Don't Miss!
- News
ശ്രീരാമന്റെ പ്രതിമയ്ക്ക് ഉപയോഗിക്കുന്നത് ശാലിഗ്രാം കല്ലുകള്‍; എന്താണ് ഈ കല്ലുകളുടെ പ്രത്യേകത
- Sports
ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്! 12ല്‍ 2 തോല്‍വി മാത്രം
- Finance
60 വയസ് കഴിഞ്ഞാൽ പെൻഷൻ ഉറപ്പിക്കാം; മാസം 10,000 രൂപ പെൻഷൻ നേടാൻ നിക്ഷേപിക്കേണ്ടത് 10 ലക്ഷം
- Lifestyle
ആഴ്ചയില്‍ രണ്ട് നേരം റാഗി പുട്ട്: പ്രമേഹവും പ്രഷറുമെല്ലാം വന്നവഴിയേ പോവും
- Travel
പേരിലെ അസുരന്മാർ, മൈസൂർ മുതൽ തിരുച്ചിറപ്പള്ളി വരെ... ഐതിഹ്യങ്ങളിലെ നാടുകൾ
- Technology
അവിശ്വാസികൾക്കും അപമാനിച്ചവർക്കും ഇനി വായടയ്ക്കാം; ഉടൻ വരുന്നൂ ബിഎസ്എൻഎൽ 4ജി
- Automobiles
കാഴ്ച്ചയിൽ പുതുമയിരിക്കട്ടെ! അഡ്വഞ്ചർ, സ്ക്രാംബ്ലർ ബൈക്കുകൾക്ക് പുത്തൻ നിറങ്ങളുമായി യെസ്ഡി
രണ്ട് പേര്‍ക്കും പറ്റിയ ഒരേ തെറ്റ്! പ്രണയിച്ച് വഞ്ചിച്ച അക്ഷയ് കുമാറിനെ എയറിലാക്കി ശില്പയും രവീണയും
ബോളിവുഡിലെ സൂപ്പര്‍ താരമാണ് അക്ഷയ് കുമാര്‍. സിനിമ പോലെ തന്നെ ഓഫ് സ്ക്രീനിലെ അക്ഷയ് കുമാറിന്റെ ജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. അക്ഷയ് കുമാറിന്റെ പ്രണയങ്ങള്‍ താരത്തിന് ഒരു കാസനോവ ഇമേജ് തന്നെ നല്കി കൊണ്ടായിരുന്നു ഗോസിപ്പ് കോളങ്ങള്‍ ആഘോഷമാക്കിയത്. തൊണ്ണൂറുകളില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പ്രണയമായിരുന്നു അക്ഷയ് കുമാറും രവീണ ടണ്ടനും തമ്മിലുള്ളത്. ഇരുവരും തമ്മില്‍ വിവാഹത്തിന്റെ വക്കോളം എത്തിയ ശേഷമായിരുന്നു പിരിയുന്നത്.
രണ്‍ബീറിനെ പലരും തെറ്റിദ്ധരിച്ചതാണ്, അവന്റെ കൂടെക്കൂടി ഞാനും ഇപ്പോള്‍ അങ്ങനെ; കാമുകനെക്കുറിച്ച് ആലിയ
തൊണ്ണൂറുകളിലെ സൂപ്പര്‍ ഹിറ്റ് ജോഡിയായിരുന്നു രവീണയും അക്ഷയ് കുമാറും. ഇരുവരും നിരവധി സിനിമകളില്‍ ഒരുമിച്ചെത്തിയിട്ടുണ്ട്. ഇതോടെയാണ് അക്ഷയും രവീണയും പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സജീവമായി മാറുന്നത്. ഇരുവരും പൊതു വേദികളിലും മറ്റും ഒരുമിച്ച് എത്താന്‍ ആരംഭിച്ചതോടെ പ്രണയ വാര്‍ത്തകള്‍ സജീവമായി മാറുകയായിരുന്നു. പിന്നാലെ ഇരുവരും രഹസ്യമായി വിവാഹം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിവാഹം നടത്തിയിട്ടില്ലെന്നും വിവാഹ നിശ്ചയം മാത്രമാണ് നടന്നതെന്ന് പിന്നീട് രവീണ തന്നെ വെളിപ്പെടുത്തുകയായിരുന്നു.

വിവാഹ നിശ്ചയം നടന്നുവെങ്കിലും രവീണയും അക്ഷയ് കുമാറും തമ്മിലുള്ള പ്രണയം അധികം വൈകാതെ തന്നെ അവസാനിക്കുകയായിരുന്നു. തന്റെ അടുത്ത സുഹൃത്ത് കൂടിയായ ശില്പ ഷെട്ടിയുമായി അക്ഷയ് കുമാര്‍ പ്രണയത്തിലാണെന്ന് രവീണ അറിയുന്നതോടെയാണ് ഈ ബന്ധം തകരുന്നത്. പിന്നീടൊരിക്കല്‍ ഒരു അഭിമുഖത്തില്‍് താന്‍ വിവാഹത്തിന് തയ്യാറായിരുന്നുവെന്നും അതിന്് വേണ്ടിയായിരുന്നു സിനിമയില്‍ നിന്നും രണ്ട് വര്‍ഷം ഇടവേളയെടുത്തതെന്നും രവീണ വെളിപ്പെടുത്തുകയായിരുന്നു.

''സ്വയം എടുത്ത തീരുമാനമായിരുന്നു. ഞാന്‍ ഒരാളുമായി വിവാഹ നിശ്ചയം നടത്തിയിരുന്നു. അത് മുന്നില്‍ കണ്ട് അഭിനയം നിര്‍ത്താന്‍ ്തീരുമാനിക്കുകയായിരുന്നു. എന്റെ അവസാന ഷൂട്ടിംഗും കഴിഞ്ഞ് നേരെ പോയി വിവാഹം കഴിക്കാനായിരുന്നു തീരുമാനം. പക്ഷെ വീണ്ടും മടങ്ങി വന്നു. ഇത്തവണയും അഭിനയം നിര്‍ത്തൂ നമുക്ക് വിവാഹം കഴിക്കാമെന്ന് അവന് പറഞ്ഞുവെങ്കിലും ഞാന്‍ സമ്മതിച്ചില്ല. ഒരിക്കല്‍ എന്റെ കരിയറിന് പകരം നിന്നെ തിരഞ്ഞെടുത്തതാണ്, നി നിനക്ക് പകരം എന്റെ കരിയറിനെ തിരഞ്ഞെടുക്കുകയാണെന്ന് പറഞ്ഞു'' എന്നായിരുന്നു രവീണ പറഞ്ഞത്.

എന്നാല്‍ ശില്പ ഷെട്ടിയും അക്ഷയ് കുമാറും തമ്മിലുളള പ്രണയവും അധികനാള്‍ നീണ്ടു നിന്നില്ല്. ശില്പയുമായുള്ള പ്രണയത്തിനിടെയാണ് അക്ഷയ് കുമാര്‍ ട്വിങ്കിള്‍ ഖന്നയുമായി അടുപ്പത്തിലാകുന്നത്. ഇതോടെ ശില്പയും അക്ഷയ് കുമാറും അകലുകയായിരുന്നു. പിന്നീട് അക്ഷയ് കുമാര്‍ ട്വിങ്കിളിനെ തന്നെ വിവാഹം കഴിക്കുകയും ചെയ്യുകയായിരുന്നു. ശില്പയേയും രവീണയേയും ശത്രുക്കളെ പോലെയായിരുന്നു അ്ക്കാലത്ത് മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ കാലാന്തരത്തില്‍ ഇരുവരും നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു. സൂപ്പര്‍ ഡാന്്സര് ചാപ്റ്റര്‍ ടുവില്‍ ഒരിക്കല്‍ രവീണ അതിഥിയായി എത്തിയിരുന്നു. ശില്പ ഷോയിലെ വിധികര്‍ത്താവായിരുന്നു. ഇരുവരും അക്ഷയ് കുമാറിനെക്കുറിച്ച് പരോക്ഷമായി പരാമര്‍ശം നടത്തുകയും ചെയ്തിരുന്നു.
Recommended Video

താന്‍ ജീവിതത്തില്‍ ഒരുപാട് തെറ്റുകള്‍ ചെയ്തിട്ടുണ്ടെന്ന് രവീണ പറഞ്ഞപ്പോള്‍ ശില്പ ഇടയ്ക്ക് കയറുകയും കണ്ണിറുക്കി കൊണ്ട് ചില പൊതു തെറ്റുകളും ഞങ്ങള്‍ക്ക് പറ്റിയിട്ടുണ്ടെന്ന് പറയുകയായിരുന്നു. അക്ഷയ് കുമാറിനെയായിരുന്നു ശില്പ പൊതുവായ തെറ്റായി സൂചിപ്പിച്ചത്. മറ്റൊരു ഘട്ടത്തില്‍ ജീവിതത്തില്‍ എല്ലാവരും ഗോല്മാലുകള് ചെയ്തിട്ടുണ്ടെന്നും ഞാനും ശില്പയും ചെയ്തിട്ടുണ്ടെന്നും രവീണ പറയുകയായിരുന്നു. ചിരി പടര്‍ത്തുന്നതായിരുന്നു ഇരുവരുടേയും പ്രതികരണങ്ങള്‍.
ഒരിടവേളയ്ക്ക് ശേഷം അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ് രവീണ. നെറ്റ്ഫ്ളിക്സ്് സീരീസായ ആരണ്യകിലൂടെയായിരുന്നു രവീണയുടെ തിരിച്ചുവരവ്. സീരീസും രവീണയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. അതേസമയം ശില്പയും അഭിനയത്തില്‍ സജീവമായി മാറുകയാണ്. ഡാന്‍സ് റിയാലിറ്റി ഷോ വിധി കര്‍ത്താവായി നിറങ്ങി നില്ക്കുന്ന ശില്പ ഹംഗാമ ടുവിലൂടെയാണ് തിരിച്ചുവരുന്നത്.
-
'എനിക്കും ഒരു ചേച്ചിയോട് ഇത്തരത്തിൽ ഇഷ്ടമുണ്ടായിരുന്നു, പുറകെ നടന്നിരുന്നുവെന്ന് പറഞ്ഞിരുന്നു'; മാത്യു തോമസ്
-
'ജീവിതത്തിൽ ഞാൻ ചെയ്ത നന്മ എന്ന് പറയുന്നത് അതാണ്...'; അമ്മയെ കുറിച്ചുള്ള ഓർമകളിൽ വിതുമ്പി എം.ജി ശ്രീകുമാർ!
-
റോബിനില്‍ നിന്നും ഇത് മാത്രം പ്രതീക്ഷിച്ചില്ല; ആരതിയ്ക്ക് വേണ്ടി ബിഗ് ബോസിനെ തള്ളിപ്പറഞ്ഞതാണോന്ന് ആരാധകരും