For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബച്ചനോട് പ്രണയമാണ്, ജയ എന്റെ ചേച്ചിയാണ്! കോളിളക്കം സൃഷ്ടിച്ച രേഖയുടെ തുറന്നു പറച്ചില്‍

  |

  ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് രേഖ. ഇന്നുവരെ രേഖയെ പോലൊരു നായിക നടി പിന്നീടുണ്ടായിട്ടില്ല. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനുമെല്ലാം എന്നും ഒരുപോലെ നിറഞ്ഞു നിന്നിരുന്നു രേഖ. ഇപ്പോഴും താരത്തിനോടുള്ള ആരാധകരുടെ സ്‌നേഹത്തിന് യാതൊരു കുറവും വന്നിട്ടില്ല. സിനിമയിലെ ജീവിതം പോലെ തന്നെ രേഖയുടെ വ്യക്തിജീവിതവും എപ്പോഴും ചര്‍ച്ചയായി നിന്നിരുന്നു. അമിതാഭ് ബച്ചനോടുള്ള തന്റെ സ്‌നേഹം തുറന്നു പറഞ്ഞ രേഖയും, അമിതാഭ് ബച്ചന്‍-രേഖ-ജയ ബച്ചന്‍ വിഷയങ്ങളുമെല്ലാം ഒരിക്കല്‍ ബോളിവുഡിനെ ഇളക്കി മറിച്ച സംഭവങ്ങളായിരുന്നു.

  ആരാധക മനം കവര്‍ന്ന് ജാന്‍വി; ഹോട്ട് ഫോട്ടോഷൂട്ട്

  രേഖയുടെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ അഭിമുഖം സിമി ഗേര്‍വാളുമായിട്ടുള്ളതായിരുന്നു. 2004ല്‍ പുറത്തു വന്ന ഈ അഭിമുഖത്തില്‍ പല കാര്യങ്ങളേക്കുറിച്ചും രേഖ മനസ് തുറന്ന് സംസാരിക്കുന്നുണ്ട്. ബച്ചനെക്കുറിച്ചും തന്റെ പിതാവ് ജമിനി ഗണേശനെക്കുറിച്ചും മുകേഷ് അര്‍ഗവാളുമായുള്ള വിവാഹത്തെക്കുറിച്ചുമെല്ലാം രേഖ മനസ് തുറന്നിരുന്നു അന്ന്. ബച്ചനോട് പ്രണയമുണ്ടായിരുന്നുവോ എന്ന സിനിമയുടെ ചോദ്യത്തിന് ഉണ്ടെന്നായിരുന്നു രേഖ നല്‍കിയ മറുപടി. ഇത് പിന്നീട് വലിയ ചര്‍ച്ചയായി മാറുകയായിരുന്നു.

  Rekha

  ''തീര്‍ച്ചയായും. അതെന്തൊരു മണ്ടന്‍ ചോദ്യമാണഅ. അദ്ദേഹത്തോട് ഭ്രാന്തമായി സ്‌നേഹം തോന്നാത്തൊരു ഒരു പുരുഷനെയോ സ്ത്രീയേയോ കുട്ടിയേയോ ഞാനിതുവരെ കണ്ടിട്ടില്ല. പിന്നെ ഞാനായിട്ട് എന്തിന് മാറി നില്‍ക്കണം. ഞാനെന്തിന് നിരസിക്കണം. ഞാന്‍ എന്തിന് അദ്ദേഹത്തെ പ്രണയിക്കുന്നില്ലെന്ന് പറയണം? തീര്‍ച്ചയായും ഉണ്ട്. ലോകത്തിലെ മുഴുവന്‍ പ്രണയം നിങ്ങള്‍ക്കുള്ളതാണ്. എനിക്ക് ആ വ്യക്തിയോട് ഇഷ്ടമുണ്ട്'' എന്നായിരുന്നു രേഖയുടെ വാക്കുകള്‍. രേഖ ഇത്രമേല്‍ തുറന്ന് സംസാരിച്ച മറ്റൊരു അഭിമുഖവുമുണ്ടായിരുന്നില്ല.

  അതേക്കറിച്ച് പിന്നീട് സിമി പറഞ്ഞത് പക്ഷെ തനിക്ക് രേഖയുടെ മനസ് തുറക്കാന്‍ വലിയ ബുദ്ധിമുട്ടില്ലായിരുന്നുവെന്നാണ്. തങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പരിചയമുണ്ട്. നല്ല സുഹൃത്തുക്കളെ പോലെ സംസാരിക്കുക മാത്രമായിരുന്നു താന്‍ ചെയ്തതെന്നും അവര്‍ പറഞ്ഞു. ഇതേ അഭിമുഖത്തില്‍ ബച്ചനുമായി എന്തെങ്കിലും വ്യക്തിപരമായ ബന്ധങ്ങളുണ്ടായിരുന്നുവോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു രേഖ മറുപടി നല്‍കിയത്. ''ഒരു വ്യക്തിപരമായ ബന്ധവുമുണ്ടായിരുന്നില്ല. അതാണ് സത്യം. വിവാദങ്ങളിലും അഭ്യൂഹങ്ങളിലും ഒരു സത്യവുമില്ല'' എന്നായിരുന്നു രേഖ പറഞ്ഞത്.

  അതേസമയം ജയ ബച്ചനുമായി തനിക്ക് യാതൊരു പ്രശ്‌നവുമുണ്ടായിരുന്നില്ലെന്നും ജയ വളരെ പക്വതയുള്ളൊരു വ്യക്തിയാണെന്നും രേഖ പറഞ്ഞിരുന്നു. ''ദീദിഭായ് നല്ല പക്വതയുള്ളയാളാണ്. അതുപോലൊരു സ്ത്രീയെ വേറെ ഞാന്‍ കണ്ടിട്ടില്ല. എനിക്കവരോട് ആരാധനയാണ്. ഞങ്ങള്‍ക്കിടയില്‍ നല്ല ബന്ധമായിരുന്നു. പക്ഷെ ഈ കിംവദന്തികളും മാധ്യമങ്ങളും എല്ലാം തകര്‍ത്തു. ഞങ്ങള്‍ ഒരു ബില്‍ഡിംഗില്‍ താമസിച്ചവരാണ്. അവര്‍ എന്റെ ദീദിബായ് ആയിരുന്നു. ഇന്നും. എന്ത് സംഭവിച്ചാലും ആര്‍ക്കും അത് മാറ്റാനാകില്ല. അവര്‍ക്കും അത് അറിയാമെന്നതില്‍ ദൈവത്തിന് നന്ദി. ഞങ്ങള്‍ എപ്പോള്‍ കണ്ടാലും അവര്‍ നന്നായാണ് പെരുമാറുന്നത്'' എന്നായിരുന്നു ജയയെക്കുറിച്ച് രേഖ പറഞ്ഞത്.

  കാണെക്കാണെ നൂല് പൊട്ടിയ പട്ടം പോലെ നിയന്ത്രണം വിടുന്ന സിനിമ

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  1981 ല്‍ പുറത്തിറങ്ങിയ യഷ് ചോപ്രയുടെ സില്‍സില എന്ന ചിത്രത്തിന് ശേഷം അമിതാഭ് ബച്ചനും രേഖയും പിന്നീട് ഒരിക്കലും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. പൊതു പരിപാടികള്‍ക്ക് മാത്രമാണ് തങ്ങള്‍ പിന്നീട് കണ്ടിട്ടുള്ളതെന്നായിരുന്നു രേഖ അതേ അഭിമുഖത്തില്‍ അറിയിച്ചത്. വിവാദങ്ങളായിരുന്നു അതിന്റെ കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അച്ഛനും മുത്തച്ഛനുമൊക്കെയാണ് ബച്ചന്‍. വീണ്ടും പഴയ വിവാദങ്ങളിലേക്ക് മടങ്ങാന്‍ അദ്ദേഹത്തിനും താല്‍പര്യം കാണില്ലെന്നും സിമി പറഞ്ഞിരുന്നു. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും അവാര്‍ഡ് ഷോകളിലും ചാനല്‍ പരിപാടികളിലുമെല്ലാം രേഖ എത്താറുണ്ട്. ഈയ്യടുത്തൊരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് രേഖ പറഞ്ഞ വാക്കുകളും വാര്‍ത്തയായിരുന്നു.

  English summary
  When Rekha Praised Jaya Bachchan And Says Didi Is Much More Mature & Much More Together
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X