For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കെട്ടിപ്പിടിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഹൃത്വിക്കിനെ ലിപ് ലോക്ക് ചെയ്ത് രേഖ; ആരാധകര്‍ ഞെട്ടിയ സംഭവം!

  |

  ബോളിവുഡിന്റെ ഐക്കോണിക് നായികയാണ് രേഖ. നായിക വേഷങ്ങളെ അടിമുടി മാറ്റിയെഴുതിയ താരമാണ് രേഖ. ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ താരങ്ങളില്‍ ഒരാളായ ജെമിനി ഗണേശന്റേയും നടി പുഷ്പവല്ലിയുടേയും മകളായിട്ടാണ് രേഖയുടെ ജനനം. അച്ഛന്റെ സ്‌നേഹം കുട്ടിക്കാലത്ത് അറിയാന്‍ സാധിച്ചിരുന്നില്ല രേഖയ്ക്ക്. കുടുംബത്തിന്റെ കടുത്ത ദാരിദ്രമാണ് രേഖയെ തന്റെ പതിമൂന്നാം വയസില്‍ സിനിമയിലെത്തിക്കുന്നത്.

  Also Read: തെറ്റിദ്ധരിക്കാന്‍ ഉറപ്പിച്ചവരെ കണ്ട ഭാവം നടിക്കാതെ മുന്നോട്ട്; വിവാദത്തിനിടെ വൈറലായി അന്‍ചിയുടെ പ്രതികരണം

  തെന്നിന്ത്യന്‍ സിനിമയിലൂടെയാണ് രേഖ അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് ബോളിവുഡിലെത്തുകയായിരുന്നു. തന്റെ അഭിനയമികവ് കൊണ്ടും പകരംവെക്കാനില്ലാത്ത കരിഷ്മ കൊണ്ടും ബോളിവുഡിലെ സൂപ്പര്‍ താരമായി മാറുകയായിരുന്നു രേഖ. അക്കാലത്തെ നായിക സങ്കല്‍പ്പത്തെ തന്നെ രേഖ തിരുത്തിക്കുറിച്ചു. ആക്ഷനും കോമഡിയും റൊമാന്‍സുമെല്ലാം ചെയ്തു. ബോള്‍ഡ് എന്നതിന്റെ നിര്‍വചനമായി മാറി രേഖ.

  സിനിമ പോലെ തന്നെ നാടകീയവും സംഭവബഹുലവുമായിരുന്നു രേഖയുടെ വ്യക്തിജീവിതവും. മനസിലുള്ളത് വെട്ടിതുറന്ന് പരയാനും പ്രകടിപ്പിക്കാനും രേഖ മടിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പലപ്പോഴും രേഖയുടെ പേര് വിവാദങ്ങളില്‍ ഇടം നേടിയിരുന്നു. വിവാഹതിനായ അമിതാഭ് ബച്ചനൊപ്പമുള്ള പ്രണയം മുതല്‍ അക്ഷയ് കുമാറിനോടുള്ള അടുപ്പം വരെ രേഖയുടെ ജീവിതത്തെ വാര്‍ത്തകളില്‍ നിറച്ച സംഭവങ്ങളായി മാറി.

  Also Read: എന്റെ ഉള്ളിലെ ടാറ്റയും അംബാനിയും ഉണർന്നപ്പോൾ ധർമജന്റെ ഉള്ളിൽ അതിലും വലുത്; രസകരമായ സംഭവം പറഞ്ഞ് പിഷാരടി

  രേഖയുടെ പേരിനൊപ്പം ചേര്‍ക്കപ്പെട്ട മറ്റൊരു വിവാദമായിരുന്നു നടന്‍ ഹൃത്വിക് റോഷനുമായുള്ള ചുംബനം. ഹൃത്വിക്കും രേഖയും 2003ല്‍ പുറത്തിറങ്ങിയ കോയി മില്‍ ഗയ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഹൃത്വിക്കിന്റെ അമ്മ വേഷത്തിലാണ് രേഖയെത്തിയത്. പിന്നീട് വന്ന കൃഷ് പരമ്പരയില്‍ ഹൃത്വിക്കിന്റെ മുത്തശ്ശിയായും രേഖയെത്തി. അതുകൊണ്ട് തന്നെ വളരെ ആഴത്തിലുള്ള അടുപ്പമുണ്ട് രേഖയ്ക്കും ഹൃത്വിക്കിനും. ഓഫ് സ്‌ക്രീനിലും ഇരുവരും അമ്മയും മകനും പോലെ തന്നെയായിരുന്നു.

  ഒരിക്കല്‍ ഒരു അവാര്‍ഡ് ദാന പരിപാടിയില്‍ വച്ച് ഹൃത്വിക് റോഷനും രേഖയും തമ്മില്‍ കണ്ടുമുട്ടിയിരുന്നു. കണ്ടതും വളരെ സന്തോഷത്തോടെ അടുത്തേക്ക് ചെന്ന് സംസാരിക്കുകയായിരുന്നു ഇരുവരും. എന്നാല്‍ കെട്ടിപ്പിടിച്ച ശേഷം രേഖ ഹൃത്വിക്കിനെ ചുംബിച്ചത് അറിയാതെ ചുണ്ടിലായിപ്പോവുകയായിരുന്നു. പക്ഷെ സോഷ്യല്‍ മീഡിയയില് ഈ രംഗം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും വൈറലായി മാറുകയും ചെയ്തു. പിന്നാലെയിത് വലിയ വിവാദമായി മാറുകയും ചെയ്തു. എന്തായാലും രേഖയ്ക്കും ഹൃത്വിക്കിനും ഇടയിലെ സ്‌നേഹത്തിന് ഈ സംഭവം കോട്ടം വരുത്തിയിട്ടില്ല.

  Also Read: 'നയൻതാര ചെയ്തില്ലേ, നമുക്കും പറ്റും'; വാടക ​ഗർഭധാരണം ട്രെൻഡ് ആയി മാറുമെന്ന് നടൻ

  ഇപ്പോള്‍ അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ് രേഖ. ഇടയ്ക്ക് താരം റിയാലിറ്റി ഷോയിലും മറ്റും അതിഥിയായി എത്തുകയും നൃത്തം അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നും സദസിനെ കയ്യിലെടുക്കാന്‍ തന്റെ ഒരു നോട്ടം മതി രേഖയ്ക്ക്. ഇന്നലെയായിരുന്നു രേഖയുടെ ജന്മദിനം. ആരാധകരും സിനിമാ ലോകവുമെല്ലാം താരത്തിന് ആശംസകളുമായി എത്തിയിരുന്നു.

  വിക്രം വേദയാണ് ഹൃത്വിക്കിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. തമിഴില്‍ വിജയ് സേതുപതി ചെയ്ത വേഷമാണ് ഹിന്ദിയില്‍ ഹൃത്വിക് അവതരിപ്പിച്ചത്. തമിഴ് പതിപ്പിന്റെ സംവിധായകരായ പുഷ്‌കറും ഗായത്രിയും തന്നെയായിരുന്നു ഹിന്ദി പതിപ്പും ഒരുക്കിയത്. മാധവന്റെ വേഷത്തിലെത്തിയത് സെയ്ഫ് അലി ഖാനായിരുന്നു. സിനിമയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. അടുത്തതായി, ദീപിക പദുക്കോണിനൊപ്പം ആദ്യമായി ഒരുമിക്കുന്ന ഫൈറ്റര്‍ ആണ് ഹൃത്വിക്കിന്റെ അണിയറയിലുള്ള സിനിമ. പിന്നാലെ വാറിന്റെ രണ്ടാം ഭാഗവും തയ്യാറെടുക്കുന്നുണ്ട്.

  English summary
  When Rekha Kissed On Hrtihik Roshan's Lips Unexpectedly And Went Viral On Social Media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X