For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇമേജ് ഭയന്ന് ബച്ചന്‍ മിണ്ടിയില്ല; ബച്ചനോടുള്ള പ്രണയം പര്യസമായി തുറന്ന് പറഞ്ഞ് രേഖ

  |

  ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തേയും വലിയ രണ്ട് താരങ്ങളാണ് അമിതാഭ് ബച്ചനും രേഖയും. ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ ബോളിവുഡിലെ ഐക്കോണിക് സിനിമകളാണ്. അതേസമയം രേഖ, അമിതാഭ് ബച്ചന്‍ എന്നീ പേരുകള്‍ കേള്‍ക്കുമ്പോള്‍ ഏതൊരു സിനിമാ പ്രേമിയുടേയും മനസിലേക്ക് കടന്നു വരുന്നതാണ് ഇരുവരും തമ്മിലുള്ള പ്രണയ ഗോസിപ്പുകളുടെ കാലം.

  Also Read: ഞാന്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പപ്പ പോയി; മനസിലെ നോവിനെക്കുറിച്ച് സുരഭി ലക്ഷ്മി

  രേഖയും ബച്ചനും ജയയുമൊക്കെ ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന പേരുകളാണ്. വിവാഹിതനായ ബച്ചനും രേഖയും തമ്മില്‍ പ്രണയമായിരുന്നുവെന്നാണ് ഗോസിപ്പുകളുണ്ടായിരുന്നത്. എന്നാല്‍ താനും രേഖയും തമ്മിലുള്ള ഗോസിപ്പുകളെക്കുറിച്ച് പ്രതികരിക്കാന്‍ ബച്ചന്‍ തയ്യാറായിട്ടില്ല. പക്ഷെ ബച്ചനോട് തനിക്കുള്ള പ്രണയം രേഖ പരസ്യമായി തന്നെ വെളിപ്പെടുത്തിയിരുന്നു.

  Rekha

  തന്റെ മനസിലുള്ളത് യാതൊരു മറയുമില്ലാതെ സംസാരിക്കുന്ന ശീലമുള്ള താരമാണ് രേഖ. അന്നും ഇന്നും രേഖ അങ്ങനെ തന്നെയാണ്. ആളുകള്‍ തന്നെക്കുറിച്ച് എന്ത് ധരിക്കുന്നുവെന്ന് ചിന്തിക്കാന്‍ നില്‍ക്കാതെ തന്നെ സംസാരിക്കാന് രേഖയ്ക്ക് സാധിക്കുമായിരുന്നു. ബച്ചനോടുള്ള തന്റെ ഇഷ്ടത്തെക്കുറിച്ചും രേഖ അങ്ങനെ സംസാരിച്ചിട്ടുണ്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

  ഒരിക്കല്‍ സിമി ഗേര്‍വാളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രേഖ മനസ് തുറന്നത്. തനിക്ക് അമിതാഭ് ബച്ചനോട് പ്രണയമുണ്ടെന്നും ഈ ലോകത്തിലുള്ള മുഴുവന്‍ പ്രണയം എടുത്താല്‍ അതില്‍ കുറച്ച് കൂടി കൂട്ടിച്ചേര്‍ത്താല്‍ മാത്രമേ തനിക്ക് ബച്ചനോടുള്ള പ്രണയത്തോളം എത്തുകയുള്ളൂവെന്നായിരുന്നു അന്ന് രേഖ പറഞ്ഞത്. താരത്തിന്റെ വാക്കുകളിലേക്ക്.

  ''തീര്‍ച്ചയായും. അതൊരു മണ്ടന്‍ ചോദ്യമാണ്. അദ്ദേഹത്തോട് അഘാതമായതും പൂര്‍ണമായതും അനിയന്ത്രിതവുമായ പ്രണയം തോന്നാത്ത ഒരു പുരുഷനെയോ സ്ത്രീയേയോ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. പിന്നെ എന്തിന് ഞാന്‍ വിട്ടു നില്‍ക്കണം. ഞാന്‍ എന്തിന് നിഷേധിക്കണം'' എന്നായിരുന്നു രേഖ പറഞ്ഞത്.

  ''എനിക്ക് അദ്ദേഹത്തോട് പ്രണയമില്ലേ എന്നോ, തീര്‍ച്ചയായും ഉണ്ട്. ലോകത്തെ സകലപ്രണയവും എടുക്കൂ, എന്നിട്ട് അതില്‍ കുറേക്കൂടി ചേര്‍ക്കൂ, അത്രയും ഞാന്‍ അയാളെ സ്‌നേഹിക്കുന്നുണ്ട്'' എന്നായിരുന്നു രേഖ പറഞ്ഞത്. അതേസമയം രേഖയുമായുള്ള ആദ്യ സിനിമ ചെയ്യുമ്പോള്‍ തന്നെ ബച്ചന്‍ ജയയെ വിവാഹം കഴിച്ചിരുന്നു. ബച്ചനുമായുള്ള പ്രണയ ഗോസിപ്പുകള്‍ കാരണം ജയയുമായി പ്രശ്‌നങ്ങളുണ്ടായിരുന്നുവോ എന്ന ചോദ്യത്തിനും രേഖ മറുപടി നല്‍കുന്നുണ്ട്.

  ''ദീദിബായ് കുറേക്കൂടി പക്വതയുള്ളവരാണ്. അത്രയും പക്വതയുള്ളൊരു സ്ത്രീയെ ഞാന്‍ കണ്ടിട്ടില്ല. അഭിമാനിയായ, ക്ലാസുള്ള സ്ത്രീയാണ്. ഒരുപാട് കരുത്തുണ്ട് അവര്‍ക്ക്. ആ സ്ത്രീയെ ഞാന്‍ ആരാധിക്കുന്നു. കിംവദന്തികള്‍ക്ക് മുമ്പ് തന്നെ ഞങ്ങള്‍ക്കിടയിലൊരു ബന്ധമുണ്ടായിരുന്നു. പക്ഷെ മാധ്യമങ്ങള്‍ എല്ലാം നശിപ്പിച്ചു. ഞങ്ങള്‍ ഒരേ ബില്‍ഡിംഗിലായിരുന്നു താമസിച്ചിരുന്നത്.'' രേഖ പറയുന്നു

  ''എന്റെ ദീദിബായ് ആണ് അവര്‍. ഇന്നും. എന്ത് സംഭവിച്ചാലും അതാര്‍ക്കും ഇല്ലാതാക്കാനാകില്ല. അവരും അത് തിരിച്ചറിയുന്നുവെന്നതില്‍ ദൈവത്തിന് നന്ദി പറയുന്നു. ഞങ്ങള്‍ എപ്പോള്‍ കണ്ടാലും അവര്‍ സ്‌നേഹത്തോടെയാണ് പെരുമാറുക. അവര്‍ എന്നും അവരായിരിക്കും'' രേഖ കൂട്ടിച്ചേര്‍ക്കുന്നു.

  എണ്‍പതുകളിലാണ് അമിതാഭ് ബച്ചന്റെയും രേഖയുടെയും പ്രണയകഥ ബോളിവുഡ് ലോകത്ത് ചര്‍ച്ചയായി മാറിയത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവും ആയിരുന്നത് കൊണ്ട് ഒരിക്കല്‍ പോലും പ്രണയത്തെ കുറിച്ച് അമിതാഭ് പറഞ്ഞിട്ടില്ല.
  സ്വന്തം പ്രതിഛായ നശിക്കാതെ ഇരിക്കാനും മക്കളുടെയും കുടുംബത്തെയും സംരക്ഷിക്കുന്നതിന് വേണ്ടിയുമാണ് ബച്ചന്‍ ഒന്നും മിണ്ടാതെ ഇരുന്നതെന്നാണ് രേഖ പറഞ്ഞത്.

  ഈ സംഭവങ്ങള്‍ രേഖയുമായി ബച്ചനും ജയയും അകലാന്‍ കാരണമായിരുന്നു. വര്‍ഷങ്ങളോളം ഇവര്‍ക്കിടയില്‍ സൗഹൃദമുണ്ടായിരുന്നില്ല. എന്നാല്‍ കാലത്തിന് മായ്ക്കാനാകാത്ത മുറിവില്ലെന്ന് പറയുന്നത് പോലെ ആ പ്രശ്‌നങ്ങളൊക്കെ കെട്ടടങ്ങുകയായിരുന്നു.

  1973 ലാണ് അമിതാഭ് ബച്ചനും ജയയും തമ്മില്‍ വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ രണ്ട് മക്കളുമുണ്ട്. മാതാപിതാക്കളുടെ പാതയിലുടെ അഭിഷേക് ബച്ചന്‍ സിനിമയിലേക്ക് എത്തിയെങ്കിലും മകള്‍ ബിസിനസിലേക്കാണ് തിരിഞ്ഞത്. രേഖയും വിവാഹിതയായെങ്കിലും ആ ബന്ധം അധികനാള്‍ നീണ്ടു നിന്നില്ല. രേഖയുടെ ഭര്‍ത്താവ് മരണപ്പെടുകയായിരുന്നു.

  English summary
  When Rekha Confessed Her Love Amitabh Bachchan On National Media And Talked About Jaya Too
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X