ ചല്‍തെയുടെ ചിത്രീകരണം നടക്കുന്ന കാലത്ത് സല്‍മാന്‍ ഖാനും ഐശ്വര്യ റായും പ്രണയത്തിലായിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമിടയില്‍ വിള്ളലുകള്‍ വീണു കഴിഞ്ഞിരുന്നു. ഐശ്വര്യയെ സല്‍മാന്‍ നിരന്തരം ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ ചല്‍തെ ചല്‍തെയുടെ ലൊക്കേഷനിലും ഐശ്വര്യയെ തേടി സല്‍മാന്‍ ഖാന്‍ എത്തുകയായിരുന്നു. സെറ്റിലെത്തിയ സല്‍മാന്‍ ഖാന്‍ ഐശ്വര്യയെ ശല്യപ്പെടുത്തുകയും തടയാന്‍ ശ്രമിച്ച സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ ഷാരൂഖ് ഖാനോട് മോശമായി പെരുമാറുകയും ചെയ്തു.

പകരം റാണി മുഖര്‍ജി

ഇതോടെ സിനിമയുടെ ചിത്രീകരണം തന്നെ പ്രതിസന്ധിയിലാകുമെന്ന് തിരിച്ചറിഞ്ഞ ഷാരൂഖു സംഘവും ഐശ്വര്യയെ ചിത്രത്തില്‍ നിന്നും ഒഴിവാക്കുകയും പകരം റാണി മുഖര്‍ജിയെ നായികയായി എത്തിക്കുകയുമായിരുന്നു. ഈ സംഭവത്തോടെ ഐശ്വര്യ ഷാരൂഖുമായും റാണിയുമായും അകന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കാലാന്തരത്തില്‍ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടുവെങ്കിലും ബോളിവുഡിലെ നാല് മുന്‍നിര താരങ്ങള്‍ ഉള്‍പ്പെട്ട സംഭവം അന്ന് വലിയ വിവാദമായിരുന്നു.

തികച്ചും യാദൃശ്ചികം

ഐശ്വര്യയുടെ പകരക്കാരിയായി മാറിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തികച്ചും യാദൃശ്ചികം എന്നായിരുന്നു റാണി നല്‍കിയ മറുപടി. എന്നാല്‍ ഐശ്വര്യയുമായുള്ള പിണക്കത്തെക്കുറിച്ച് റാണി സംസാരിക്കാന്‍ തയ്യാറായതുമില്ല. ഈ സംഭവത്തിന് പിന്നാലെ ഐശ്വര്യ സല്‍മാന്‍ ഖാനുമായി പിരിയുകയും ചെയ്തു. ഇനിയൊരിക്കലും സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കില്ലെന്ന് പത്രക്കുറിപ്പിലൂടെ അറിയിക്കുകയും ചെയ്തു ഐശ്വര്യ. ആ വാക്ക് ഐശ്വര്യ ഇപ്പോഴും പാലിച്ചു പോരുകയാണ്. സല്‍മാന്‍ ഖാന്‍ എന്ന അധ്യായം തന്റെ ജീവിതത്തിലെ ദുസ്വപ്‌നമാണെന്നാണ് ഐശ്വര്യ പറഞ്ഞത്.

തിരിച്ചുവരവ്


ഷാരൂഖും സല്‍മാനും തമ്മിലുള്ള പ്രശ്‌നവും പരിഹരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഐശ്വര്യയും റാണിയും തമ്മിലുള്ള സൗഹൃദം പിന്നീട് പഴയത് പോലെയായതുമില്ല. ഇന്നും ഇരുവരും തമ്മില്‍ അകലം പാലിക്കുകയാണ്. ഇതിനിടെ ഐശ്വര്യയാണ് ബണ്ടി ഓര്‍ ബബ്ലിയുടെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നതില്‍ നിന്നും അഭിഷേകിനെ വിലക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്തായാലും നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഷാരൂഖും ഐശ്വര്യയുമൊക്കെ ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരികയാണ്. ഇരുവരുടേയും തിരിച്ചുവരവുകള്‍ക്കായി ആരാധകരും കാത്തിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X