For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇരുണ്ട നിറവും തടിയും കാരണം കളിയാക്കല്‍! സുന്ദരിയാകാന്‍ രേഖ മാസങ്ങളോളം കഴിച്ചത് ഏലക്കയിട്ട പാല് മാത്രം

  |

  ബോളിവുഡിലെ എക്കാലത്തേയും വലിയ നായികമാരില്‍ ഒരാളാണ് രേഖ. ഇന്ത്യന്‍ സിനിമയിലെ തന്നെ നായിക സങ്കല്‍പ്പത്തെ അടിമുടി മാറ്റിയെഴുതിയ താരമാണ് രേഖ. വിഖ്യാത നടന്‍ ജെമിനി ഗണേശന്റേയും നടി പുഷ്പവല്ലിയുടേയും മകളായിട്ടാണ് രേഖയുടെ ജനനം. പക്ഷെ അച്ഛന്റെ സ്‌നേഹം കുട്ടിക്കാലത്ത് അറിയാന്‍ സാധിച്ചിരുന്നില്ല രേഖയ്ക്ക്. തന്റെ കുടുംബത്തിന്റെ കടുത്ത ദാരിദ്രമാണ് രേഖയെ സിനിമയിലെത്തിക്കുന്നത്. അരങ്ങേറുമ്പോള്‍ രേഖയുടെ പ്രായം പതിമൂന്ന് വയസായിരുന്നു.

  Also Read: 'അത് ചെയ്യേണ്ട ആവശ്യം ദുൽഖറിനില്ല എന്നിട്ടും ചെയ്തു, സ്വഭാവം കണ്ടിട്ട് ദുൽഖറിനോട് ഇഷ്ടം തോന്നി'; റിതു മന്ത്ര!

  തെന്നിന്ത്യന്‍ സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അധികം വൈകാതെ ബോളിവുഡിലെത്തി രേഖ. പിന്നീടങ്ങോട്ട് കണ്ടത് രേഖ എന്ന താരത്തിന്റെ വളര്‍ച്ചയായിരുന്നു. ആക്ഷനും കോമഡിയും റൊമാന്‍സുമെല്ലാം ചെയ്തും ബോള്‍ഡ് വേഷങ്ങളുടെ നിര്‍വ്വചനം തന്നെ മാറ്റിക്കുറിച്ചും രേഖ ഐക്കോണിക് താരമായി വളരുകയായിരുന്നു.

  ഫാഷന്‍ രംഗത്തും വിപ്ലവം സൃഷ്ടിച്ച താരമാണ് രേഖ. തന്റെ 68 -ാം ജന്മദിനമാണ് രേഖ ഇന്നലെ ആഘോഷിച്ചത്. ഇന്നും തന്റെ ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ രേഖയ്ക്ക് സാധിച്ചിട്ടുണ്ട്. സിനിമയില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയാണെങ്കിലും ഈയ്യടുത്ത് താരം റിയാലിറ്റി ഷോയില്‍ അതിഥിയായി എത്തുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നു.

  Also Read: ഞാന്‍ മദ്യപിച്ചിട്ടുണ്ട്, മയക്കുമരുന്ന് ഉപയോഗിക്കുകയും തീവ്രമമായി കാമിക്കുകയും ചെയ്തിട്ടുണ്ട്: രേഖ

  തന്റെ മനസിലുള്ളത് വെട്ടിത്തുറന്ന് പറയുന്ന ശീലക്കാരിയാണ് രേഖ. നിലാപാടുകളാണെങ്കിലും ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണെങ്കിലും രേഖയില്‍ നിന്നും വ്യക്തമായ മറുപടി തന്നെ ലഭിച്ചിരിക്കും. അത്തരത്തില്‍ രേഖയുടെ തുറന്ന സംസാരത്തിന്റെ പേരില്‍ പ്രശ്‌സ്തമായ ഒന്നായിരുന്നു സിമി ഗേര്‍വാളിന് രേഖ നല്‍കിയ അഭിമുഖം. തന്റെ പ്രണയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമൊക്കെ അഭിമുഖത്തില്‍ രേഖ മനസ് തുറക്കുന്നുണ്ട്. തന്റെ ശരീര സൗന്ദര്യം നിലനിര്‍ത്തുന്നതിനെക്കുറിച്ചും ഈ അഭിമുഖത്തില്‍ രേഖ മനസ് തുറന്നിരുന്നു.

  തടി കുറയ്ക്കാനായി താന്‍ മാസങ്ങളോളം പാല് മാത്രം കുടിച്ച് ജീവിച്ചിട്ടുണ്ടെന്നാണ് രേഖ പറയുന്നത്. ഏലമിട്ട പാലായിരുന്നു രേഖയുടെ ഏക ഭക്ഷണം അക്കാലത്ത്. ''ഞാന്‍ മാസങ്ങളോളം ഏലമിട്ട പാല് മാത്രം കുടിച്ച് ജീവിച്ചിട്ടുണ്ട്. ചിലപ്പോഴൊക്കെ പോപ്പ്‌കോണ്‍ ഡയറ്റും ചെയ്തിട്ടുണ്ട്. അടിസ്ഥാനപരമായി ഞാന്‍ പട്ടിണി കിടക്കുകയായിരുന്നുവെന്ന് പറയാം'' എന്നായിരുന്നു താരം പറഞ്ഞത്. തന്റെ കരിയറിന്റെ തുടക്കകാലത്ത് ഇരുണ്ട നിറത്തിന്റേയും തടിയുടേയും പേരില്‍ താന്‍ ഒരുപാട് അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ടെന്നാണ് രേഖ വെളിപ്പെടുത്തുന്നത്.

  Also Read: രണ്ട് വര്‍ഷത്തെ കഷ്ടപ്പാടിനൊടുവില്‍ ആ സന്തോഷമെത്തി; കുടുംബത്തിലെ പുതിയ നേട്ടം പങ്കുവെച്ച് ബഷീര്‍ ബഷി

  ''രണ്ടര വര്‍ഷം എടുത്താണ് ജങ്ക് ഫുഡ്‌സും ചോക്ലേറ്റും കഴിക്കുന്നത് നിര്‍ത്തുന്നത്. പതിയെയായിരുന്നു. ഗര്‍ റിലീസായപ്പോഴാണ് ആളുകള്‍ ശ്രദ്ധിച്ചത്. പക്ഷെ ഒരു രാത്രി കൊണ്ടുണ്ടായ മാറ്റമല്ല. രണ്ടര വര്‍ഷമെടുത്തു'' എന്നാണ് രേഖ പറയുന്നത്. തന്റെ ദക്ഷിണേന്ത്യന്‍ ശരീര പ്രകൃതിയും നിറവും കാരണം തന്നെ തുടക്കകാലത്ത് പലരും കളിയാക്കിയിരുന്നുവെന്നാണ് രേഖ പറയുന്നത്. അതിനാല്‍ എല്ലാ വെല്ലുവിളികളേയും മറി കടന്ന് വലിയ താരമായി മാറുക എന്നത് തന്റെ ലക്ഷ്യമായി മാറുകയായിരുന്നുവെന്നാണ് രേഖ പറയുന്നത്.

  1958 ല്‍ പുറത്തിറങ്ങിയ ഇന്‍തി ഗുട്ടു എന്ന തെലുങ്ക് സിനിമയിലൂടെ തന്റെ പതിമൂന്നാം വയസിലായിരുന്നു രേഖയുടെ അരങ്ങേറ്റം. പിന്നീട് സാവന്‍ ഭദോന്‍ എന്ന ചിത്രത്തിലൂടെ 1970 ല്‍ ബോളിവുഡ് നായികയായി മാറുകയായിരുന്നു രേഖ. 2014 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ നാനിയാണ് രേഖയുടെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഈ ചിത്രത്തിന് ശേഷം താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. എങ്കിലും താരം മറ്റ് ഷോകളിലൂടെയടക്കം നിറഞ്ഞു നില്‍ക്കുകയാണ്.

  Read more about: rekha
  English summary
  When Rekha Revealed She Was On Elaichi Milk For Months To Reduce Her Weight
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X