For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹ നിശ്ചയം വരെ എത്തിയ രവി ശാസ്ത്രി-അമൃത സിംഗ് പ്രണയം; ആരാധകര്‍ ഇന്നും മറക്കാത്ത കഥ

  |

  ഇന്ത്യന്‍ ക്രിക്കറ്റ് ലോകവും ബോളിവുഡും തമ്മിലുള്ള ബന്ധം വളരെ ആഴത്തിലുള്ളത്. ഇരു മേഖലകളിലുമുള്ള താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതുമൊക്കെ സര്‍വ്വ സാധാരണമാണ്. ഷര്‍മിള ടാഗോറും ടൈഗര്‍ പട്ടൗഡിയും മുതല്‍ വിരാടും അനുഷ്‌കയും വരെ നീണ്ടു കിടക്കുകയാണ് ആ പട്ടിക. ഇത്തരത്തില്‍ എണ്‍പതുകളിലെ ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു രവി ശാസ്ത്രിയും അമൃത സിംഗും.

  ഇവള്‍ ചേച്ചിമാര്‍ക്കൊരു വെല്ലുവിളിയാകും! ഹന്‍സിക കൃഷണയുടെ പുതിയ ചിത്രങ്ങള്‍

  ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു എണ്‍പതുകളില്‍ അമൃത സിംഗ്. രവി ശാസ്ത്രിയാകട്ടെ ഇന്ത്യന്‍ ടീമിലെ സുന്ദരനായ സൂപ്പര്‍ താരവും. ഇരുവരും തമ്മിലുള്ള പ്രണയം വിവാഹ നിശ്ചയത്തിലേക്ക് വരെ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ പിന്നീട് ഈ പ്രണയ ബന്ധം അവസാനിക്കുകയായിരുന്നു. തുടര്‍ന്ന് നടന്‍ സെയ്ഫ് അലി ഖാനെ അമൃത വിവാഹം കഴിച്ചു. രവി ശാസ്ത്രിയും വിവാഹിതനായി. എങ്കിലും ആരാധകരില്‍ പലരും ഇപ്പോഴും ആ പ്രണയ കഥ ഓര്‍ക്കുന്നുണ്ട്.

  Amrita Singh

  ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു എണ്‍പതുകളില്‍ അമൃത സിംഗ്. രവി ശാസ്ത്രിയാകട്ടെ ഇന്ത്യന്‍ ടീമിലെ സുന്ദരനായ സൂപ്പര്‍ താരവും. ഇരുവരും തമ്മിലുള്ള പ്രണയം വിവാഹ നിശ്ചയത്തിലേക്ക് വരെ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ പിന്നീട് ഈ പ്രണയ ബന്ധം അവസാനിക്കുകയായിരുന്നു. തുടര്‍ന്ന് നടന്‍ സെയ്ഫ് അലി ഖാനെ അമൃത വിവാഹം കഴിച്ചു. രവി ശാസ്ത്രിയും വിവാഹിതനായി. എങ്കിലും ആരാധകരില്‍ പലരും ഇപ്പോഴും ആ പ്രണയ കഥ ഓര്‍ക്കുന്നുണ്ട്.

  1986 നവംബറില്‍ പുറത്തിറങ്ങിയ സിനി ബ്ലിറ്റ്‌സ് മാസികയുടെ മുഖ ചിത്രം രവി ശാസ്ത്രിയും അമൃത സിംഗുമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്നിലൂടെ കടന്നു പോവുകയായിരുന്നു അന്ന് രവി ശാസ്ത്രി. അമൃത സിംഗ് ആകട്ടെ ഹിറ്റുകള്‍ക്ക് പിന്നാലെ ഹിറ്റുകള്‍ സമ്മാനിച്ച് മുന്നേറുന്ന നായികയും. ഇക്കാലത്താണ് ഇരുവരും കണ്ടുമുട്ടത്. ആദ്യ കാഴ്ചയില്‍ തന്നെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

  രവി ശാസ്ത്രിയേയും അമൃതയേയും പലപ്പോഴായി ഒരുമിച്ച് കണ്ടുവെന്ന് ഗോസിപ്പ് കോളങ്ങള്‍ എഴുതുകയും ചെയ്തതോടെ പ്രണയ കഥ ചര്‍ച്ചയായി മാറുകയായിരുന്നു. ന്യൂയോര്‍ക്ക് റസ്‌റ്റോറന്റില്‍ വച്ച് ഇരുവരേയും ഒരുമിച്ച് കണ്ടതും വാര്‍ത്തയായി. ഇതിനിടെയാണ് രവി ശാസ്ത്രിയും അമൃതയും വിവാഹ നിശ്ചയം നടത്തിയെന്ന വാര്‍ത്ത പ്രചരിക്കുന്നത്. ജനപ്രീയ താരങ്ങള്‍ വിവാഹത്തിലേക്ക് കടക്കാനിരിക്കുകയായിരുന്നു. ആരാധകരും ഇതില്‍ ഒരുപാട് സന്തോഷിച്ചിരുന്നു. എന്നാല്‍ വിധി അവര്‍ക്ക് അനുകൂലമായിരുന്നില്ല. ഇരുവരും പിന്നീട് പിരിയാന്‍ തീരുമാനിച്ചു.

  പിരിഞ്ഞ ശേഷം ഒരു അഭിമുഖത്തില്‍ രവി ശാസ്ത്രി പറഞ്ഞത് തനിക്ക് ഒരു നടിയെ ഭാര്യയായി വേണ്ട എന്നായിരുന്നു. ''എനിക്ക് ഒരിക്കലും ഒരു നടിയെ ഭാര്യയായി വേണ്ട. ഞാന്‍ ഷോവനിസ്റ്റിക് ആണ്. അവളുടെ വീടായിരിക്കണം അവളുടെ ആദ്യത്തെ പ്രയോരിറ്റി'' എന്നായിരുന്നു രവി ശാസ്ത്രി പറഞ്ഞത്. ഇതിന് അമൃത നല്‍കിയ മറുപടി ''എന്റെ കരിയര്‍ ഉപേക്ഷിക്കാന്‍ കഴിയാത്തൊരു സാഹചര്യത്തിലായിരുന്നു ഞാന്‍. ചിലപ്പോള്‍ കുറച്ച് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഞാന്‍ മുഴുനീള ഭാര്യയും അമ്മയുമൊക്കെ ആകാന്‍ തയ്യാറാകുമായിരുന്നു'' എന്നായിരുന്നു.

  താരനിബിഢമായി സൈമ അവാർഡ്സ്; മികച്ച നടൻ മോഹൻലാൽ, നടി മഞ്ജുവാര്യർ

  Recommended Video

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  ഇരുവരും പിരിഞ്ഞ ശേഷം രവി ശാസ്ത്രി 1990 ല്‍ റിതുവിനെ വിവാഹം കഴിച്ചു. 22 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും 2012 ല്‍ വേര്‍ പിരിയുകയായിരുന്നു. രവി ശാസ്ത്രിയുമായി പിരിഞ്ഞ ശേഷം നടന്‍ സെയ്ഫ് അലി ഖാനുമായി പ്രണയത്തിലായ അമൃത 1991 ല്‍ സെയ്ഫിനെ വിവാഹം കഴിച്ചു. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. സാറ അലി ഖാനും ഇബ്രാഹിം അലി ഖാനും. 2004ലാണ് അമൃതയും സെയ്ഫും പിരിയുന്നത്. സെയ്ഫ് പിന്നീട് നടി കരീന കപൂറുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. അമൃതയുടെ പാതയിലൂടെ തന്നെ മകള്‍ സാറ അലി ഖാനും സിനിമയിലെത്തിയിരിക്കുകയാണ്.

  Read more about: saif ali khan
  English summary
  When Ravi Shastri And Amrita Singh Took Their Love To Engagement But Decieded To Seperate
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X