'അജയ് ദേവ്ഗണിന്റേയും കരിഷ്മയുടേയും കുഞ്ഞ് 'സീബ്ര'യെ പോലെ'; മുന്‍കാമുകനെ അധിക്ഷേപിച്ച് രവീണ

ബോളിവുഡിലെ ഐക്കോണിക് നായികയാണ് രവീണ ടണ്ടന്‍. തൊണ്ണൂറുകളില്‍ ബോളിവുഡില്‍ ഏറ്റവും തിരക്കുണ്ടായിരുന്ന നായിക. തന്റെ അഭിനയ മികവു കൊണ്ടും ഡാന്‍സു കൊണ്ടുമൊക്കെ ഒരു തലമുറയുടെ ആവേശമായി മാറിയ നടി. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ അഭിനയത്തില്‍ സജീവമായി മാറുകയാണ് രവീണ ടണ്ടന്‍. അമ്മയുടെ പാതയിലൂടെ മകളും ക്യാമറയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്.

തന്റെ ഓണ്‍ സ്‌ക്രീന്‍ പ്രകടനങ്ങളുടെ പേരില്‍ മാത്രമല്ല, ഓഫ് സ്‌ക്രീന്‍ ജീവിതത്തിന്റെ പേരിലും രവീണ എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. രവീണയുടെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമൊക്കെ വലിയ വാര്‍ത്തകളും വിവാദങ്ങളുമായിട്ടുണ്ട്. അക്ഷയ് കുമാറുമായി വിവാഹത്തിന്റെ വക്കോളമെത്തിയ ശേഷമാണ് രവീണ പിരിയുന്നത്. മറ്റൊരു സൂപ്പര്‍ താരമായ അജയ് ദേവ്ഗണുമായുള്ള രവീണയുടെ പ്രണയവും പ്രണയ തകര്‍ച്ചയും വലിയ വിവാദത്തിനാണ് വഴിയൊരുക്കിയത്.

Raveena Tandon

കരിഷ്മ കപൂറുമായി അടുപ്പത്തിലാകുന്നതോടെയാണ് അജയ് ദേവ്ഗണ്‍ രവീണയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നത്. കരിഷ്മയ്ക്ക് വേണ്ടി അജയ് തന്നെ ഉപേക്ഷിച്ചുവെന്നത് രവീണയെ വല്ലാതെ കുപിതയാക്കി. തുടര്‍ന്ന് അവര്‍ നടത്തിയ പരാമര്‍ശം മറ്റൊരു വിവാദമായി. അജയ് ദേവ്ഗണിനോടുള്ള ദേഷ്യം രവീണ അറിയിച്ചത് നടനെതിരെ വംശീയ അധിക്ഷേപം നടത്തിക്കൊണ്ടായിരുന്നു.

''അവനെ അവള്‍ തന്നെ വച്ചോട്ടെ. എനിക്ക് താല്‍പര്യമില്ല. കരിഷ്മയ്ക്കും അജയ്ക്കും കുട്ടികളുണ്ടാകമ്പോള്‍ അവരെ കാണാന്‍ സീബ്രകളെ പോലുണ്ടാകും'' എന്നാണ് രവീണ പറഞ്ഞത്. കരിഷ്മയോട് തനിക്കുള്ള ഭിന്നത പരസ്യമായി തന്നെ പലവട്ടം രവീണ പ്രകടിപ്പിച്ചിട്ടുണ്ട്. ഒരിക്കലൊരു അഭിമുഖത്തില്‍ കരിഷ്മ തന്നെ ചില സിനിമകളില്‍ നിന്നും ഒഴിവാക്കിയെന്നും രവീണ ആരോപിച്ചിട്ടുണ്ട്.

''ഇന്ന് അവള്‍ക്കൊപ്പം പോസ് ചെയ്താല്‍ ഞാന്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ അല്ലാതാകും. അവള്‍ ഒരു തരത്തിലും എന്റെ ജീവിതത്തിന്റെ ഭാഗമല്ല. ഞാന്‍ പ്രൊഫഷണല്‍ ആണ്. ഞാനിതൊന്നും കാര്യമാക്കുന്നില്ല. വേണ്ടി വന്നാല്‍ കുറ്റിച്ചൂലിനൊപ്പം പോലും ഞാന്‍ പോസ് ചെയ്യും. ഞാനും കരിഷ്മയും സുഹൃത്തുക്കളല്ല. അതുപോലെ തന്നെയാണ് അജയ്. തൊഴിലിന്റെ ഭാഗമായി അജയ്ക്കും കരിഷ്മയ്ക്കുമൊപ്പം ജോലി ചെയ്യാന്‍ ഞാന്‍ തയ്യാറാണ്. ജോലിയുടെ കാര്യത്തില്‍ ഞാന്‍ ഈഗോ പ്രശ്‌നങ്ങള്‍ നോക്കാറില്ല'' എന്നാണ് രവീണ പറഞ്ഞത്.

Take a Poll

നാല് സിനിമകളില്‍ നിന്നും തന്റെ സ്വാധീനം ഉപയോഗിച്ച് കരിഷ്മ തന്നെ മാറ്റിയെന്നാണ് രവീണ ആരോപിച്ചത്. അജയ് ദേവ്ഗണും രവീണയ്‌ക്കെതിരെ തുറന്നടിച്ചിട്ടുണ്ട്. താനുമായി പ്രണയത്തിലായിരുന്നു എന്നത് രവീണയുടെ ഭാവനയാണെന്നാണ് അജയ് ദേവ്ഗണ്‍ പറഞ്ഞത്. രവീണയ്ക്ക് മാനസിക പ്രശ്‌നമാണെന്നും ഡോക്ടറെ കാണണമെന്നും അജയ് ദേവ്ഗണ്‍ പറയുകയുണ്ടായി. എന്തായാലും ഇന്ന് അതെല്ലാം പഴങ്കഥകളാണ്. മൂന്ന് പേരും മൂന്ന് വഴിക്ക് പിരിയുകയും ജീവിതത്തില്‍ ഏറെ മുന്നോട്ട് വരികയും ചെയ്തിട്ടുണ്ട്.

Raveena Tandon

അതേസമയം അക്ഷയ് കുമാറുമായുള്ള രവീണയുടെ പ്രണയം വിവാഹ നിശ്ചയം വരെ എത്തിയതാണ്. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ പിന്നീട് രവീണ ഈ ബന്ധത്തില്‍ നിന്നും പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് രവീണ അനില്‍ തഡാനിയെ വിവാഹം കഴിക്കുന്നത്. ഇപ്പോഴിതാ രവീണയുടേയും അനിലിന്റേയും മകളും സിനിമയിലെത്തിയിരിക്കുകയാണ്.

ആസാദ് എന്ന ചിത്രത്തിലൂടെയാണ് രവീണയുടെ മകള്‍ റാഷ തഡാനി അരങ്ങേറിയിരിക്കുന്നത്. ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടുവെങ്കിലും റാഷയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിലെ ഉയ്യ് അമ്മ എന്ന പാട്ടിലെ റാഷയുടെ ഡാന്‍സും കയ്യടി നേടി. അതേസമയം രവീണയും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സ് സീരീസായ ആര്യണകിലൂടെ തിരികെ വന്ന രവീണയുടെ പുതിയ സിനിമ വെല്‍ക്കം ടു ജംഗിള്‍ ആണ്. വര്‍ഷങ്ങള്‍ക്ക് ശേഷം രവീണയും അക്ഷയ് കുമാറും ഒരുമിക്കുന്ന ചിത്രമാകും ഇത്.

FAQs
ആരാണ് രവീണ ടണ്ടന്‌റെ ഭര്‍ത്താവ്?

സിനിമ വിതരണ രംഗത്തെ പ്രമുഖനായ അനില്‍ തഡാനിയാണ് രവീണയുടെ ഭർത്താവ്. 2003ലാണ് ഇരുവരും പ്രണയത്തിലാകുന്നത്. 2004 ല്‍ വിവാഹിതാരാവുകയും ചെയ്തു. രണ്ട് മക്കളാണ് ദമ്പതിമാർക്കുള്ളത്.

 
Filmibeat Entertainment

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X