ഇവളെന്റെ കാമുകിയാണ്, ശല്യം ചെയ്താ മൂക്ക് ഇടിച്ച് പൊളിക്കും; അനുഷ്‌കയുടെ ആരാധകനോട് കയര്‍ത്ത രണ്‍വീര്‍

ബോളിവുഡിലെ സൂപ്പര്‍ നായികയാണ് അനുഷ്‌ക ശര്‍മ. ബോളിവുഡിലെ താരകുടുംബങ്ങളുടെ പിന്‍ബലമോ ഗോഡ് ഫാദര്‍മാരോ ഇല്ലാതെ കടന്നു വരികയും സ്വന്തമായൊരു ഇടം നേടുകയും ചെയ്ത നടി. തന്റെ 25-ാം വയസില്‍ തന്നെ സ്വന്തമായൊരു നിര്‍മ്മാണ കമ്പനി ആരംഭിച്ച അനുഷ്‌ക വ്യത്യസ്തവും ധീരവുമായ സിനിമകളും ഷോകളും നിര്‍മ്മിച്ചും കയ്യടി നേടുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരം വിരാട് കോഹ്ലിയാണ് അനുഷ്‌കയുടെ ജീവിതപങ്കാളി. ഇരുവര്‍ക്കും വാമിക എന്നൊരു മകളുമുണ്ട്. അനുഷ്‌ക നായികയായ രണ്ടാമത്തെ ചിത്രമായിരുന്നു ബാന്റ് ബജാ ബാരാത്ത്. ചിത്രത്തിലൂടെയായിരുന്നു രണ്‍വീര്‍ സിംഗിന്റെ അരങ്ങേറ്റം. ഇരുവരും ഒരുമിച്ച് പിന്നേയും സിനിമകള്‍ ചെയ്തിരുന്നു.

ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട ജോഡിയായിരുന്നു അനുഷ്‌കയും രണ്‍വീറും. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും പരസ്യമായി സമ്മതിച്ചിരുന്നില്ലെങ്കിലും ഇരുവരും ഒരുമിച്ച് പല വേദികളും മറ്റും എത്തുന്നതും മറ്റും അവര്‍ പ്രണയത്തിലാണെന്നതിന്റെ സൂചനകളായിട്ടായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. ഒരിക്കല്‍ ഇരുവരും ഒരുമിച്ച് കോഫി വിത്ത് കരണിലുമെത്തിയിരുന്നു.

 പൊസസീവ്

അതേസമയം അനുഷ്‌കയുടെ കാര്യത്തില്‍ വളരെയധികം പൊസസീവ് ആയിരുന്നു രണ്‍വീര്‍ എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഒരിക്കല്‍ അനുഷ്‌കയോട് പഞ്ചാരയടിക്കാന്‍ വന്നൊരു ആരാധകനെ രണ്‍വീര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2011 ലായിരുന്നു സംഭവം. രണ്‍വീറും അനുഷ്‌കയും ഒരുമിച്ച് ഇരിക്കുമ്പോഴായിരുന്നു സംഭവം. ഒരു ആരാധകന്‍ വരികയും രബ് നേ ബനാദി ജോഡി കണ്ടപ്പോള്‍ മുതല്‍ താന്‍ അനുഷ്‌കയുടെ ആരാധകനാണെന്നും അനുഷ്‌കയോട് ക്രഷ് തോന്നിയിരുന്നുവെന്നുമായിരുന്നു അയാള്‍ പറഞ്ഞത്. ആരാധകന്റെ വാക്കുകളെ തമാശയായി മാത്രം കണ്ട അനുഷ്‌ക ആ ക്രഷ് ഇപ്പോഴും ഉണ്ടോ എന്ന്് ചോദിച്ചു. ഉണ്ടെന്നായിരുന്നു ഇതിന് ആരാധകന്‍ നല്‍കിയ മറുപടി.

മൂക്ക് ഞാന്‍ ഇടിച്ച് തകര്‍ക്കും

എന്നാല്‍ അരികിലുണ്ടായിരുന്ന രണ്‍വീറിന് ഇത് തീരേ പിടിച്ചില്ല. മര്യാദയ്ക്ക് സംസാരിക്കണം, ഇതെന്റെ കാമുകിയാണ്. നിന്റെ മൂക്ക് ഞാന്‍ ഇടിച്ച് തകര്‍ക്കുമെന്നായിരുന്നു രണ്‍വീറിന്റെ ഭീഷണി. അതേസമയം ഈ സംഭവം നടന്നുവോ എന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചിരുന്നില്ല. പിന്നീട് ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് രണ്‍വീറിന്റെ മാനേജര്‍ അറിയിക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരിക്കല്‍ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ക്കിടയില്‍ അകലം ഉടലെടുത്തതിനെക്കുറിച്ചും ഇപ്പോള്‍ സംസാരിക്കാറില്ലെന്നുമെല്ലാം രണ്‍വീര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. താന്‍ അനുഷ്‌കയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു. പലരും അനുഷ്‌കയെ തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും അവര്‍ക്കൊന്നും അനുഷ്‌കയുടെ പശ്ചാത്തലം അറിയില്ലെന്നുമായിരുന്നു താരം പറഞ്ഞത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
നെഗറ്റീവ് വാര്‍ത്തകള്‍

തന്നെക്കുറിച്ചുള്ള നെഗറ്റീവ് വാര്‍ത്തകള്‍ കാണുമ്പോള്‍ തോന്നുന്നതിനേക്കാള്‍ ദേഷ്യം വരുന്നത് അനുഷ്‌കയെക്കുറിച്ചുള്ള മോശം വാര്‍ത്തകള്‍ കാണുമ്പോഴാണെന്നും രണ്‍വീര്‍ പറഞ്ഞിരുന്നു. എന്തായാലും അനുഷ്‌കയും രണ്‍വീറും ഇന്ന് നല്ല സുഹൃത്തുക്കളാണ്. അനുഷ്‌ക പിന്നീട് വിരാട് കോഹ്ലിയുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. അതേസമയം രണ്‍വീര്‍ ആകട്ടെ ദീപിക പദുക്കോണുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു. രണ്‍വീറിന്റെയും ദീപികയുടേയും വിവാഹത്തിന് ആശംസകളുമായി അനുഷ്‌കയും എത്തിയിരുന്നു. 2015 ല്‍ പുറത്തിറങ്ങിയ ദില്‍ ദഡക്ക്‌നെ ദോ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്.

Read more about: ranveer singh anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X