twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവര്‍ നിനക്ക് ബാധ്യതയാകും! 21-ാം രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തതിനെക്കുറിച്ച് രവീണ

    |

    കുട്ടികളെ ദത്തെടുക്കുക എന്നത് നമ്മുടെ സമൂഹത്തില്‍ ഇന്ന് കുറേക്കൂടി സ്വീകാര്യമായിട്ടുണ്ടെങ്കിലും അതേക്കുറിച്ചുള്ള ജനങ്ങളുടെ തെറ്റിദ്ധാരണകള്‍ ഇപ്പോഴും തുടരുന്നുണ്ട്. സിനിമ മേഖലയില്‍ ദത്തിലൂടെ അമ്മയായി മാറിയ നിരവധി താരങ്ങളുണ്ട്. സുസ്മിത സെന്‍, രവീണ ടണ്ടന്‍, സണ്ണി ലിയോണ്‍, മന്ദിര ബേദി തുടങ്ങിയ നടിമാര്‍ കുട്ടികളെ ദത്തെടുത്തവരാണ്. അമ്മയാവുക എന്നത് ജന്മം നല്‍കുന്നതിലൂടെ മാത്രം സാധ്യമാകില്ലെന്നും കര്‍മ്മം കൊണ്ടും അമ്മയായി മാറാമെന്നും ഇവര്‍ ലോകത്തിന് കാണിച്ചു കൊടുക്കുകയായിരുന്നു.

    ബോളിവുഡിലെ ഒരുകാലത്തെ ഏറ്റവും തിരക്കുള്ള നായികമാരില്‍ ഒരാളായിരുന്നു രവീണ ടണ്ടന്‍. തന്റെ 21-ാം വയസിലാണ് രവീണ രണ്ട് പെണ്‍മക്കളെ ദത്തെടുക്കുന്നത്. ഛായയും പൂജയുമാണ് രവീണയുടെ ദത്ത് മക്കള്‍. അകന്ന ബന്ധുവിന്റെ മക്കളായിരുന്നു ഇരുവരും. ഇരുവരും നന്നേ ചെറുപ്പമായിരിക്കെ അവര്‍ മരിക്കുകയായിരുന്നു. ഇതോടെയാണ് രവീണ കുട്ടികളെ ദത്തെടുക്കുന്നത്. 21-ാം വയസില്‍ തന്റെ കരിയറിന്റെ പീക്കിലാണ് രവീണ ഇത്തരത്തിലൊരു തീരുമാനമെടുക്കുന്നത്. പലരും കരിയറിനെ തന്നെ ബാധിക്കുന്ന തീരുമാനമാണെന്ന് പറഞ്ഞ് നിരുത്സാഹപ്പെടുത്താന്‍ ശ്രമിച്ചുവെങ്കിലും തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു രവീണ.

    സഹോദരിമാരെ പോലെ

    താനും മക്കളും ഒരുമിച്ചാണ് വളര്‍ന്നതെന്നും തനിക്കവര്‍ സഹോദരിമാരെ പോലെയാണെന്നുമാണ് രവീണ പറയുന്നത്. തന്റെ ഭാഗത്തു നിന്നുമുണ്ടാകുന്ന പിഴവുകള്‍ പോലും അവരുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നുമാണ് രവീണ പറയുന്നത്. പിന്നീട് അനില്‍ തഡനിയെ വിവാഹം കഴിച്ച രവീണയ്ക്ക് രണ്ട് മക്കള്‍ ജനിക്കുകയും ചെയ്തു. രണ്‍ബീര്‍വര്‍ധന്‍ തഡനിയും റാഷ തഡനിയുമാണ് ഈ ബന്ധത്തിലെ മക്കള്‍. നാല് മക്കളുടെ അമ്മയായി മാറിയതോടെ തന്റെ കുടുംബം പൂര്‍ണമായെന്നാണ് രവീണ തന്നെ പറയുന്നത്. ഒരിക്കല്‍ പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമ്മയായതോടെ തന്നിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് രവീണ മനസ് തുറന്നിരുന്നു.

    21-ാം വയസില്‍

    ''അമ്മയാകുന്നതിലെ എല്ലാ ഓര്‍മ്മകളും നല്ലതാണ്. പൂജയേയും ഛായയേയും സ്വന്തമാക്കുന്നതും അവരുടെ വിവാഹം നടത്തിയതും അവര്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നതും എല്ലാം എനിക്ക് പ്രിയപ്പെട്ട ഓര്‍മ്മകളാണ്. പിന്നെ എനിക്ക് രണ്ട് കുട്ടികള്‍ ജനിച്ചു. വ്യക്തിയെന്ന നിലയില്‍ ഞാന്‍ കൂടുതല്‍ അനുകമ്പയോടെ പെരുമാറാന്‍ തുടങ്ങി. അതേസമയം അമ്മയെന്ന നിലയില്‍ കരുത്തും ഞാന്‍ അനുഭവിച്ചു. എന്റെ മക്കളെ ഞാന്‍ സംരക്ഷിച്ച് നിര്‍ത്തുകയാണ്. നാല് മക്കളുടെ അമ്മയായതോടെ എനിക്ക് ചുറ്റും എപ്പോഴും പോസിറ്റിവിറ്റിയുടെ ഒരു ഓറയുണ്ടെന്ന് തോന്നും'' എന്നായിരുന്നു രവീണ പറഞ്ഞത്. 21-ാം വയസില്‍ രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തിനെക്കുറിച്ചും രവീണ മനസ് തുറക്കുന്നുണ്ട്.

    Recommended Video

    പ്രണവിന്റെ ‘ഹൃദയം’ റിലീസില്‍ മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസന്‍. | Filmibeat Malayalam
    ഏറ്റവും മികച്ച തീരുമാനം


    ''ഗാര്‍ഡിയനെ ഏല്‍പ്പിച്ചാല്‍ അവര്‍ അവരോട് നന്നായി പെരുമാറുമെന്ന് തോന്നിയില്ല. എന്റെ ഉള്ളില്‍ നിന്നും എന്തോ അവരെ വീട്ടിലേക്ക് കൊണ്ടു വരാന്‍ പറയുകയായിരുന്നു. 21 വയസേ എനിക്കുള്ളൂവെന്നത് ഒരു പ്രശ്‌നമായി എനിക്ക് തോന്നിയില്ല. എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമായിരുന്നു അതെന്ന് എനിക്ക് പറയാന്‍ സാധിക്കും. അവര്‍ക്കൊപ്പമുള്ള ഓരോ നിമിഷവും ഞാന്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തുന്നു. ആദ്യമായി ഈ കൈകളില്‍ എടുത്തത് മുതല്‍ വിവാഹ മണ്ഡപത്തിലേക്ക് കൈപിടിച്ച് നടത്തിയത് വരെ'' രവീണ പറയുന്നു. മാതൃത്വം എന്നത് ഒരു അനുഗ്രഹമായാണ് താന്‍ കാണുന്നതെന്നും രവീണ പറയുന്നുണ്ട്.

    ''സമാനതകളില്ലാത്ത അനുഭവമാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടു വരാന്‍ മള്‍ട്ടി ബില്യണയര്‍ ആകണമെന്നില്ലെന്നും നമ്മളുടെ കടമ നിര്‍വ്വഹിച്ചാല്‍ മതിയെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. അന്ന് എന്റെ തീരുമാനത്തെ പലരും എതിര്‍ത്തും. നിന്നെ ആരും വിവാഹം കഴിക്കില്ലെന്നും, ഈ കുട്ടികള്‍ ബാധ്യതയായി മാറുമെന്നും അവര്‍ പറഞ്ഞു. പക്ഷെ സംഭവിക്കാനുള്ളത് സംഭവിക്കുമെന്നാണല്ലോ പറയുക. ഇതില്‍ കൂടുതല്‍ അനുഗ്രഹം എനിക്ക് ലഭിക്കാനില്ല. അവരിന്നും എനിക്ക് സ്‌നേഹത്തോടെ കത്തുകള്‍ എഴുതാറുണ്ട്. ഞാന്‍ എല്ലാവരോടും മുന്നോട്ട് വരാനും ദത്തെടുക്കാനും ആവശ്യപ്പെടുകയാണ്. അന്നത്തേതിനേക്കാള്‍ ലളിതമാണ് ഇന്ന് നടപടി ക്രമങ്ങള്‍'' എന്നാണ് രവീണ പറഞ്ഞത്.

    Read more about: raveena tandon
    English summary
    When Raveena Tandon Opened Up About Why She Adopted Two Girls At The Age Of 21
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X