നായകന്റെ കാമുകി കാരണം പുറത്തായി; അവള്‍ ഇട്ടിട്ട് പോയതോടെ അവന്‍ എന്നെ തേടി വന്നു: രവീണ

താരങ്ങള്‍ക്കിടയിലെ പിണക്കങ്ങളും വഴക്കുകളും ബോളിവുഡില്‍ പതിവാണ്. തന്നേക്കാള്‍ സ്വീകാര്യതയും അംഗീകാരവും മറ്റൊരാള്‍ക്ക് ലഭിക്കുന്നതില്‍ ഈഗോ മുറിപ്പെട്ട് അവരുടെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ വരെയുണ്ട്. ഒരിക്കല്‍ തനിക്കെതിരെ അത്തരമൊരു നീക്കമുണ്ടായി എന്ന് തുറന്ന് പറയുകയാണ് നടി രവീണ ടണ്ടന്‍. തൊണ്ണൂറുകളിലെ മിന്നും താരമായിരുന്നു രവീണ. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം സജീവമായി മാറിയിരിക്കുകയാണ് താരം.

സംവിധായകനും നിര്‍മ്മാതാവുമായ രവി ടണ്ടന്റെ മകളാണ് രവീണ. ആ പാതയിലൂടെയാണ് രവീണയും സിനിമയിലെത്തുന്നത്. മോഹ്‌റ, സിദ്ധി, ദില്‍വാലെ തുടങ്ങിയ നിരവധി ഹിറ്റുകളിലെ നായികയായിരുന്നു രവീണ. കോമഡിയും ഡാന്‍സും വൈകാരിക രംഗങ്ങളുമെല്ലാം മികവോടെ അവതരിപ്പിച്ചിരുന്നു രവീണ.

Raveena Tandon

വര്‍ഷങ്ങള്‍ മുമ്പ് സിദ്ധാര്‍ത്ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് തനിക്കുണ്ടായ മോശം അനുഭവം രവീണ ടണ്ടന്‍ തുറന്ന് പറഞ്ഞത്. നായകന്റെ കാമുകിയായ നടി തന്നെ മാറ്റിയതിനെക്കുറിച്ചാണ് രവീണ തുറന്ന് പറഞ്ഞത്. ''ആ പെണ്‍കുട്ടിയ്ക്ക് എന്നെ ഇഷ്ടമല്ലാത്തതിനാല്‍ എന്നെ ബോധപൂര്‍വ്വം ഒഴിവാക്കി. അവള്‍ ഒരു ഹീറോയുമായി പ്രണയത്തിലായിരുന്നു. ഞങ്ങള്‍ ഹിറ്റ് ജോഡിയായിരുന്നതിനാല്‍ അദ്ദേഹത്തില്‍ സമ്മര്‍ദ്ധം ചെലുത്തി എന്നെ മാറ്റി. അങ്ങനെ എനിക്ക് ഒന്ന് രണ്ട് സിനിമകള്‍ നഷ്ടമായിട്ടുണ്ട്'' രവീണ പറയുന്നു.

''പിന്നീട് മറ്റൊരു സിനിമയില്‍, എനിക്ക് ഏറെ ഇഷ്ടമുള്ളൊരു ഹീറോയോടും എന്നെ മാറ്റാന്‍ ആവശ്യപ്പെട്ടു. അത് ആ നടന്‍ തന്നെയാണ് എന്നോട് വന്ന് പറഞ്ഞത്. അവളെ എങ്ങനെയാണ് എടുത്തത് നമ്മള്‍ പഴയ ഗ്യാങ്ങല്ലേ എന്ന് പറഞ്ഞ് കരഞ്ഞുവെന്നും ആ നടന്‍ പറഞ്ഞു'' എന്നും രവീണ ഓര്‍ക്കുന്നുണ്ട്. അതേസമയം പിന്നീട് ആ നടിയെ ആ നായക നടന്‍ ഉപേക്ഷിച്ചുവെന്നും താരം പറയുന്നുണ്ട്. ഇതോടെ പാതിവഴിയില്‍ അവള്‍ അദ്ദേഹത്തിനൊപ്പമുള്ള സിനിമ ഉപേക്ഷിച്ചു പോയി. ഇതോടെ തന്നെ ആ ഹീറോ നായികയാകാന്‍ സമീപിച്ചുവെന്നും രവീണ ഓര്‍ക്കുന്നുണ്ട്.

Raveena Tandon

''ഏറ്റവും നല്ല കാര്യമെന്തെന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവള്‍ അവനെ ഉപേക്ഷിച്ച് പോയി. അതോടെ അവന്‍ എന്നെ തേടി വന്നു. നീ ചെയ്യണമെന്ന് അപേക്ഷിച്ചു. അവള്‍ ഇത്തരക്കാരിയാണെന്ന് നേരത്തെ തന്നെ പറഞ്ഞതല്ലേ എന്ന് ഞാന്‍ ചോദിച്ചു. ഓരോരുത്തര്‍ക്കും പിന്തുടരേണ്ടതായ വിധികളുണ്ടെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. '' എന്നും രവീണ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

More from Filmibeat

Read more about: raveena tandon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X