നായികമാര്‍ സിനിമയില്‍ 'അച്ചാര്‍' പോലെ! തുറന്നടിച്ച് റാണി മുഖര്‍ജി

ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് റാണി മുഖര്‍ജി. പതിറ്റാണ്ടകളായി ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന താരം. ബോളിവുഡിലെ മിക്ക സൂപ്പര്‍ താരങ്ങള്‍ക്കുമൊപ്പവും റാണി അഭിനയിച്ചിട്ടുണ്ട്. സ്വന്തമായൊരു സിനിമയെ വിജയമാക്കി മാറ്റാനുള്ള കരുത്തും റാണിയ്ക്കുണ്ട്. കരിയറിന്റെ ഓരോ ഘട്ടത്തിലും തന്നിലെ താരത്തേയും അഭിനേത്രിയേയും മെചപ്പെടുത്തി മുന്നേറുകയാണ് റാണി മുഖര്‍ജി. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മര്‍ദാനി സീരീസ്. അടുത്ത വീട്ടിലെ പെണ്‍കുട്ടി ഇമേജില്‍ നിന്നും ബോള്‍ഡ് ആയ പോലീസ് ഉദ്യോഗസ്ഥയായുള്ള റാണിയുടെ മാറ്റം അമ്പരപ്പിക്കുന്നതായിരുന്നു.

തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതിലും യാതൊരു മറയും സൂക്ഷിക്കാത്ത വ്യക്തിയാണ് റാണി മുഖര്‍ജി. തനിക്ക് നേരെ വരുന്ന വിമര്‍ശനങ്ങളേയും അധിക്ഷേപങ്ങളേയും പരിഹാസങ്ങളേയുമെല്ലാം അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ച് മുനയൊടിക്കാന്‍ റാണിയ്ക്ക് സാധിക്കാറുണ്ട്. ഒരിക്കല്‍ ഒരു പ്രസ് മീറ്റില്‍ സമാനമായൊരു അനുഭവം റാണി മുഖര്‍ജിയ്ക്കുണ്ടായിരുന്നു. സിനിമയിലെ നായികമാരെ അച്ചാറിനോട് ഉപമിച്ചൊരു മാധ്യമ പ്രവര്‍ത്തകനെയായിരുന്നു അന്ന് റാണി മുഖര്‍ജിയ്ക്ക് നേരിടേണ്ടി വന്നത്. വിശദമായി വായിക്കാം.

മര്‍ദാനി

തന്റെ സിനിമയായ മര്‍ദാനിയുടെ വിജയത്തിന് പിന്നാലെ നടന്ന പ്രസ് മീറ്റിലായിരുന്നു റാണിയ്ക്ക് ആ അനുഭവമുണ്ടായത്. റാണിയുടെ സിനിമയെ അഭിനന്ദിച്ചു കൊണ്ടായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ സംസാരിച്ച് തുടങ്ങിയത്. നിങ്ങളുടെ സിനിമയായ മര്‍ദാനി താന്‍ കണ്ടുവെന്നും സിനിമ കുറേ ഇഷ്ടപ്പെട്ടുവെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞത്. എന്നാല്‍ കുറേ എന്ന് പറഞ്ഞാല്‍ എങ്ങനെയാണെന്ന് റാണി ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ചോദിച്ചു. ഇതോടെ വളരെയധികം ഇഷ്ടപ്പെട്ടുവെന്ന് തിരുത്തി മാധ്യമ പ്രവര്‍ത്തകന്‍. ചിരി പടര്‍ത്തുന്നതായിരുന്നു ഈ രംഗങ്ങള്‍. എന്നാല്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിലേക്ക് കടന്നതോടെ റാണിയുടെ ഭാവം മാറുകയായിരുന്നു.

അച്ചാര്‍

ഇന്നത്തെ കാലത്ത് നടിമാരെ സിനിമയില്‍ കാണുന്നത് അച്ചാര്‍ പോലെ ആണല്ലോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ഇത് പക്ഷെ റാണി മുഖര്‍ജിയ്ക്ക് ദഹിച്ചില്ല. അച്ചാറോ, അച്ചാറോ എന്ന് ചോദിച്ചു കൊണ്ട് റാണി മുഖര്‍ജി കയര്‍ക്കുകയായിരുന്നു. നിങ്ങളുടെ വിചാരവും അച്ചാറാണെന്നും നായികമാര്‍ സിന്ധികളാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും പറഞ്ഞ റാണി ഈ ചിന്ത വളരെ മോശമാണെന്നും റാണി പറഞ്ഞു. അതേസമയം താന്‍ ഇനി മുതല്‍ നിങ്ങളെ അച്ചാര്‍ എന്ന് മാത്രമേ വിളിക്കുകയുള്ളൂവെന്നും റാണി മുഖര്‍ജി പറഞ്ഞു. എന്നാല്‍ തന്റ ചോദ്യത്തെ റാണി മുഖര്‍ജി തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും താന്‍ സിനിമയില്‍ സ്ത്രീകളോട് കാണിക്കുന്ന വിവേചനം ചൂണ്ടി കാണിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും മാധ്യമ പ്രവര്‍ത്തകന്‍ വിശദീകരിക്കാന്‍ ശ്രമിച്ചുവെങ്കിലും റാണി കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. താന്‍ വന്നത് മര്‍ദാനിയെക്കുറിച്ച് സംസാരിക്കാനാണെന്നും മറ്റൊന്നും സംസാരിക്കാന്‍ താല്‍പര്യമില്ലെന്നുമായിരുന്നു റാണിയുടെ പ്രതികരണം.

Recommended Video

നയൻതാരയെ ചെറുപ്പത്തിൽ വിളിച്ച് പറ്റിച്ച കഥ പറഞ്ഞ് Dhyan Sreenivasan | FilmiBeat Malayalam
സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി

സംഭവം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു. റാണിയെ അനുകൂലിച്ചും എതിര്‍്ത്തും നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. റാണി മാധ്യമ പ്രവര്‍ത്തകനെ തെറ്റിദ്ധരിച്ചതാണെന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്.

മര്‍ദാനി വന്‍ വിജയമായി മാറിയിരുന്ന. പിന്നാലെ ചിത്രത്തിന് രണ്ടാം ഭാഗവും എത്തിയിരുന്നു. രണ്ടാം ഭാഗവും വലിയ വിജയമായി മാറുകയായിരുന്നു. അതേസമയം ബണ്ടി ഓര്‍ ബബ്ലിയുടെ രണ്ടാം ഭാഗത്തിലാണ് റാണി അവസാനമായി ആരാധകരുടെ മുന്നിലേക്ക് എത്തിയത്. ഒന്നാം ഭാഗത്തില്‍ അഭിഷേക് ബച്ചന്‍ ചെയ്ത വേഷം രണ്ടാം ഭാഗത്തില്‍ അവതരിപ്പിച്ചത് സെയ്ഫ് അലി ഖാന്‍ ആയിരുന്നു. ആദിത്യ ചോപ്രയായിരുന്നു സിനിമയുടെ നിര്‍മാണം. സിദ്ധാന്ത് ചതുര്‍വേദിയും ശര്‍വാണി വാഗും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയിരുന്നു. എന്നാല്‍ ചിത്രത്തിന് പ്രതീക്ഷിച്ച വിജയം കരസ്ഥമാക്കാന്‍ സാധിച്ചിരുന്നില്ല.

More from Filmibeat

Read more about: rani mukherjee
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X