എനിക്കെന്താ സ്ത്രീയെ കല്യാണം കഴിച്ചൂടേ? അവതാരകയുടെ വായടപ്പിച്ച് രേഖ; 'സൂപ്പര്‍ സ്റ്റാര്‍' എന്ന് ആരാധകര്‍

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് രേഖ. സിനിമാ ലോകം ഒരിക്കലും മറക്കാനാകാത്ത പ്രകടനങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് രേഖ. ഓണ്‍ സ്‌ക്രീനിലെ പ്രകടനങ്ങള്‍ കൊണ്ടു മാത്രമല്ല, ഓഫ് സ്‌ക്രീനിലെ തന്റെ വ്യക്തിത്വത്തിലൂടേയും രേഖ ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. ഇന്നത്തെ അത്ര പോലും സ്ത്രീസൗഹാര്‍ദ്രമല്ലാതിരുന്ന കാലത്ത് തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുകയും തന്റെ ഇഷ്ടങ്ങള്‍ക്ക് വേണ്ടി ജീവിക്കുകയും ചെയത് താരമാണ് രേഖ.

ബോളിവുഡിലെ നായിക സങ്കല്‍പ്പത്തെ തന്നെ മാറ്റിയെഴുതാന്‍ രേഖയ്ക്ക് സാധിച്ചിട്ടുണ്ട്. സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും അവര്‍ സ്വന്തം വഴികള്‍ തിരഞ്ഞെടുത്ത് നടന്നിരുന്ന നായികയാണ്. തന്റെ വ്യക്തി ജീവിതത്തിലും കരിയറിലും രേഖയ്ക്ക് കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട്. കുട്ടിക്കാലത്ത് തന്നെ കുടുംബഭാരം ചുമലിലേറ്റേണ്ടി വന്ന രേഖയുടെ ജീവിതകഥ സിനിമയേക്കാളും സംഭവബഹുലമാണ്.

Rekha

വെട്ടിത്തുറന്ന് സംസാരിക്കുന്നതാണ് രേഖയുടെ ശീലം. മറ്റുള്ളവര്‍ തന്നെ എങ്ങനെ വിധിക്കുമെന്നത് രേഖയെ ബാധിക്കാറേയില്ല. തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചുമൊക്കെ യാതൊരു മറയുമില്ലാതെയാണ് രേഖ അഭിമുഖങ്ങളില്‍ സംസാരിക്കുന്നത്. ഇപ്പോഴിതാ സിമി ഗേര്‍വാളിന് രേഖ നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗം സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറുകയാണ്. വിവാഹത്തെക്കുറിച്ച് താരം പറയുന്ന ഭാഗമാണ് വൈറലാകുന്നത്.

അവതാരകയായ സിമി രേഖയോട് പുനര്‍വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. ഭര്‍ത്താവിന് പകരം എന്തുകൊണ്ട് അതൊരു സ്ത്രീയായിക്കൂടാ എന്നായിരുന്നു രേഖ സിമിയോട് ചോദിച്ച മറു ചോദ്യം. വീണ്ടും വിവാഹം കഴിക്കുമോ എന്ന് സിമി ചോദിച്ചപ്പോള്‍ ഒരു പുരുഷനെയോ എന്ന് രേഖ തിരിച്ചു ചോദിക്കുന്നുണ്ട്. ഇതോടെ സിമിയുടെ ചോദ്യം മാറി. ഒരു സ്ത്രീയെയായിരിക്കില്ലല്ലോ എന്ന് സിമി പറഞ്ഞു. ഉടനെ എന്തുകൊണ്ട് ആയിക്കൂട എന്ന് രേഖ ചോദിക്കുകയായിരുന്നു.

എന്റെ മനസില്‍ ഞാന്‍ എന്നെ തന്നേയും എന്റെ തൊഴിലിനേയും എന്റെ പ്രിയപ്പെട്ടവരേയും വിവാഹം കഴിച്ചിരിക്കുകയാണ് എന്നാണ് രേഖ പറഞ്ഞത്. അതേസമയം, ഞാന്‍ ഒരു സിനിക്കലായ വ്യക്തിയല്ലെന്നും രേഖ പറയുന്നുണ്ട്. പിന്നാലെ അഭിമുഖത്തില്‍ സിമി രേഖയോട് ഒരു പുരുഷനെ വിവാഹം കഴിക്കുകയാണെങ്കില്‍ സുരക്ഷിതത്വം അനുഭവപ്പെടുമെന്ന് പറയുന്നുണ്ട്. പക്ഷെ ഉടനെ രേഖ സിമിയെ തിരുത്തുകയും ചെയ്യുന്നുണ്ട്. നിര്‍ബന്ധമില്ലെന്നും അതിന് പുരുഷന്‍ തന്നെ ആകണമെന്നില്ലെന്നും ആരുടെ കൂടെ ആയിരിക്കുന്നുവെന്നതില്‍ മാത്രമേ കാര്യമുള്ളൂവെന്നുമായിരുന്നു രേഖയുടെ മറുപടി.

Rekha

നിരവധി പേരാണ് രേഖയുടെ വാക്കുകള്‍ക്ക് കയ്യടിയുമായി എത്തുന്നത്. അന്നത്തെ കാലത്ത് തന്നെ വ്യക്തമായ കാഴ്ചപ്പാടും ശക്തമായ നിലപാടുമുണ്ടായിരുന്നു രേഖയ്ക്കെന്നും ഇതൊക്കെ കൊണ്ടാണ് രേഖയൊരു ലെജന്റായി നില്‍ക്കുന്നതെന്നും ആരാധകര്‍ പറയുന്നു.

അതേസമയം രേഖയുടെ പ്രണയവും ദാമ്പത്യവുമെല്ലാം വലിയ തകര്‍ച്ചകളായിരുന്നു. മുകേഷ് അഗര്‍വാള്‍ ആയിരുന്നു രേഖയുടെ ഭര്‍ത്താവ്. എന്നാല്‍ വിവാഹം കഴിഞ്ഞ് അധികനാള്‍ പിന്നിടും മുമ്പ് തന്നെ അദ്ദേഹം മരണപ്പെടുകയായിരുന്നു. ആത്മഹത്യയായിരുന്നു. രേഖ പിന്നീട് വിവാഹം കഴിച്ചിട്ടില്ല.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X