ഷൂട്ടിന് വരാതെ മുങ്ങി നടന്ന രേഖ, ഒടുവില്‍ ചീത്ത പറഞ്ഞ് സരോജ് ഖാന്‍; കണ്ണീരണിഞ്ഞ് താരം
ബോളിവുഡിലെ ഐക്കോണിക് കൊറിയോഗ്രാഫര്‍മാരില്‍ ഒരാളാണ് സരോജ് ഖാന്‍. മാധുരി ദീക്ഷിത്, ശ്രീദേവി, ഐശ്വര്യ റായ് തുടങ്ങി നിരവധി താരങ്ങളെക്കൊണ്ട് മനോഹരമായി ചുവടുവെപ്പിച്ചിട്ടുണ്ട് സരോജ്. ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് പാട്ടുകള്‍ക്ക് അവര്‍ ചുവടൊരുക്കിയിട്ടുണ്ട്. എന്നാല്‍ സരോജ് ഖാനൊപ്പം ജോലി ചെയ്യാന്‍ ബുദ്ധിമുട്ട് അനുഭവിച്ചവരില്‍ ഒരാളാണ് രേഖ.
ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ രേഖയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച ഓര്‍മ്മ സരോജ് ഖാന്‍ പങ്കുവെക്കുന്നുണ്ട്. തന്നോട് അലര്‍ജിയാണോ എന്ന് രേഖയോട് ചോദിച്ചിട്ടുണ്ടെന്നാണ് സരോജ് ഖാന്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് വിശദമായി വായിക്കാം തുടര്‍ന്ന്.

1990ല്‍ പുറത്തിറങ്ങിയ സിനിമയാണ് ഷേഷ്‌നാഗ്. കെആര്‍ റെഡ്ഡിയായിരുന്നു സിനിമയുടെ സംവിധാനം. ചിത്രത്തില്‍ രേഖയുടെ ഡാന്‍സുണ്ടായിരുന്നു. സരോജ് ആയിരുന്നു ഇതിന്റെ കൊറിയോഗ്രാഫര്‍. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലായിരുന്നു അണിയറപ്രവര്‍ത്തകര്‍. എന്നാല്‍ ഡാന്‍സ് രംഗം ചിത്രീകരിക്കാനുള്ള ഡേറ്റ് നല്‍കാന്‍ രേഖ കൂട്ടാക്കുന്നുണ്ടായിരുന്നില്ലെന്നാണ് സരോജ് പറയുന്നത്.
'' നിര്‍മ്മാതാവ് ഞങ്ങള്‍ക്ക് വളരെ കുറച്ച് സമയം മാത്രമേ നല്‍കിയിരുന്നുള്ളൂ. മൂന്ന് ദിവസത്തെ റിഹേഴ്‌സലുണ്ടായിരുന്നു. കമ്പോസ് ചെയ്യാനായി ഞാനും എന്റെ ടീമും രാത്രി പകലാക്കുകയായിരുന്നു. തുടര്‍ന്ന് രേഖ ജിയെ അയക്കാന്‍ പറഞ്ഞു. നല്ല ബുദ്ധിമുട്ടുള്ള ഡാന്‍സായിരുന്നു. പക്ഷെ അവര്‍ വന്നില്ല. അവര്‍ക്ക് സുഖമില്ലെന്നോ മറ്റൊരു ഷൂട്ടുണ്ടെന്നോ മറ്റോ ആയിരുന്നു പറഞ്ഞിരുന്നത്'' സരോജ് പറയുന്നു.

'' വന്ന ദിവസം അവര്‍ മേക്കപ്പ് ധരിച്ചിരുന്നുവെങ്കിലും ഡാന്‍സിനുള്ള വസ്ത്രം ധരിച്ചിരുന്നില്ല. അവര്‍ അവരുടെ കാറിലിരിക്കുകയായിരുന്നു. ഞാന്‍ അവരെ കാണാന്‍ ചെന്നു. തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് ഷൂട്ട് ക്യാന്‍സല്‍ ചെയ്യാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് എന്നെ അലര്‍ജിയാണെന്ന് തോന്നുന്നു. ഞാന്‍ നിങ്ങളെ റിഹേഴ്‌സലിന് വിളിച്ചു, നിങ്ങള്‍ വന്നില്ല. നിങ്ങള്‍ ഷൂട്ടിന് വന്നു, പക്ഷെ സുഖമില്ലെന്ന് പറയുന്നു. നിങ്ങള്‍ക്ക് നിര്‍മ്മാതാവിനോട് പറഞ്ഞ് ഡാന്‍സ് മാസ്റ്ററെ മാറ്റാം, നിങ്ങള്‍ക്ക് എനിക്കൊപ്പം പ്രവര്‍ത്തിക്കാനാകില്ലെന്ന് അവരോട് പറയൂ, എന്തോ പ്രശ്‌നമുണ്ട് എന്ന് ഞാന്‍ അവരോട് പറഞ്ഞു''.
''അവര്‍ പെട്ടെന്ന് മുഖം തിരിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. ഞാന്‍ തെറ്റായെന്നും പറഞ്ഞില്ലല്ലോ എന്ന് അവരോട് പറഞ്ഞു. നിങ്ങളിന്ന് ഷൂട്ട് ചെയ്യണമെന്ന് തോന്നുന്നുവെന്നും പറഞ്ഞു. ഞാന്‍ തീര്‍ച്ചയായും ഇന്ന് ഷൂട്ട് ചെയ്യുമെന്ന് പറഞ്ഞിട്ട് അവര്‍ തയ്യാറാകാന്‍ പോയി'' എന്നണ് സരോജ് ഖാന്‍ ഓര്‍ക്കുന്നത്. പിന്നീട് ഞാന്‍ നിങ്ങളെ ഒരുപാട് ബഹുമാനിക്കുന്നുണ്ടെന്നും പക്ഷെ എനിക്ക് നിങ്ങളെ ഇഷ്ടമല്ലെന്ന് പറഞ്ഞുവെന്ന് വിഷമായെന്ന് രേഖ പറഞ്ഞതായി സരോജ് പറയുന്നുണ്ട്.

''ഞാന്‍ അവര്‍ക്ക് വിശദമാക്കി കൊടുത്തു, എല്ലാവര്‍ക്കും അവരവരുടെ പ്രിയപ്പെട്ടവരുണ്ടാകും. ഗോവിന്ദി ചിന്നി പ്രകാശിനെയാണ് വിളിക്കുക, കാരണം അദ്ദേഹത്തിന് ചിന്നിയെയാണ് ഇഷ്ടം. ഡിംപിള്‍ കപാഡിയ ചിന്നി പ്രകാശിനെ വിളിച്ചാലും ഞാന്‍ കാര്യമാക്കില്ല. എന്റെ വിദ്യാര്‍ത്ഥിയാണെന്ന് കരുതി എന്നെ തന്നെ വിളിക്കണം എന്നില്ല'' എന്നു പറഞ്ഞതായും സരോജ് പറയുന്നു.
താന്‍ ശ്രീദേവിയെ പോലെയുള്ളവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സരോജ് പറയുന്നു. രേഖയ്ക്ക് തനിക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ അവരത് പറഞ്ഞ് തന്നെ മാറ്റണമെന്നും അല്ലാതെ താന്‍ കാരണം ഷൂട്ട് വൈകിപ്പിക്കരുതെന്നും സരോജ് പറയുന്നുണ്ട്. എന്തായാലും ആ പ്രശ്‌നം അവിടെ അവസാനിച്ചു. രേഖ സരോജിന്റെ ചുവടുകള്‍ തന്നെ ചെയ്തു. രേഖയുടെ പ്രകടനത്തെ സരോജ് അഭിനന്ദിക്കുകയും ചെയ്തു.

ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് രേഖ. ഇപ്പോള്‍ താരം അഭിനയത്തില്‍ നിന്നെല്ലാം വിട്ടു നില്‍ക്കുകയാണ്. ഈയ്യടുത്ത് റിയാലിറ്റി ഷോയില്‍ വിധി കര്‍ത്താവായി രേഖ എത്തിയിരുന്നു.


Click it and Unblock the Notifications