For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇരുട്ടത്തിരുന്ന് ജയ കരയുന്നത് ഞാന്‍ കണ്ടു! ബച്ചനുമായി അകലാനുള്ള കാരണം പറഞ്ഞ് രേഖ

  |

  നാല് പതിറ്റാണ്ടുകളിലധികം കാലം പിന്നിട്ടുവെങ്കിലും ഇന്നും ബോളിവുഡ് ആരാധകരുടെ ഇടയിലെ ചര്‍ച്ചാ വിഷയമാണ് രേഖയും അമിതാഭ് ബച്ചനും തമ്മിലുള്ള പ്രണയം. രേഖയുമായി ബച്ചന്‍ അടുപ്പത്തിലാകുമ്പോള്‍ അദ്ദേഹം ജയ ബച്ചനെ വിവാഹം കഴിച്ച് കഴിഞ്ഞിരുന്നു. രേഖയുമായി ബച്ചന്‍ അടുക്കുന്നത് ജയയായിരുന്നു തടഞ്ഞതെന്നും തുടര്‍ന്ന് ബച്ചനോട് ഇനിയൊരിക്കലും രേഖയുമൊത്ത് അഭിനയിക്കരുതെന്ന് ജയ ആവശ്യപ്പെട്ടുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

  1976 ല്‍ പുറത്തിറങ്ങിയ ദോ അഞ്ജാനെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് രേഖയും ബച്ചനും സുഹൃത്തുക്കളാകുന്നത്. ചിത്രത്തില ഇരുവരുടേയു ജോഡി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. തുടക്കത്തില്‍ വാര്‍ത്തകള്‍ നിരസിച്ചുവെങ്കിലും ഒടുവില്‍ രേഖ അവ അംഗീകരിക്കുകയും അമ്പരപ്പിക്കുന്ന പല വെളിപ്പെടുത്തലുകള്‍ നടത്തുകയും ചെയ്യുകയായിരുന്നു. വിശദമായി വായിക്കാം തുടര്‍ന്ന്.

  1978 ല്‍ സ്റ്റാര്‍ഡസ്റ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രേഖ മനസ് തുറന്നത്. മുക്കന്ദര്‍ ക സിക്കന്ദര്‍ എന്ന ചിത്രത്തിലെ തന്റേയും അമിതാഭ് ബച്ചന്റേയും പ്രണയ രംഗം ജയ ബച്ചനെ വേദനിപ്പിക്കുകയും ജയ കരഞ്ഞുവെന്നും രേഖ പറയുന്നു. ഇതോടെയാണ് ബച്ചന്‍ അകലം പാലിക്കാന്‍ തുടങ്ങിയതെന്നാണ് രേഖ അഭിമുഖത്തില്‍ പറയുന്നത്. ''ഒരിക്കല്‍ ഞാന്‍ പ്രൊജക്ഷന്‍ മുറിയിലൂടെ ബച്ചന്‍ കുടുംബത്തെ നോക്കുകയായിരുന്നു. അവര്‍ കുടുംബത്തോടെ മുക്കന്ദര്‍ ക സിക്കന്ദര്‍ കാണാന്‍ വന്നതായിരുന്നു. ജയ മുന്നിലായും അദ്ദേഹവും മറ്റും പിന്നിലെ നിരയിലുമായിരുന്നു ഇരുന്നത്. എന്നെ പോലെ ജയയുടെ അവര്‍ക്ക് വ്യക്തമായി കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. ചിത്രത്തിലെ പ്രണയ രംഗത്തില്‍ അവള്‍ കരഞ്ഞത് ഞാന്‍ കണ്ടതാണ്'' എന്നായിരുന്നു രേഖ പറഞ്ഞത്. പിന്നാലെയാണ് താന്‍ രേഖയുടെ കൂടെ അഭിനയിക്കുകയില്ലെന്ന് ബച്ചന്‍ തീരുമാനം എടുക്കുന്നത്.

  താനും ബച്ചനും തമ്മിലുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് രേഖ പലപ്പോഴും തുറന്ന് സംസാരിച്ചിട്ടുണ്ട്. ജയ ബച്ചന്‍ ആണ് തങ്ങള്‍ പിരിയാന്‍ കാരണമെന്നും രേഖ പറഞ്ഞിട്ടുണ്ട്. ''എനിക്ക് എന്താണ് പറയാനുള്ളത് ആര്‍ക്കും കേള്‍ക്കണ്ട. ഞാന്‍ ആണല്ലോ മറ്റവള്‍. മാതാപിതാക്കളും അസ്വസ്ഥരാണ്. ലോകത്ത് ഏത് മാതാപിതാക്കളാണ് തങ്ങളുടെ മകനൊരു ബന്ധമുണ്ടാകുന്നതില്‍ സന്തോഷിക്കുക. ഇമേജിന്റെ കാര്യം പറയണ്ട. ആരും ഉള്ളിലേക്ക് നോക്കുന്നില്ല. മറ്റേ പാര്‍ട്ടിയുടെ കൂടെ സുന്ദരിയായ പാവം ഇമേജ് നന്നായി ചേരുന്നയാളാണ്. ഞാന്‍ സ്വതന്ത്ര്യയാണ്. പക്ഷെ മറ്റേയാള്‍ക്ക് അത് ചെയ്യാനാകില്ല. അദ്ദേഹത്തെ ഉപേക്ഷിച്ച് പോകാന്‍ പറ്റില്ല'' എന്നായിരുന്നു 1984 ല്‍ ഫിലിംഫെയറിന് നല്‍കിയ അഭിമുഖത്തില്‍ രേഖ പറഞ്ഞത്.

  ''ഇതൊരു നല്ല ഗുണമാണ്. ഒരാള്‍ മറ്റൊരാളെയാണ് പ്രണയിക്കുന്നത് എന്നറിഞ്ഞിട്ടും കൂടെ ജീവിക്കുന്നതും ഒരു കൂരയ്ക്ക് കീഴെ കഴിയുന്നതും ചെറിയ കാര്യമല്ല. അതിന് കരുത്ത് വേണം. അവളെ ഞാന്‍ അതില്‍ അഭിനന്ദിക്കുന്നു. എനിക്ക് ഇല്ലാത്തതാണ് അത്. ഞാന്‍ കോംപര്‍മൈസ് ചെയ്യില്ല. അങ്ങനെ ചെയ്താല്‍ അത് യഥാര്‍ത്ഥ ബന്ധമല്ല. കൊടുക്കല്‍ വാങ്ങലുണ്ടാകും പക്ഷെ കോംപര്‍മൈസ് ചെയ്യേണ്ടി വന്നാല്‍ ആ ബന്ധം തന്നെ അവസാനിപ്പിക്കുന്നതാണ് നല്ലത്'' എന്നും രേഖ പറഞ്ഞിരുന്നു.

  Recommended Video

  Dulquer Salmaan Exclusive Visuals Vrom Amitabh Bachchan's party | FilmiBeat Malayalam

  അതേസമയം ഈ ഗോസിപ്പുകളോട് ബച്ചന്‍ ഒരിക്കലും പ്രതികരിച്ചിരുന്നില്ല. എല്ലാം അടിസ്ഥാന രഹിതമായ ഗോസിപ്പുകളാണെന്നായിരുന്നു ബച്ചന്റെ വാദം. എന്നാല്‍ ഒരിക്കല്‍ ജയ ബച്ചന്‍ തന്നെ ഈ പ്രണയത്തെക്കുറിച്ച് സൂചന നല്‍കിയിരുന്നു. ''നമ്മള്‍ മനുഷ്യരാണ്. നമ്മള്‍ പ്രതികരിക്കും. നെഗറ്റിവിറ്റിയോട് പ്രതികരിക്കുന്നത് പോലെ തന്നെ പോസിറ്റിവിറ്റിയോടും പ്രതികരിക്കും. നോട്ടങ്ങളിലൂടേയും ആംഗ്യങ്ങളിലൂടേയും മറ്റും നിങ്ങളോട് വീണ്ടും വീണ്ടും സൂചന നല്‍കുകയാണ്. വള്‍നറബിള്‍ ആയ പ്രായത്തില്‍ മനുഷ്യന്‍ അതിലായി പോകും. സങ്കടമാണെങ്കില്‍ സങ്കടം സന്തോഷം ആണെങ്കില്‍ സന്തോഷം'' എന്നായിരുന്നു ജയ പറഞ്ഞത്. അതേസമയം പൊതുവേദികളില്‍ രേഖയും ജയയും എന്നും പരസ്പരം ബഹുമാനം നല്‍കുകയും ചെയ്യാറുണ്ട്. ബച്ചന്റേയും ജയയുടേയും മകന്‍ അഭിഷേകിന്റെ ഭാര്യ കൂടിയായ നടി ഐശ്വര്യ റായ് രേഖയുമായി ഇന്നും വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.

  English summary
  When Rekha Called Jaya Bachchan Bechari And Blamed For Amitabh Distancing Himself
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X