അനുഷ്‌ക സുന്ദരിയല്ലെന്ന് റാണി മുഖര്‍ജി; കരിയര്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചെന്ന് കുറ്റസമ്മതം

ബോളിവുഡിലെ മിന്നും താരമാണ് അനുഷ്‌ക ശര്‍മ. മോഡലിംഗിലൂടെയാണ് അനുഷ്‌ക സിനിമയിലെത്തുന്നത്. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ അനുഷ്‌കയ്ക്കുണ്ടായിരുന്നില്ല. തന്റെ കഴിവും കഠിനാധ്വാനവുമാണ് അനുഷ്‌ക ശര്‍മയ്ക്ക് സ്വന്തമായൊരു ഇടം നേടിക്കൊടുക്കുന്നത്. നിരവധി സൂപ്പര്‍ ഹിറ്റുകളിലെ നായികയായ അനുഷ്‌ക നിര്‍മ്മാണത്തിലേയും ശക്തമായ പേരാണ്.

തന്റെ 25-ാം വയസിലാണ് അനുഷ്‌ക ശര്‍മ നിര്‍മ്മാണ് കമ്പനി ആരംഭിക്കുന്നത്. തുടക്കത്തില്‍ സിനിമകള്‍ നിര്‍മ്മിച്ച അനുഷ്‌ക പിന്നീട് സീരീസുകളിലേക്കും കടന്നു. ബുള്‍ബുള്‍, പാതാള്‍ ലോക്, കൊഹ്‌റ, പരി, എന്‍എച്ച് 10 തുടങ്ങിയ ഹിറ്റ് സിനിമകളും ഷോകളും അനുഷ്‌കയുടെ നിര്‍മ്മാണ കമ്പനിയൊരുക്കിയവയാണ്. ഈ നേട്ടങ്ങളെല്ലാം അനുഷ്‌ക നേടിയെടുക്കുന്നത് ബോളിവുഡ് പോലെ കുടുംബവാഴ്ച ശക്തമായൊരു ഇടത്താണെന്നത് ശ്രദ്ധേയമാണ്.

Anushka Sharma

അനുഷ്‌കയെ സംബന്ധിച്ച് അഭിനേത്രിയാവുക എന്നത് തന്നെ ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഒന്നായിരുന്നു. ഷാരൂഖ് ഖാന്റെ നായികയായിട്ടായിരുന്നു അനുഷ്‌കയുടെ തുടക്കം. യഷ് രാജായിരുന്നു അനുഷ്‌കയടെ ഇന്‍ട്രോഡ്യൂസ് ചെയ്തത്. എന്നാല്‍ തുടക്കത്തില്‍ തന്നെ അനുഷ്‌കയ്ക്ക് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അനുഷ്‌കയുടെ കരിയര്‍ ഇല്ലാതാക്കാന്‍ താന്‍ ശ്രമിച്ചതായി കരണ്‍ ജോഹര്‍ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

രബ്‌നെ ബനാദി ജോഡിയില്‍ ഷാരൂഖിന്റെ നായികയായി അനുഷ്‌കയെ തിരിഞ്ഞെടുത്തതിനെക്കുറിച്ച് ആദിത്യ ചോപ്ര കരണിനോട് സംസാരിച്ചിരുന്നു. അനുഷ്‌കയുടെ ഫോട്ടോയും കരണിനെ കാണിച്ചിരുന്നു. എന്നാല്‍ കരണിന്റെ വാക്ക് കേള്‍ക്കാന്‍ ആദിത്യ ചോപ്ര തയ്യാറായില്ല. അതിനാലാണ് അനുഷ്‌ക ശര്‍മയ്ക്ക് ഗംഭീരമായൊരു തുടക്കം ലഭിച്ചത്. അതേസമയം ഇപ്പോഴിതാ അനുഷ്‌ക ശര്‍മയും റാണി മുഖര്‍ജും മുഖാമുഖം ഇരുന്ന് സംസാരിക്കുന്നൊരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരോ കുത്തിപ്പൊക്കിയിരിക്കുകയാണ്.

ആദിത്യ ചോപ്രയുടെ ഭാര്യ കൂടിയായ റാണി മുഖര്‍ജി അനുഷ്‌കയെക്കുറിച്ച് തുടക്കത്തില്‍ തനിക്കുണ്ടായിരുന്നു കാഴ്ചപ്പാട് പങ്കുവെക്കുന്നതാണ് വീഡിയോ. അനുഷ്‌കയുടെ ഓഡിഷന്‍ കണ്ടപ്പോള്‍ ഒരു സ്പാര്‍ക്ക് തനിക്ക് തോന്നിയെന്നാണ് റാണി പറയുന്നത്. എന്നാല്‍ അനുഷ്‌ക അതിസുന്ദരിയാണെന്നോ ഭംഗിയുള്ള മുഖമാണെന്നോ തനിക്ക് തോന്നിയില്ലെന്നാണ് റാണി മുഖര്‍ജി പറയുന്നത്. വീഡിയോ വൈറലായി മാറിയതോടെ നിരവധി പേരാണ് റാണിയ്‌ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

ഇങ്ങനെയാണ് താരങ്ങള്‍ പുറമെ നിന്നും വരുന്ന, പുതിയ താരങ്ങളെ സമീപിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍. അനുഷ്‌ക സുന്ദരിയാണെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് യാതൊരു സംശയവുമില്ലെന്നും ആരാധകര്‍ പറയുന്നു. അതേസമയം റാണിയുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ അനുഷ്‌കയുടെ മുഖം ഭാവത്തില്‍ നിന്നു തന്നെ അവരത് ഒട്ടും ആസ്വദിക്കുന്നില്ലായിരുന്നു എന്നതും വ്യക്തമാണ്. റാണി മുഖര്‍ജിയും തുടക്കകാലത്ത് പരമ്പരാഗത സൗന്ദര്യ കാഴ്ചപ്പാടുകള്‍ക്ക് അനുയോജ്യയല്ലെന്ന വിമര്‍ശനം കേട്ടതാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Anushka Sharma

എന്തായാലും ഇന്ന് അതെല്ലാം പഴങ്കഥകളാണ്. ഇന്ന് അനുഷ്‌ക ശര്‍മ്മയുടെ സ്ഥാനം ആര്‍ക്കും തട്ടിയകറ്റാന്‍ സാധിക്കുന്നതല്ല. തന്റെ കുഞ്ഞിന് ജന്മം നല്‍കാനായി ഇടവേളയെടുത്ത അനുഷ്‌ക ശര്‍മ ശക്തമായൊരു തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ജുലന്‍ ഗോസ്വാമിയുടെ ജിവിതകഥ പറയുന്ന ചക്ദാ എക്‌സ്പ്രസിലൂടെയാണ് അനുഷ്‌കയുടെ തിരിച്ചുവരവ്. ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്.

More from Filmibeat

Read more about: anushka sharma rani mukherjee
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X