ഒരേസമയം മൂന്ന് പെണ്‍കുട്ടികളെ പ്രണയിച്ചിരുന്നു! വെളിപ്പെടുത്തി രണ്‍വീര്‍ സിംഗ്‌

ബോളിവുഡിലെ സൂപ്പര്‍താരമാണ് രണ്‍വീര്‍ സിംഗ്. ബാന്റ് ബജാ ബാരാത്ത് എന്ന ആദ്യ സിനിമയിലൂടെ തന്നെ കയ്യടി നേടിയ രണ്‍വീറിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. നായകനായിട്ട് മാത്രമല്ല വില്ലനായി എത്തിയും രണ്‍വീര്‍ കയ്യടി നേടി. ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് മുന്നേറുന്ന രണ്‍വീര്‍ അഭിനയ പ്രതിഭ കൊണ്ട് തന്റെ സമകാലികരെ ബഹുദൂരം പിന്നിലാക്കുകയാണ്. ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കാന്‍ എന്‍ട്രിയായ ഗലി ബോയ്, ഖില്‍ജിയായി എത്തിയ പത്മാവത്, ലുട്ടേര, തുടങ്ങിയ സിനിമകളിലെ പ്രകടനങ്ങളിലൂടെ ബോളിവുഡിലെ യുവനടന്മാരില്‍ പ്രതിഭാധനനാണ് താനെന്ന് തെളിയിക്കുകയായിരുന്നു രണ്‍വീര്‍ സിംഗ്.

അതേസമയം ഓഫ് സ്‌ക്രീനിലെ രണ്‍വീറും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. തീര്‍ത്തും വ്യത്യസ്തമായ വേഷവിധാനങ്ങളിലൂടേയും എപ്പോഴും ഹൈ വോള്‍ട്ടേജ് എനര്‍ജിയോടെയും കാണപ്പെടുന്ന രണ്‍വീര്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വന്തമായി സൃഷ്ടിച്ച പാതയിലൂടെ മാത്രം നടക്കുന്ന നടനാണ്. അഭിമുഖങ്ങളില്ലെല്ലാം ആവേശത്തോടെ ഉത്തരങ്ങള്‍ നല്‍കുന്ന രണ്‍വീറിനെയാണ് കാണാറുള്ളത്. തന്റെ മനസിലുള്ളത് യാതൊരു മറയുമില്ലാതെ തുറന്ന് സംസാരിക്കുന്ന ശീലവും രണ്‍വീറിന് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്.

Ranveer Singh

തന്റെ മുന്‍ പ്രണയങ്ങളെക്കുറിച്ചും രണ്‍വീര്‍ പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു രണ്‍വീര്‍ സിംഗും സോയ അക്തറും അതിഥികളായി എത്തിയ വോഗ് ബിഎഫ്എഫ്. നേഹ ധൂപിയ അവതരാകയായി എത്തുന്ന പരിപാടിയില്‍ താന്‍ ഒരേസമയം മൂന്ന് പെണ്‍കുട്ടികളെ പ്രണയിച്ചിരുന്നുവെന്ന രണ്‍വീറിന്റെ വെളിപ്പെടുത്തല്‍ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പരിപാടിക്കിടെ നേഹ രണ്‍വീറിനോടായി താങ്കള്‍ ഒരേസമയം രണ്ട് പെണ#്കുട്ടികളെ പ്രണയിച്ചിട്ടുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. അപ്പോഴാണ് താന്‍ ഒരേസമയം രണ്ടല്ല മൂന്ന് പെണ്‍കുട്ടികളെ പ്രണയിച്ചിട്ടുണ്ടെന്ന് രണ്‍വീര്‍ വെളിപ്പെടുത്തുന്നത്.

നടി ദീപിക പദുക്കോണ്‍ ആണ് രണ്‍വീറിന്റെ ഭാര്യ. രാംലീല എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2018 ലാണ് രണ്‍വീറും ദീപികയും വിവാഹിതരാകുന്നത്. ഇറ്റലിയില്‍ വച്ച് വളരെ സ്വകാര്യമായി നടന്ന ചടങ്ങിലായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് എത്തിയിരുന്നത്. പിന്നീട് താരങ്ങള്‍ക്കായി മുംബൈയില്‍ പ്രത്യേക വിരുന്ന് ഒരുക്കുകയായിരുന്നു. തനിക്ക് ദീപികയോടുള്ള പ്രണയം രണ്‍വീര്‍ പരസ്യമായി തന്നെ പ്രകടിപ്പിക്കാന്‍ മടിക്കാറില്ല. അതുകൊണ്ട് തന്നെ ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് രണ്‍വീറും ദീപികയും. ഇരുവരുടേയും ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

അതേസമയം 83 ആണ് രണ്‍വീറിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ദീപികയായിരുന്നു ചിത്രത്തിലെ നായിക. 1983ല്‍ വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. ചിത്രത്തില്‍ രണ്‍വീര്‍ കപില്‍ ദേവിനെയായിരുന്നു അവതരിപ്പിച്ചത്. കപിലിന്റെ ഭാര്യ റോമി ഭാട്ടിയയെയാണ് ദീപിക അവതരിപ്പിച്ചത്. ചിത്രത്തിന് നിരൂപകരില്‍ നിന്നും സിനിമാപ്രേമികളില്‍ നിന്നും മികച്ച പ്രതികരണങ്ങളായിരുന്നു ലഭിച്ചത്. എന്നാല്‍ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിക്കാതെ പോവുകയായിരുന്നു. നിരവധി സിനിമകളാണ് രണ്‍വീറിന്റേതായി പുറത്തിറങ്ങാനുള്ളത്. ജയേഷ്ഭായ്് ജോര്‍ദാര്‍, സര്‍ക്കസ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന സിനിമകള്‍.

Read more about: ranveer singh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X