For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നടിമാരുടെ ജീവിതം നശിപ്പിക്കും, കൂട്ടിന് മാധ്യമങ്ങളും; അജയ് ദേവ്ഗണിനെതിരെ രവീണ തുറന്നടിച്ചപ്പോള്‍

  |

  ഒരുകാലത്ത് ബോളിവുഡിലെ ഗോസിപ്പുകളില്‍ നിറഞ്ഞു നിന്നിരുന്ന പേരുകളായിരുന്നു അജയ് ദേവ്ഗണിന്റേയും രവീണ ടണ്ടന്റേയും. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് അജയ് ദേവ്ഗണിനെതിരെ ആരോപണങ്ങളുമായി രവീണ തന്നെ രംഗത്ത് എത്തിയിരുന്നു. താനും അജയ് ദേവ്ഗണും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നതിന്റെ തെളിവായി തനിക്ക് അജയ് എഴുതിയ പ്രണയ ലേഖനങ്ങളുണ്ടെന്ന് വരെ രവീണ പറഞ്ഞിരുന്നു. എന്നാല്‍ ഒരു അഭിമുഖത്തിലൂടെ രവീണയുടെ വാദങ്ങളെ എല്ലാം അജയ് തള്ളിക്കളയുകയായിരുന്നു. രവീണ നുണ പറയുകയാണെന്നും മാനസിക രോഗത്തിന് ചികിത്സ തേടണമെന്ന് വരെ അജയ് ദേവ്ഗണ്‍ പറയുകയുണ്ടായി.

  അതിസുന്ദരിയായി അനാര്‍ക്കലി മരിക്കാര്‍; ബോളിവുഡ് ലുക്കെന്ന് ആരാധകര്‍

  പിന്നീട് നാളുകള്‍ക്ക് ശേഷം ഈയ്യടുത്ത് തനിക്ക് ബോളിവുഡില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് രവീണ തുറന്നു പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകള്‍ പക്ഷെ അജയ് ദേവ്ഗണിനെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് വിലയിരുത്തപ്പെട്ടത്. തനിക്ക് ബോളിവുഡില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടില്ലെങ്കിലും പ്രൊഫഷണലി തന്നെ അപമാനിച്ചിട്ടുണ്ടെന്നായിരുന്നു രവീണ പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''എന്നെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. ഞാന്‍ അതിന് നിന്ന് കൊടുക്കാറുമില്ല. തിരിച്ച് കൊടുത്തിരിക്കും. പക്ഷെ ഒരു കൊച്ചു പെണ്‍കുട്ടി കടന്നു പോകുന്ന മാനസികാവസ്ഥ എനിക്ക് മനസിലാകും. ഇപ്പോള്‍ കേള്‍ക്കുന്ന കഥകള്‍ ശരിക്കും ഹൃദയം തകര്‍ക്കുന്നതാണ്. എനിക്ക് ദേഷ്യം പിടിക്കുന്നുണ്ട്. എനിക്ക് പ്രൊഫഷണ്‍ പരമായിട്ട് തന്നെ അപമാനിക്കപ്പെടലുകള്‍ ഉണ്ടായിട്ടുണ്ട്. കുറച്ചേറെ സിനിമകള്‍ നഷ്ടപ്പെട്ടു. എന്നെക്കുറിച്ച് മാസികകളിലും പത്രങ്ങളിലും മോശം വാര്‍ത്തകള്‍ എഴുതി എന്റെ പേര് നശിപ്പിക്കാന്‍ ശ്രമിച്ച വനിത മാധ്യമ പ്രവര്‍ത്തകര്‍ വരെയുണ്ട്. നുണച്ചിയെന്ന് മുതല്‍ മാനസിക രോഗിയെന്ന് വരെ വിളിച്ചു. അവര്‍ നായകന്മാരെയാണ് സഹായിച്ചത്'' എന്നായിരുന്നു രവീണ പറഞ്ഞത്.

  തന്റെ പേര് നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ തന്നെ സാരമായി ബാധിച്ചിരുന്നുവെന്നും രവീണ പറഞ്ഞിരുന്നു. അവര്‍ ഒരു നടിയുടെ ജീവിതം നശിപ്പിക്കാനായി ഒരുമിച്ച് ശ്രമിക്കുകയായിരുന്നുവെന്നാണ് രവീണ പറയുന്നത്. എന്നാല്‍ ആരുടേയും പേരെടുത്ത് പറയാന്‍ രവീണ കൂട്ടാക്കിയില്ല. പിന്നീടൊരിക്കല്‍ ഒരു ട്വീറ്റിലൂടേയും ബോളിവുഡിലെ ഉള്‍ക്കളികളെക്കുറിച്ച് രവീണ പ്രതികരിച്ചിരുന്നു.

  ''എന്താണ് വര്‍ക്ക്‌പ്ലേസ് ഹരാസ്‌മെന്റ്? താരങ്ങളുടെ ഭാര്യമാരും കാമുകിമാരും നിശബ്ദമായി എല്ലാം വീക്ഷിക്കുമ്പോള്‍, ഭര്‍ത്താക്കന്മാരായ നടന്മാര്‍ പിന്നാലെ നടന്ന് പഞ്ചാരയടിച്ച് നേട്ടമുണ്ടാക്കിയ ശേഷം ഭാര്യയാക്കിയ നടിമാരുടെ ജീവിതം നശിപ്പിക്കുന്നു. പുതിയ ലക്ഷ്യത്തെ പകരക്കാരാക്കുന്നു'' എന്നായിരുന്നു രവീണയുടെ ട്വീറ്റ്. ഇതേക്കുറിച്ച് രവീണയോട് ചോദിച്ചപ്പോള്‍ താരസുന്ദരി പറഞ്ഞത് ചിലപ്പോള്‍ ഭര്‍ത്താക്കന്മാരേയോ കാമുകന്മാരേയോ ഉപയോഗിച്ച് തങ്ങളുടെ അസൂയ മൂലം നടിമാര്‍ ചില നടിമാരെ സിനിമകളില്‍ നിന്നുവരെ മാറ്റുമെന്നായിരുന്നു. അത് നീതില്ലെന്നും താരം പറഞ്ഞു. നേരത്തെ തന്നെ അജയ് ദേവ്ഗണും കാമുകിയായ കരിഷ്മ കപൂറും ചേര്‍ന്ന് ഒരുപാട് സിനിമകളില്‍ നിന്നും മാറ്റിയിട്ടുണ്ടെന്ന് രവീണ ആരോപിച്ചിരുന്നു. കരിഷ്മയും രവീണയും തമ്മിലുള്ള വഴക്ക് ബോളിവുഡിലെ ചൂടേറിയ ചര്‍ച്ചയായിരുന്നു അക്കാലത്ത്.

  Also Read: ഞാന്‍ മതം മാറിയെന്ന് ചില കുബുദ്ദികൾ ചുമ്മാ പടച്ചു വിടുന്നതാണ്; സത്യം പറഞ്ഞ് എംജി ശ്രീകുമാര്‍

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  അതേസമയം സിനിമാ മേഖലയില്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടിമാര്‍ തുറന്നു പറഞ്ഞാല്‍ അവരെ പ്രശ്‌നക്കാരികളായി കുറ്റപ്പെടുത്തുമെന്നും രവീണ പറഞ്ഞിരുന്നു. ''സ്ത്രീകള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ വലിയൊരു സംഘം തന്നെയുണ്ട്. വിനോദ മാധ്യമങ്ങളും എഡിറ്റര്‍മാരും ഹീറോയും ഡയറക്ടറും നിര്‍മ്മാതാവുമായി അടുത്ത ബന്ധമുള്ളവരായിരിക്കും. അവര്‍ക്ക് പണവും മറ്റ് പലതും വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ടാകും. സിസ്റ്റം സ്ത്രീകള്‍ക്ക് എതിരെയാണ്. സിനിമ മേഖലയില്‍ മാത്രമല്ല. എല്ലാ മേഖലയിലും ഇങ്ങനെ തന്നെയാണ്'' എന്നായിരുന്നു രവീണ പറഞ്ഞത്.

  English summary
  When Raveena Tandon Hinted Ajay Devgn Removed Her From Films
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X