For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതിന് ഉത്തരം പറഞ്ഞില്ലേല്‍ വീട്ടില്‍ ചെല്ലുമ്പോള്‍ അവള്‍ കരണത്തടിക്കും! ദീപികയെക്കുറിച്ച് രണ്‍വീര്‍

  |

  ബോളിവുഡിലെ സൂപ്പര്‍ താരങ്ങളാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും. ഇരുവരും ഒരുമിച്ച് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെ തങ്ങളുടെ ഇഷ്ട ജോഡി ജീവിതത്തിലും ഒന്നായപ്പോള്‍ ആരാധകര്‍ അത് വലിയ ആഘോഷമാക്കി മാറ്റിയിരുന്നു. സിനിമയിലേത് പോലെ തന്നെ സ്വപ്‌ന തുല്യമായിരുന്നു ദീപികയുടേയും രണ്‍വീറിന്റേയും വിവാഹവും. 2018 നവംബര്‍ 14 നായിരുന്നു ദീപികയും രണ്‍വീറും വിവാഹിതരായത്.

  തൂവെള്ളയില്‍ പുഴയോരത്ത് ഗ്രേസ്; മേക്കോവറില്‍ കുമ്പളങ്ങി താരം

  രണ്ട് സംസ്‌കാരങ്ങളുടെ ഒരുമിക്കല്‍ കൂടിയായിരുന്നു ദീപികയും രണ്‍വീറും തമ്മിലുള്ള വിവാഹം. തങ്ങളുടെ ഒന്നാം വിവാഹ വാര്‍ഷികവും രണ്‍വീറും ദീപികയും ആഘോഷിച്ചതും വ്യത്യസ്തമായിരുന്നു. തങ്ങളുടെ കുടുംബങ്ങളോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയാണ് ദീപികയും രണ്‍വീറും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. രണ്ട് ക്ഷേത്രങ്ങളിലാണ് ദീപികയും രണ്‍വീറും സന്ദര്‍ശനം നടത്തിയത്. ആദ്യം ഇരുവരും പോയത് തിരുപ്പതി ക്ഷേത്രത്തിലും രണ്ടാമത് പോയത് അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തിലുമായിരുന്നു.

  വീണ്ടുമൊരു വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുന്നതിന് മുന്നോടിയായി തങ്ങളുടെ ആദ്യ വിവാഹ വാര്‍ഷികത്തെക്കുറിച്ച് രണ്‍വീര്‍ സിംഗ് മനസ് തുറന്നിരിക്കുകയാണ് ഇപ്പോള്‍. എന്തുകൊണ്ടാണ് തങ്ങള്‍ രണ്ട് ക്ഷേത്രങ്ങളില്‍ പോയതെന്നാണ് രണ്‍വീര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോള്‍ ദ ബിഗ് പിക്ച്ചര്‍ എന്ന പരിപാടിയുടെ അവതാരകനുമാണ് രണ്‍വീര്‍. പരിപാടിയ്ക്കിടെ രണ്‍വീറിന്റേയും ദീപികയുടേയും ക്ഷേത്ര ദര്‍ശനങ്ങളുടെ ചിത്രങ്ള്‍ കാണിച്ചു കൊണ്ട് ക്ഷേത്രങ്ങള്‍ തിരിച്ചറിയാന്‍ ആവശ്യപ്പെടുകയായിരുന്നു.

  ''എനിക്ക് അറിഞ്ഞിരിക്കണം. തീര്‍ച്ചയായും ഞാന്‍ അറിഞ്ഞിരിക്കണം. ഇല്ലെങ്കില്‍ തിരികെ വീട്ടില്‍ ചെല്ലുമ്പോള്‍ കരണത്ത് അടി കിട്ടും'' എന്നായിരുന്നു തന്റെ സ്വതസിദ്ധമായ ശൈലിയില്‍ രണ്‍വീറിന്റെ മറുപടി. പിന്നാലെ എന്തുകൊണ്ടാണ് താനും ദീപികയും രണ്ട് ക്ഷേത്രങ്ങളിലും സന്ദര്‍ശനം നടത്തിയതെന്ന് വെളിപ്പെടുത്തുകയായിരുന്നു രണ്‍വീര്‍ ചെയ്തത്.


  ''സത്യത്തില്‍ എന്തെങ്കിലും പ്രത്യേകതയുള്ള കാര്യം ചെയ്യണമെന്നായിരുന്നു ഞാനും ദീപികയും ആലോചിച്ചിരുന്നത്. ഞങ്ങളുടെ ജീവിതം ചേതന്‍ ഭഗത്തിന്റെ ടു സ്‌റ്റേറ്റ്‌സ് പോലെയാണ്. അവളുടെ കുടുംബം ബാംഗ്ലൂരില്‍ നിന്നുമുള്ളവരാണ്. എന്റെ കുടുംബം മുംബൈയില്‍ നിന്നുമുള്ളവരും. അതുകൊണ്ട് ഒന്നാം വിവാഹ വാര്‍ഷികത്തിന് രണ്ട് ക്ഷേത്രങ്ങളിലും പോകാം എന്ന് ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു. ഞങ്ങള്‍ ആദ്യം തിരുപ്പതി ക്ഷേത്രത്തില്‍ പോയി. പിന്നീട് സുവര്‍ണ ക്ഷേത്രത്തിലും'' എന്നായിരുന്നു താരത്തിന്റെ മറുപടി. ചിത്രത്തിലുള്ളത് തിരുപ്പതിയാണെന്നും താരം പറഞ്ഞു.


  ഈ ചോദ്യത്തിന്റെ ഉത്തരം അറിയില്ലെന്ന് പറഞ്ഞാല്‍ തന്നെ ഭാര്യ ദീപിക തല്ലുമെന്നും രണ്‍വീര്‍ പറഞ്ഞു. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഭര്‍ത്താവ് താനാണെന്നും രണ്‍വീര്‍ പറയുകയുണ്ടായി. അഥേസമയം ദീപികയും രണ്‍വീറും വീണ്ടും ഒരുമിക്കുന്ന 83 റിലീസിന് തയ്യാറെടുക്കുകയാണ്. പത്മാവതിലാണ് ഇരുവരും അവസാനമായി ഒരുമിച്ച് അഭിനയിച്ചത്. പക്ഷെ പത്മാവതില്‍ ദീപിക ടൈറ്റില്‍ ക്യാരക്ടറിലെത്തിയപ്പോള്‍ രണ്‍വീര്‍ വില്ലന്‍ വേഷത്തിലാണ് എത്തിയത്.

  Also Read: ശിവാഞ്ജലി പ്രണയത്തിനിടയില്‍ ആ സംഭവം നടക്കുന്നു; ശങ്കരനെയും സാവിത്രിയെയും വീട്ടില്‍ നിന്ന് പുറത്താക്കി തമ്പി

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  83യില്‍ പറയുന്നത് 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ കപില്‍ ദേവിന്റേയും സംഘത്തിന്റേയും കഥയാണ്. രണ്‍വീര്‍ കപില്‍ ദേവായാണ് എത്തുന്നത്. കപിലിന്റെ ഭാര്യയുടെ വേഷത്തിലാണ് ദീപിക എത്തുന്നത്. സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. പിന്നാലെ ജയേഷ്ഭായ് ജോര്‍ദാര്‍, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, തുടങ്ങിയ സിനിമകളും രണ്‍വീറിന്റേതായി പുറത്തിറങ്ങാനുണ്ട്. ഷാരൂഖ് ഖാനൊപ്പം ഒരിടവേളയ്ക്ക് ശേഷം വരുന്ന പഠാന്‍ ആണ് ദീപികയുടെ പുതിയ സിനിമ. ശകുന്‍ ബത്രയുടെ ചിത്രവും ദ ഇന്റേണിന്റെ ഹിന്ദി റീമേക്കുമാണ് ദീപികയുടെ മറ്റ് പുതിയ സിനിമകള്‍.

  Read more about: ranveer singh deepika padukone
  English summary
  When Ranveer Singh Opens Up Why He And Deepika Padukone Visit Two Temples On Their First Anniversary
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X