ഭര്‍ത്താവിന്റെ ആദ്യഭാര്യയെ ഗ്ലാസെടുത്ത് എറിഞ്ഞ് രവീണ! കൈമുറിഞ്ഞ് ചോര വന്നു; ഒട്ടും കുറ്റബോധമില്ലെന്ന് നടി

ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് രവീണ ടണ്ടന്‍. ഐക്കോണിക് ആയി മാറിയ നിരവധി സിനിമകളും കഥാപാത്രങ്ങളും രവീണയുടെ കരിയറിലുണ്ട്. ഒരുകാലത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു രവീണ. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം അതിശക്തമായി തന്നെ തിരികെ വന്നിരിക്കുകയാണ് രവീണ. സിനിമയിലെ പ്രകടനം പോലെ തന്നെ തന്റെ വ്യക്തിത്വത്തിലൂടേയും രവീണ ആരാധകരെ നേടിയെടുത്തിട്ടുണ്ട്.

മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്നതാണ് രവീണയുടെ ശീലം. അതുകൊണ്ട് തന്നെ വിവാദങ്ങളും താരത്തിന്റെ കരിയറില്‍ പതിവാണ്. രവീണയുടെ പ്രണയവും വിവാഹവുമെല്ലാം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. ഫിലിം ഡിസ്ട്രിബ്യൂട്ടറായ അതില്‍ തഡനിയെയാണ് രവീണ വിവാഹം കഴിച്ചത്. 2004 ലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. റാഷ, രണ്‍ബീര്‍വര്‍ധന്‍ എന്നിങ്ങനെ രണ്ട് മക്കളുമുണ്ട് ദമ്പതികള്‍ക്ക്.

Raveena Tandon

അനിലിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു രവീണയുമായുള്ളത്. നേരത്തെ നതാഷ സിപ്പിയെയായിരുന്നു അനില്‍ വിവാഹം കഴിച്ചത്. രവീണയുമായി അടുപ്പത്തിലാകും മുമ്പാണ് ഇരുവരും പിരിയുന്നത്. അത്രസുഖകരമല്ലായിരുന്നു ആ വേര്‍പിരിയല്‍. ഒരിക്കല്‍ നതാഷയും രവീണയും തമ്മില്‍ വഴക്കുണ്ടായിട്ടുണ്ട്. വാക്കുകള്‍ കൊണ്ടുള്ള വഴക്ക് മാത്രമായിരുന്നില്ല, അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഒരു കയ്യാങ്കളിയായിരുന്നു അത്.

തന്റെ ആദ്യവിവാഹത്തില്‍ വിള്ളലുകള്‍ വീണപ്പോഴാണ് അനില്‍ രവീണയുമായി അടുപ്പത്തിലാകുന്നത്. തന്റെ മോശം സമയത്തില്‍ അനിലിന് താങ്ങായി മാറുകയായിരുന്നു രവീണ. വിവാഹ മോചനം കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രവീണയും നതാഷയും മുഖാമുഖം വരുന്നത്. സംവിധായകന്‍ റിതേഷ് സിദ്വാനി നടത്തിയൊരു പാര്‍ട്ടിയില്‍ വച്ചായിരുന്നു സംഭവം. രവീണയും നതാഷയും തമ്മില്‍ വാക്ക് തര്‍ക്കം ഉടലെടുക്കുകയായിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ രവീണ മുന്തിരി ജ്യൂസിന്റെ ഗ്ലാസ് എടുത്ത് നതാഷയെ എറിയുകയായിരുന്നു.

അനിലുമായി അടുക്കാന്‍ നതാഷ ശ്രമിച്ചതാണ് രവീണയെ ചൊടിപ്പിച്ചതെന്നും അതേക്കുറിച്ചുള്ള തര്‍ക്കമാണ് അടിയില്‍ കലാശിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പിന്നീട് മസാല മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രവീണ അതേക്കുറിച്ച് മനസ് തുറന്നിരുന്നു.

''നടന്നതില്‍ എനിക്ക് കുറ്റബോധമില്ല. ദൈവത്തിനും എന്റെ അച്ഛനും ശേഷം ഏറ്റവും ശുദ്ധനായ മനുഷ്യനാണ് എന്റെ ഭര്‍ത്താവ് അനില്‍. അദ്ദേഹത്തിനെതിരെ സംസാരിക്കാന്‍ ഞാന്‍ ആരേയും അനുവദിക്കില്ല. അദ്ദേഹത്തെ അപമാനിച്ചാല്‍ എന്നെ അപമാനിക്കുന്നതിന് തുല്യമാണ്. എന്റെ കുടുംബത്തെ മോശം പറഞ്ഞിട്ട് ആര്‍ക്കും രക്ഷപ്പെടാനാകില്ല'' എന്നായിരുന്നു രവീണയുടെ പ്രതികരണം. എന്നാല്‍ മറ്റൊരു വശമായിരുന്നു നതാഷയ്ക്ക് പറയാനുണ്ടായിരുന്നത്.

Raveena Tandon

''ഞാന്‍ സുഹൃത്തുക്കളുടെ കൂടെയാണ് റിതേഷിന്റെ പാര്‍ട്ടിയ്ക്ക് പോയത്. അനിലിനേയും രവീണയേയും ഞാന്‍ ഗൗനിക്കുക പോലും ചെയ്തിരുന്നില്ല. ഞാന്‍ റിതേഷിന്റെ കസിന്റെ കൂടെ സോഫയില്‍ ഇരിക്കുകയായിരുന്നു. ഞാന്‍ അവളുടെ ഭര്‍ത്താവിന്റെ അഞ്ചടി ദൂരത്ത് ഇരിക്കുന്നതില്‍ രവീണയ്ക്ക് ഇന്‍സെക്യൂരിറ്റി തോന്നുണ്ടെങ്കില്‍ എനിക്കൊന്നും ചെയ്യാനാകില്ല. അവള്‍ എനിക്ക് നേരെ ഗ്ലാസ് എടുത്തെറിഞ്ഞു. ഞാന്‍ മാറിയിട്ടും അവള്‍ അസഭ്യം പറഞ്ഞു കൊണ്ടിരുന്നു. പിന്നെയാണ് എന്റെ കൈ മുറിഞ്ഞ് ചോര വരുന്നത് ഞാന്‍ അറിഞ്ഞത്'' എന്നായിരുന്നു നതാഷ പറഞ്ഞത്.

അതേസമയം കെജിഫ് ടുവിലൂടെയാണ് രവീണ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചു വന്നിരിക്കുന്നത്. ബോളിവുഡിലും താരം അധികം വൈകാതെ തന്നെ തിരികെ വരും. ഇതിനിടെ ഒടിടിയിലും രവീണ അരങ്ങേറിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിന്റെ സീരീസായ ആരണ്യകിലൂടെയായിരുന്നു രവീണയുടെ ഒടിടി എന്‍ട്രി. മികച്ച പ്രതികരണമാണ് സീരിസിലൂടെ രവീണ നേടിയതും.

Read more about: raveena tandon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X