രവീണയും രാഹുല്‍ ദ്രാവിഡും കല്യാണം കഴിക്കാന്‍ ഒരുങ്ങുന്നു! വാര്‍ത്ത കണ്ട് ഞെട്ടിയ നടിയുടെ വാക്കുകള്‍

ബോളിവുഡില്‍ ഗോസിപ്പുകള്‍ക്ക് ഒരുകാലത്തും ഒരു കുറവുമില്ല. ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടാത്തവരായി ആരും തന്നെ ബോളിവുഡില്‍ ഇല്ലെന്ന് പറയാം. ഇങ്ങനെ ഗോസിപ്പുകളില്‍ ഒരുകാലത്ത് നിറഞ്ഞു നിന്നിരുന്ന നടി രവീണ ടണ്ടന്‍. അക്ഷയ് കുമാറുമായുള്ള രവീണയുടെ പ്രണയമായിരുന്നു ഒരുകാലത്ത് ചൂടേറിയ ചര്‍ച്ച. ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നായികയായിരുന്നു അന്ന് രവീണ. അക്ഷയ് കുമാറുമായുള്ള പ്രണയം പക്ഷെ പിന്നീട് തകരുകയായിരുന്നു. വിവാഹ നിശ്ചയം വരെ എത്തിയ ശേഷമായിരുന്നു ആ ബന്ധം തകര്‍ന്നത്. ഇതേക്കുറിച്ച്് രവീണയും അക്ഷയും തന്നെ പലപ്പോഴും തുറന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്.

എന്നാല്‍ 2002 ല്‍ രവീണയുടെ പേര് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞത് മറ്റൊരു താരത്തിന്റെ പേരിനൊപ്പമായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസമായ, വന്‍ മതില്‍ രാഹുല്‍ ദ്രാവിഡുമൊത്തായിരുന്നു രവീണയുടെ പേര് ചേര്‍ക്കപ്പെട്ടത്. ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് താരങ്ങളും തമ്മിലുള്ള പ്രണയം പതിവാണ്. അതുകൊണ്ട് ഈ വാര്‍ത്തയും ശരിയായിരിക്കുമെന്നായിരുന്നു തുടക്കത്തില്‍ ആരാധകര്‍ കരുതിയിരുന്നത്. ഇരുവരും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് വരെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പ്രതികരണവുമായി രവീണ തന്നെ രംഗത്ത് എത്തുകയായിരുന്നു.

അറിയുക പോലുമില്ല

പ്രണയം പോയിട്ട്, തനിക്ക് രാഹുല്‍ ദ്രാവിഡിനെ നേരിട്ട് അറിയുക പോലുമില്ലെന്നായിരുന്നു ഒരു മാസികയ്ക്ക് രവീണ നല്‍കിയ അഭിമുഖം. ''ദൈവത്തിന്റെ പേരില്‍ സത്യം ചെയ്യുന്നു. രാഹുല്‍ ദ്രാവിഡ് ഒരു സാധ്യത പോലുമല്ല. അദ്ദേഹമൊരു സുഹൃത്തെങ്കിലുമായിരുന്നുവെങ്കില്‍ എനിക്കിത് മനസിലാകുമായിരുന്നു. പാവം മനുഷ്യന്‍. എനിക്ക് അദ്ദേഹത്തോട് എതിര്‍പ്പൊന്നുമില്ല. പക്ഷെ ഇത് തീര്‍ത്തും അസ്വസ്ഥതപ്പെടുത്തുന്നതാണ്. ഇപ്പോള്‍ ഞാന്‍ എന്റെ ജോലിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നത്'' എന്നായിരുന്നു രവീണയുടെ പ്രതികരണം.

അടുത്തറിയില്ല

''ഞാന്‍ അദ്ദേഹത്തെ പരിപാടികളില്‍ മാത്രമാണ് കണ്ടിട്ടുള്ളത്. സാധാരണയുണ്ടാകുന്ന മാന്യമായ സംസാരം മാത്രമേ ഉണ്ടായിട്ടുള്ളൂ. ഞാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം സ്ഥിരം പുറത്ത് പോകാറുണ്ട്. അദേഹം ഭാഗമായിട്ടുണ്ടാകാം. പക്ഷെ ഞാന്‍ ഒരിക്കലും അദ്ദേഹത്തെ ഒറ്റയ്ക്ക് കണ്ടിട്ടില്ല. എനിക്ക് അദേഹത്തെ അടുത്തറിയില്ലെന്നത് തന്നെ കാരണം. എനിക്ക് ഗോവിന്ദ, സുനില്‍ ഷെട്ടി, സല്‍മാന്‍ ഖാന്‍ തുടങ്ങിയ ആണ്‍ സുഹൃത്തുക്കളുണ്ട്. അതിലൊന്നും രാഹുല്‍ ദ്രാവിഡ് ഇല്ല'' എന്നും രവീണ വ്യക്തമാക്കിയിരുന്നു. എങ്ങനെയാണ് ഈ ഗോസിപ്പുകള്‍ ആരംഭിച്ചതെന്ന് പോലും തനിക്കറിയില്ലെന്നാണ് രവീണ പറയുന്നത്.

 ഗോസിപ്പുകള്‍

''ഇതൊക്കെ എവിടുന്നാണ് തുടങ്ങുന്നതെന്ന് എനിക്കറിയില്ല. ഞാന്‍ ഇപ്പോള്‍ ആരുടേയും ഒപ്പമല്ലെന്നതും അദ്ദേഹം ബാച്ചിലര്‍ ആണെന്നതുമായിരിക്കാം കാരണം. ഒരു ഐഡിയുമില്ലാതെയാണ് ആളുകള്‍ ഗോസി്പ്പുകള്‍ സൃഷ്ടിക്കുന്നത്. ഈയ്യടുത്ത് എന്റെ പേരിനൊപ്പം സന്ദീപ് ചൗട്ടയുടെ പേരും ചേര്‍ത്തുവെക്കപ്പെട്ടു. എനിക്ക് അദ്ദേഹത്തെ അറിയുക പോലുമില്ല. അടുത്ത ദിവസം അദ്ദേഹം വിളിച്ച് ക്ഷമ ചോദിക്കുകയായയിരുന്നു. ഇതെന്ത് വിവരക്കേടാണ്'' എന്നാണ് രവീണ പറയുന്നത്. ഇത്തരം ഗോസിപ്പുകള്‍ കാരണം ഇനി രാഹുല്‍ ദ്രാവിഡിനെ നേരില്‍ കാണുക എന്നത് പ്രയാസമായിരിക്കുമോ എന്ന ചോദ്യത്തിനും രവീണ മറുപടി നല്‍കിയിരുന്നു.

Recommended Video

സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam
വിവാഹം

''ഒരു പരിധി വരെ അതെ. ബന്ധങ്ങളെ അതെത്ര മാന്യമാണെങ്കിലും ഇത്തരം സംഭവങ്ങള്‍ തകര്‍ക്കും. ഇനി അദ്ദേഹത്തെ കാണുകയാണെങ്കില്‍ പരമാവധി സ്വാഭാവികമായി പെരുമാറാന്‍ ഞാന്‍ ശ്രമിക്കും. പക്ഷെ ഞാന്‍ അദേഹത്തിന്റെ അടുത്തേക്ക് ഇടിച്ചു കയറി ചെല്ലില്ല. കാര്യങ്ങളെ നിയന്ത്രണത്തിലേക്ക് ആക്കാനുള്ള സമയം അതിക്രമിച്ചിരിക്കുകയാണ്. പക്ഷെ ആ മാനസികാവസ്ഥയിലേക്ക് എത്തണമെങ്കില്‍ കുറഞ്ഞത് ആറോ എട്ടോ മാസം വേണ്ടി വരും. ഇതൊക്കെ അവസാനിക്കണമെങ്കില്‍ ഞാന്‍ ആരെയെങ്കിലും കാണാന്‍ തുടങ്ങണം. പക്ഷെ ഇപ്പോള്‍ എന്‍രെ ശ്രദ്ധ ജോലിയിലാണ്'' എന്നും രവീണ കൂട്ടിച്ചേര്‍ക്കുന്നു. പിന്നീട് രണ്ട് വര്‍ഷത്തിന് ശേഷം 2004ല്‍ രവീണ അനില്‍ തഡനിയെ വിവാഹം കഴിക്കുകയായിരുന്നു. 2003 ല്‍ രാഹുല്‍ ദ്രാവിഡ് വിജേത എന്ന സര്‍ജനെ വിവാഹം കഴിച്ചിരുന്നു.

Read more about: raveena tandon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X