നവജാത ശിശുവായിരിക്കെ മറ്റൊരു കുടുംബം എന്നെ മാറിയെടുത്തി; ആശുപത്രി മൊത്തം അമ്മ തേടി നടന്നു!

ബോളിവുഡിലെ മുന്‍നിര നായികയാണ് റാണി മുഖര്‍ജി. സിനിമാ പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നുമാണ് റാണി സിനിമയിലെത്തുന്നത്. അധികം വൈകാതെ തന്നെ ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ റാണിയ്ക്ക് സാധിച്ചു. ബോളിവുഡിലെ മിക്ക സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും ഹിറ്റുകള്‍ സമ്മാനിക്കാന്‍ റാണിയ്ക്ക് സാധിച്ചു. വിവാഹ ശേഷവും റാണി അഭിനയത്തില്‍ സജീവമാണ്. നായികാ പ്രാധാന്യമുള്ള സിനിമകളും നല്‍കിയിട്ടുണ്ട് റാണി മുഖര്‍ജി.

രണ്ടായിരങ്ങളില്‍ ബോളിവുഡിലെ റാണി തന്നെയായിരുന്നു റാണി മുഖര്‍ജി. ഹം തും, വീര്‍ സറ, കഭി അല്‍വിദ നാ കെഹ്ന തുടങ്ങി ഒരുപിടി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലാണ് ആ കാലഘട്ടത്തില്‍ റാണി തിളങ്ങിയത്. ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികമാരിലൊരാള്‍ കൂടിയായിരുന്നു ആ സമയത്ത് റാണി മുഖര്‍ജി. കൊല്‍ക്കത്തയിലാണ് റാണി മുഖര്‍ജി ജനിച്ച് വളര്‍ന്നത്.

Rani Mukherji

സിനിമാ പാരമ്പര്യമു ചെറുപ്പത്തില്‍ തന്നെ അഭിനയരംഗത്തേക്ക് ചുവടുവെച്ചിരുന്നു. സംവിധായകനായിരുന്ന റാം മുഖര്‍ജിയാണ് റാണിയുടെ അച്ഛന്‍. അമ്മ കൃഷ്ണ അുഖര്‍ജി പിന്നണി ഗായികയുമായിരുന്നു. നടി കാജള്‍ റാണിയുടെ അടുത്ത ബന്ധുവാണ്. നൃത്തവും പഠിച്ചിട്ടുണ്ട് റാണി മുഖര്‍ജി. നിര്‍മ്മാതാവായ ആദിത്യ ചോപ്രയാണ് റാണിയുടെ ഭര്‍ത്താവ്. 2014 ലായിരുന്നു റാണിയുടെ വിവാഹം. ആദിറ എന്ന മകളുമുണ്ട് ദമ്പതികള്‍ക്ക്. മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളിലും സജീവമായി ഇടപെടുന്നയാളാണ് റാണി മുഖര്‍ജി.

കുഞ്ഞായിരിക്കുമ്പോള്‍ തന്റെ ജീവിതത്തില്‍ നടന്ന ചില സംഭവങ്ങളെ കുറിച്ച് റാണി മുഖര്‍ജി മുമ്പൊരിക്കല്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. താന്‍ ജനിച്ചയുടന്‍ അബദ്ധത്തില്‍ മറ്റൊരു കുടുംബത്തിന്റെ കൈയ്യില്‍ ചെന്നെത്തിയെന്നും അവിടെ നിന്ന് തന്റെ അമ്മയാണ് തന്നെ തിരികെ കണ്ടെത്തിയതെന്നുമാണ് റാണി പറഞ്ഞത്.

'ജനിച്ചപ്പോള്‍ എന്നെ എന്റെ അമ്മയുടെ കൈകളില്‍ അല്ല ഏല്‍പ്പിച്ചത്. ഒരു പഞ്ചാബി കുടുംബത്തിനാണ് കൈമാറിയത്. എന്റെ അമ്മയുടെ അടുത്ത് മറ്റൊരു കുഞ്ഞിനെയാണ് എത്തിച്ചത്. അമ്മ കുഞ്ഞിനെ ശ്രദ്ധിച്ച് നോക്കിയപ്പോള്‍ കുഞ്ഞ് മാറിപ്പോയി എന്ന സത്യം മനസിലാക്കി. ഉടന്‍ അമ്മ ആശുപത്രി ജീവനക്കാരോട് ദേഷ്യപ്പെടാന്‍ തുടങ്ങി. എന്റെ മകള്‍ ഇതല്ല. അവള്‍ക്ക് തവിട്ട് നിറത്തിലുള്ള കണ്ണുകളാണ് എന്ന് പറഞ്ഞാണ് അമ്മ ബഹളം വെച്ചത്. ജീവനക്കാര്‍ക്കൊപ്പം അമ്മയും എന്നെ ആശുപത്രി മുഴുവന്‍ തേടി.' എന്നാണ് റാണി പറഞ്ഞത്.

Rani Mukherji

തിരിച്ചിലിനിടയിലാണ് ഞാന്‍ ഒരു പഞ്ചാബി കുടുംബത്തിന്റെ കൈകളില്‍ ഇരിക്കുന്നത് കണ്ടത്. അവരുടെ എട്ടാമത്തെ പെണ്‍കുഞ്ഞായിട്ടാണ് ഞാന്‍ അവരുടെ കൈകളില്‍ ഇരുന്നതെന്നാണ് റാണി മുഖർജി പറഞ്ഞത്. അമ്മ അവരെ കാര്യം പറഞ്ഞ് മനസിലാക്കി എന്നെ സ്വന്തമാക്കുകയായിരുന്നുവെന്നും റാണി പറയുന്നു.

അതേസമയം, അമ്മയും മറ്റുള്ളവരും എന്നോട് ഇടയ്ക്കിടെ ഈ സംഭവം പറയുകയും കളിയാക്കുകയും ചെയ്യുമെന്നും റാണി പറയുന്നു. നീ ശരിക്കും പഞ്ചാബിയാണെന്നും എന്റെ തെറ്റിന് ഞാന്‍ നിന്നെ ഞങ്ങളുടെ കുടുംബത്തിലേക്ക് കൊണ്ടുവന്നു എന്നെല്ലാം പറഞ്ഞാണ് അമ്മ ചിരിക്കാറുള്ളതെന്നും റാണി ഓർക്കുന്നു.കൂടാതെ എന്തോ പഞ്ചാബുമായി ഒരു ബന്ധമുണ്ട്. അല്ലെങ്കില്‍ എന്റെ ജീവിത പങ്കാളിയും പഞ്ചാബില്‍ നിന്നും ആകിലല്ലോ എന്നും റാണി പറഞ്ഞിരുന്നു.

More from Filmibeat

Read more about: rani mukherjee
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X