കാമുകനും മുന്‍ കാമുകനും ഒരുമിച്ച്; തമാശ ലൊക്കേഷനില്‍ ദീപികയെ കാണാന്‍ എത്തിയ രണ്‍വീര്‍
രണ്‍ബീര്‍ കപൂറും ദീപിക പദുക്കോണും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു തമാശ. ഇംത്യാസ് അലി സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായി മാറുകയും യുവാക്കള്‍ക്കിടയിലൊരു തരംഗമായി മാറുകയായിരുന്നു. രണ്‍ബീറിന്റെ വേദും ദീപികയുടെ താരയും എന്നും ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. ചിത്രത്തിലെ ഡയലോഗുകളും പാട്ടുകളുമെല്ലാം ആരാധകരുടെ മനസില്‍ എന്നന്നേക്കുമായി ചേക്കേറുകയായിരുന്നു.
ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത് കോര്‍സിക്കയിലാണ്. മനോഹരമായ ഫ്രെയിമുകളാലും സമ്പന്നമായ സിനിമയായിരുന്നു തമാശ. ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും മറ്റും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വേദും താരയും സ്വന്തം ഇഷ്ടങ്ങളും താല്‍പര്യങ്ങളുമെല്ലാം തിരിച്ചറിയുകയും സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോകാന്‍ തീരുമാനിക്കുന്നതുമൊക്കെയായിരുന്നു അവതരിപ്പിച്ചിരുന്നത്. ഒരുകാലത്ത് ബോളിവുഡിലെ ആരാധകരുടെ പ്രിയപ്പെട്ട പ്രണയിതാക്കളായിരുന്നു രണ്‍ബീറും ദീപികയും. എ്ന്നാല്‍ പിന്നീട് ഇരുവരും പിരിയുകയായിരുന്നു.

രണ്‍ബീറും ദീപികയും വീണ്ടും ഒരുമിച്ച ചിത്രമെന്ന നിലയിലും ആരാധകര്‍ തമാശയെ ഏറെ ഇഷ്ടപ്പെടുന്നുണ്ട്. അതിനിടെ രസകരമായൊരു വസ്തുത കോര്‍സിക്കയില്‍ രണ്‍ബീറിനും ദീപികയ്ക്കും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കുമൊപ്പം മറ്റൊരാളുമുണ്ടായിരുന്നു. അന്ന് ദീപികയുടെ കാമുകനും ഇന്ന് ദീപികയുടെ ഭര്‍ത്താവുമായ സൂപ്പര്‍ താരം രണ്‍വീര്‍ സിംഗ്. സിനിമയില്‍ രണ്‍വീര്‍ അഭിനയിച്ചിട്ടില്ലെങ്കിലും താരങ്ങള്‍ക്കൊപ്പം ലൊക്കേഷനില്‍ രണ്‍വീറുമുണ്ടായിരുന്നു.
ചിത്രത്തിന്റെ കൊറിയോഗ്രാഫര്‍മാരായ ബോസ്‌കോയും സീസറുമാണ് രണ്‍വീറിന്റെ തമാശ സെറ്റില്‍് നിന്നുമുള്ള ചിത്രം പങ്കുവച്ചത്. രണ്‍ബീറിനും ബോസ്‌കോയ്ക്കും സീസറിനുമൊപ്പമുള്ള രണ്‍വീറിന്റെ ചിത്രമായിരുന്നു ബോസ്‌കോയും സീസറും ഒരിക്കല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. രണ്‍ബീറും രണ്‍വീറും നല്ല സുഹൃത്തുക്കളാണ്. പ്രണയ തകര്‍ച്ചയ്ക്ക് ശേഷവും ദീപികയും രണ്‍ബീറും നല്ല സുഹൃത്തുക്കളായിരുന്നു. അതിനാല്‍ രണ്‍വീര്‍ സിനിമയുടെ ലൊക്കേഷനിലെത്തുകയായിരുന്നു.
അതേസമയം 83യാണ് രണ്‍വീര്‍ സിംഗും ദീപിക പദുക്കോണും അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ സിനിമ. 1983 ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കഥയാണ് ചിത്രം പറഞ്ഞത്. ചിത്രത്തില്‍ കപില്‍ ദേവായാണ് രണ്‍വീര്‍ എത്തിയത്. കപിലിന്റെ ഭാര്യ റോമി ദേവ് ആയാണ് ദീപിക എത്തിയത്. റോക്കി ഓര്‍ റാണി കി പ്രേം കഹാനി, സര്‍ക്കസ്, ജയേഷ് ഭായ് ജോര്‍ദാര്‍ തുടങ്ങിയ സിനിമകളാണ് രണ്‍വീറിന്റേതായി പുറത്തിറങ്ങാനുള്ളത്. ബ്രഹ്‌മാസ്ത്രയാണ് രണ്‍ബീര്‍ കപൂറിന്റെ പുതിയ സിനിമ. ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായിക. അയാന്‍ മുഖര്‍ജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചന്‍, മൗനി റോയ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.


Click it and Unblock the Notifications











