ഭര്‍ത്താവിനോട് അടുക്കാന്‍ മുന്‍ഭാര്യ ശ്രമിച്ചു, കലിപ്പായി രവീണ; ജ്യൂസ് ഗ്ലാസെടുത്ത് തലയ്‌ക്കെറിഞ്ഞു!

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സജീവമായി മാറിയിരിക്കുകയാണ് രവീണ. ഇപ്പോഴിതാ അമ്മയുടെ പാതയിലൂടെ രവീണയുടെ മകളും സിനിമയിലെത്തിയിരിക്കുകയാണ്. സിനിമകളിലെ പ്രകടനങ്ങള്‍ പോലെ തന്നെ രവീണയുടെ വ്യക്തി ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പ്രമുഖ ഫിലിം ഡിസ്ട്രിബ്യൂട്ടര്‍ അനില്‍ തഡാനിയാണ് രവീണയുടെ ഭര്‍ത്താവ്. 2004 ലായിരുന്നു ഇരുവരുടേയും വിവാഹം. രണ്ട് മക്കളാണ് രവീണയ്ക്കും അനിലിനുമുള്ളത്.

അനിലിന്റെ രണ്ടാം വിവാഹമാണ് രവീണയുമായുള്ളത്. നേരത്തെ നതാഷ സിപ്പിയെ വിവാഹം കഴിച്ചിരുന്നു അനില്‍. എന്നാല്‍ ഈ ബന്ധത്തിന് അധികനാള്‍ ആയുസുണ്ടായിരുന്നില്ല. ഇരുവരും പിരിയുകയായിരുന്നു. ഇതിനിടെയാണ് അനിലും രവീണയും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതുമെല്ലാം. അനിലിന്റെ മുന്‍ ഭാര്യയുമായി ഒരിക്കല്‍ രവീണ ഏറ്റുമുട്ടിയത് വലിയ വാര്‍ത്തയായിരുന്നു. ആ സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

Raveena Tandon

സംവിധായകന്‍ റിതേഷ് സിദ്വാനി നടത്തിയ പാര്‍ട്ടിയ്ക്കിടെയായിരുന്നു സംഭവം. പാര്‍ട്ടിയില്‍ രവീണയും അനിലും എത്തിയിരുന്നു. അനിലിന്റെ മുന്‍ഭാര്യ നതാഷയ്ക്കും ക്ഷണമുണ്ടായിരുന്നു. പാര്‍ട്ടിയ്ക്കിടെ നതാഷ അനിലിനോട് സംസാരിച്ചതും അടുത്തിടപഴകാന്‍ ശ്രമിച്ചതും രവീണയെ ചൊടിപ്പിക്കുകയായിരുന്നു. തന്റെ ഭര്‍ത്താവിനോടുള്ള നതാഷയുടെ സമീപനം സഹിക്കാന്‍ പറ്റാതെ രവീണ നതാഷയെ മുന്തിരി ജ്യൂസിന്റെ ഗ്ലാസ് വച്ച് എറിയുകയായിരുന്നു. പിന്നീട് നടന്നൊരു അഭിമുഖത്തില്‍ അതേക്കുറിച്ച് രവീണ സംസാരിക്കുന്നുണ്ട്.

''സംഭവിച്ചതില്‍ എനിക്ക് കുറ്റബോധമില്ല. എന്റെ ഭര്‍ത്താവ് അനില്‍ പരിശുദ്ധനാണ്. ദൈവത്തിനും എന്റെ അച്ഛനും ശേഷം ഏറ്റവും പരിശുദ്ധനായ മനുഷ്യന്‍. ഒരാളേയും അദ്ദേഹത്തിന് മേല്‍ ആക്ഷേപം നടത്താന്‍ ഞാന്‍ അനുവദിക്കില്ല. എന്റെ ഭര്‍ത്താവിനെ അപമാനിച്ചാല്‍ എന്നെ അപമാനിച്ചതിന് തുല്യമാണ്. എന്റെ കുടുംബത്തെ അവഹേളിച്ചിട്ട് രക്ഷപ്പെടാമെന്ന് ആരും കരുതണ്ട'' എന്നായിരുന്നു രവീണ പറഞ്ഞത്. എന്നാല്‍ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരുന്നു നതാഷയുടെ വിശദീകരണം.

Raveena Tandon

''ഞാന്‍ സുഹൃത്തുക്കളുടെ കൂടെയാണ് റിതേഷിന്റെ ന്യു ഇയര്‍ പാര്‍ട്ടിയ്ക്ക് പോയത്. രവീണയേയും അനിലിനേയും ഗൗനിക്കുക പോലും ചെയ്യാതെ ഞാന്‍ എന്റെ കാര്യം നോക്കുകയായിരുന്നു. റിതേഷിന്റെ കസിന്റെ കൂടെയായിരുന്നു ഞാന്‍. അവിടെ ഇരിക്കാന്‍ രണ്ട് സോഫ സെറ്റായിരുന്നു ഉണ്ടായിരുന്നത്. ഞങ്ങള്‍ ഒന്നില്‍ ഇരുന്നു. തന്റെ ഭര്‍ത്താവിന്റെ അഞ്ചടി അകലെ പോലും എനിക്ക് ഇരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് രവീണ ദേഷ്യപ്പെട്ടാല്‍ ഞാനെന്ത് പറയാനാണ്. അവള്‍ എനിക്ക് നേരെ ഗ്ലാസെടുത്ത് എറിഞ്ഞു. ഞാന്‍ പുറത്ത് വന്നിട്ടും അവള്‍ എന്നെ അസഭ്യം പറഞ്ഞു കൊണ്ടിരുന്നു. പിന്നീടാണ് എന്റെ കൈ മുറിഞ്ഞത് ഞാന്‍ മനസിലാക്കുന്നത്'' എന്നാണ് നതാഷ പറഞ്ഞത്.

എന്തായാലും ഇന്ന് അതെല്ലാം പഴങ്കഥകളാണ്. രവീണ വീണ്ടും അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്. ഒടിടിയിലും ബിഗ് സ്‌ക്രീനിലുമെല്ലാം സജീവമാണ് രവീണയിന്ന്. ഇതിനിടെ ഇപ്പോഴിതാ രവീണയുടെ മകള്‍ റാഷ തഡാനിയും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ആസാദ് എന്ന ചിത്രത്തിലൂടെയാണ് റാഷയുടെ അരങ്ങേറ്റം. ചിത്രത്തിലെ ഉയ് അമ്മ എന്ന പാട്ടിലെ റാഷയുടെ പ്രകടനം കയ്യടി നേടിയിരുന്നു.

More from Filmibeat

Read more about: raveena tandon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X