എല്ലാത്തിലും അഭിപ്രായം പറയും, വായടയ്ക്കണം! പ്രീതിയെ പരസ്യമായി അപമാനിച്ച് റാണി മുഖര്‍ജി
താരങ്ങള്‍ക്കിടയിലെ പിണക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും ഒരു പഞ്ഞവുമില്ലാത്ത ഇടമാണ് ബോളിവുഡ്. പലപ്പോഴും സ്‌ക്രീനില്‍ നല്ല സുഹൃത്തുക്കളായി കാണപ്പെടുന്ന താരങ്ങള്‍ക്കിടയില്‍ പോലും വഴക്കുകളുണ്ടാകുന്നത് കാണാം. സൂപ്പര്‍ താരങ്ങള്‍ മുതല്‍ ഇങ്ങനെ പരസ്പരം വഴക്കുണ്ടാക്കിയ താരങ്ങള്‍ ഒരുപാടുണ്ട്. നായികമാര്‍ക്കിടയിലും പ്രശ്‌നങ്ങള്‍ ഉടലെടുക്കുന്നത് സ്വാഭാവികമാണ്. താരങ്ങള്‍ക്കിടയിലെ പല പ്രശ്‌നങ്ങളും പുറത്ത് കൊണ്ട് വരുന്ന പരിപാടിയാണ് കോഫി വിത്ത് കരണ്‍. കരണ്‍ ജോഹര്‍ അവതരിപ്പിക്കുന്ന പരിപാടിയിലെത്തി മനസ് തുറന്ന് താരങ്ങള്‍ ഒരുപാടാണ്.
ബോളിവുഡിലെ മുന്‍നിര നായികയാണ് റാണി മുഖര്‍ജി. റാണിയെ പോലെ തന്നെ ഒരുപാട് ആരാധകരുള്ള താരമാണ് പ്രീതി സിന്റ. ഒരിക്കല്‍ പ്രീതിയും റാണിയും തമ്മില്‍ ചില അഭിപ്രായ ഭിന്നതകള്‍ നിലനിന്നിരുന്നു. നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള താരങ്ങളാണ് പ്രീതിയും റാണിയും. ഇരുവരും തമ്മില്‍ രൂപത്തിലുള്ള സാദൃശ്യവും ചര്‍ച്ചയായിട്ടുണ്ട്. ഇതെല്ലാം കാരണം ഇരുവരും നല്ല സുഹൃത്തുക്കളാണെന്നായിരുന്നു ആരാധകരുടെ പൊതു ധാരണ. എന്നാല്‍ താനും നല്ല സുഹൃത്തുക്കളല്ലെന്നാണ് കോഫി വിത്ത് കരണിലെത്തിയപ്പോള്‍ റാണി മുഖര്‍ജി വെളിപ്പെടുത്തിയത്.

കരീന കപൂറിനൊപ്പമായിരുന്നു റാണി കോഫി വിത്ത് കരണിലെത്തിയത്. താനും ഷാഹിദ് കപൂറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് കരീന ആദ്യമായി സംസാരിക്കുന്നതും ഇതേ എപ്പിസോഡിലായിരുന്നു. റാണിയും പ്രീതിയും നിരവധി സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളവരാണ്. വീര്‍ സാറ, ഹര്‍ ദില്‍ ജോ പ്യാര്‍ കരേ, ചോരി ചോരി ചുപ്‌കെ ചുപ്‌കെ, കഭി അല്‍വിദ ന കെഹ്ന തുടങ്ങിയ സിനിമകളില്‍ രണ്ടു പേരും ഒരുമെത്തിയിട്ടുണ്ട്. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ താനും പ്രീതിയും നല്ല സുഹൃത്തുക്കളല്ലെന്നാണ് റാണി തന്നെ വെളിപ്പെടുത്തിയത്. പരിപാടിയുടെ ഭാഗമായി പ്രീതി സിന്റയുമായുള്ള ബന്ധത്തെക്കുറിച്ച് റാണിയോടും കരീനയോടും കരണ്‍ ജോഹര്‍ ചോദിച്ചപ്പോഴായിരുന്നു റാണിയുടെ മറുപടി.

''അതൊരിക്കലും സൗഹൃദമായിരുന്നില്ല കരണ്‍, സത്യം പറയാമല്ലോ. ഞങ്ങള്‍ക്കിടയില്‍ ജോലി പരമായി നല്ല ബന്ധമാണുള്ളത്. ഞാനും പ്രീതിയും ഒരുമിച്ച് ജോലി ചെയ്യുമ്പോള്‍ നന്നായി ചേര്‍ന്നു പോകും. ചോരി ചോരി ചുപ്‌കെ ചുപ്‌കെയും ഹര്‍ ദില്‍ ജോ പ്യാര്‍ കരേയുമൊക്കെ ചെയ്യുമ്പോഴൊക്കെ പ്രത്യേകിച്ചും. ഞങ്ങള്‍ രണ്ടാളും തുടങ്ങിയ സമയമായിരുന്നു അത്. റാണിയും പ്രീതിയും എപ്പോഴും ഒരുമിച്ച് അഭിനയിക്കുന്നു. എന്താണ് കാരണമെന്ന് അറിയില്ല. പിയ പിയയും ഞങ്ങള്‍ ഒരുമിച്ചാണ് അഭിനയിച്ചത്'' റാണി പറയുന്നു.

''എനിക്ക് തോന്നുന്നത് ഞാനും പ്രീതിയും കാണാന്‍ ഒരേ പോലെയാണെന്നത് കൊണ്ടാകാം. സമാനമായ ശരീരഭാഷയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാനും നല്ല ഭംഗിയാണെന്നതും കൊണ്ടാകാം. മാധ്യമ പ്രവര്‍ത്തകര്‍ സെറ്റില്‍ വരുമ്പോള്‍ ഞാനും പ്രീതിയും നന്നായി തന്നെ ഒരുമിച്ച് ജോലി ചെയ്യുന്നത് കണ്ടിട്ടുണ്ടാകാം. അത് പിന്നെ മാസികകൡലേക്ക് എത്തിയപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്ന് വരികയായിരുന്നു എന്ന് തോന്നുന്നു. ഞാനും അവളും ആത്മാര്‍ത്ഥ സുഹൃത്തുക്കളല്ലെന്ന് പലരോടും പറയാന്‍ ശ്രമിച്ചുവെങ്കിലും ആരും ഞങ്ങളെ വിശ്വസിക്കുന്നില്ല. പക്ഷെ സത്യം അതാണ്'' എന്നായിരുന്നു റാണി പറഞ്ഞത്.
Recommended Video

പിന്നാലെ താന്‍ ഇതേ ചോദ്യം പ്രീതി സിന്റയോടും ചോദിച്ചിരുന്നുവെന്നും കരണ്‍ പറഞ്ഞിരുന്നു. പിന്നാലെ റാണി പ്രീതിയ്‌ക്കെതിരെ ഒളിയമ്പ് അയക്കുന്ന പരാമര്‍ശവും നടത്തിയിരുന്നു. ''എനിക്ക് തോന്നുന്നത് പ്രീതി കുറച്ചധികം സംസാരിക്കുന്നുണ്ടെന്നാണ്. സംസാരം കുറയ്ക്കണം അവള്‍. നിങ്ങളുടെ ഷോയിലൂടെ എനിക്ക് അവളോട് പറയാനുള്ളത് അത് മാത്രമാണ്. എനിക്ക് തോന്നുന്നത് അവള്‍ക്ക് എല്ലാത്തിലും ഒരു അഭിപ്രായം ഉണ്ടെന്നാണ്. അവളത് നിര്‍ത്തണം എന്നാണെന്ന് തോന്നുന്നത്'' എന്നായിരുന്നു പ്രീതിയോടായി റാണി മുഖര്‍ജി പറഞ്ഞത്.


Click it and Unblock the Notifications