ഐശ്വര്യയ്ക്ക് വേണ്ടി ഞാനൊരു പുലിയായി പൊരുതും; അവള്‍ നിധിയാണ്; കുടുംബം കൈവിട്ടാലും ആഷിന് രേഖയുണ്ട്‌

ബോളിവുഡിലെ ഐക്കോണിക് താരമാണ് രേഖ. വിവാഹിതനായ അമിതാഭ് ബച്ചനുമായി രേഖയ്ക്കുണ്ടായിരുന്ന ബന്ധം ഇന്നും അവസാനിക്കാത്ത ചര്‍ച്ചാ വിഷയമാണ്. ബച്ചനുമായുള്ള ബന്ധത്തിന്റെ പേരില്‍ രേഖയും ജയ ബച്ചനും തമ്മിലുള്ള സൗഹൃദത്തില്‍ വിള്ളലുകള്‍ വീണിരുന്നു. എന്നാല്‍ ഇന്ന് അതെല്ലാം പഴയകഥകളാണ്. ബച്ചന്‍ കുടുംബവുമായി അകലം പാലിക്കുമ്പോഴും മരുമകള്‍ ഐശ്വര്യ റായിയുമായി വളരെ അടുത്ത ബന്ധമാണ് രേഖയ്ക്കുള്ളത്. തങ്ങള്‍ക്ക് പരസ്പരമുള്ള സ്‌നേഹവും ആദരവുമൊക്കെ രേഖയും ഐശ്വര്യയും പലപ്പോഴും പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഒരിക്കല്‍ ഐശ്വര്യയെ പ്ലാസ്റ്റിക് എന്ന് വിളിച്ചതിനെതിരെ രേഖ രംഗത്തെത്തിയിരുന്നു. ഐശ്വര്യയെ താന്‍ ഒരുപാട് സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നുണ്ട്. ഐശ്വര്യയ്ക്ക് വേണ്ടി വന്നാല്‍ ഒരു കടുവയെ പോലെ താന്‍ പൊരുതുമെന്നും രേഖ അന്ന് പറഞ്ഞിരുന്നു.

aishwarya rai

''ഞാന്‍ ആരാധിക്കുന്നവരില്‍ ഏറ്റവും മികച്ചത് ഐശ്വര്യയാണ്. അവള്‍ പ്ലാസ്റ്റിക് ആണെന്ന് പറയുന്ന മീഡിയയെ ഞാന്‍ എതിര്‍ക്കുന്നു. അവള്‍ വളരെ എക്‌സ്പ്രസീവാണ്. വേണ്ടി വന്നാല്‍ ഒരു കടുവയെ പോലെ അവള്‍ക്ക് വേണ്ടി ഞാന്‍ പൊരുതും. എന്റെ ഹൃദയം ആഷിനുള്ളതാണ്. അവള്‍ ഒരുപാട് കാലമായി ഇവിടെ തന്നെയുണ്ട്. ഇനിയും ഇവിടെ കാണും'' എന്നാണ് രേഖ പറഞ്ഞത്. തന്നോടാണ് രേഖ ഐശ്വര്യയെ താരതമ്യം ചെയ്യുന്നത്.

തമിഴ്‌നാടുകാരിയായ തനിക്ക് ഉറുദു സംസാരിക്കാന്‍ അറിയാമെന്ന് മനസിലാക്കുന്നത് ഉമറോ ജാന്‍ ചെയ്യുമ്പോഴാണെന്നാണ് രേഖ പറയുന്നത്. തന്നെ തെളിയിക്കാന്‍ ഐശ്വര്യയ്ക്ക് ഹോളിവുഡില്‍ പോകേണ്ടതില്ലെന്നും രേഖ പറഞ്ഞിരുന്നു. ''ഉമറോ ജാന്‍ ചെയ്യുന്നത് വരെ അത് തന്നെയാണ് എന്റേയും അവസ്ഥ. ഒരു തമിഴ് പെണ്‍കുട്ടിയ്ക്ക് ഉറുദു സംസാരിക്കാന്‍ അസാധ്യമാണെന്നാണ് കരുതിയത്. ഉമറോയില്‍ ഈ സൗത്ത് ഇന്ത്യന്‍ പെണ്‍കുട്ടി തന്റെ കഴിവ് തിരിച്ചറിഞ്ഞു. അവള്‍ക്ക് തന്നെ തെളിയിക്കാന്‍ ഹോളിവുഡില്‍ പോകേണ്ടതില്ല. അവള്‍ നമ്മുടെ നിധിയാണ്. ഐശ്വര്യയ്ക്ക് കഴിവുണ്ടോന്ന് പറയാന്‍ പുറമേയുള്ള ഇവര്‍ ആരാണ്? നമ്മള്‍ അവളെ അംഗീകരിക്കേണ്ട സമയമായി'' എന്നാണ് രേഖ പറഞ്ഞത്.

ഒരിക്കല്‍ രേഖ ഐശ്വര്യയ്ക്ക് അയച്ചൊരു കത്ത് ഫെമിന പുറത്ത് വിട്ടിരുന്നു. ധീരതയുടെ ജീവിച്ചിരിക്കുന്ന മാതൃകയാണ് ഐശ്വര്യ എന്നാണ് കത്തില്‍ രേഖ പറയുന്നത്.

aishwarya rai

''എന്റെ ആഷ്, നിന്നെപ്പോലെ തന്റെ ആത്മാവിനോട് ചേര്‍ന്നു നില്‍ക്കുന്നൊരു സ്ത്രീ ഒഴുകുന്ന നദി പോലെയാണ്. തനിക്ക് എത്തേണ്ടിടത്തേക്ക് തടസമില്ലാതെ അവളെത്തും. താന്‍ എത്തിച്ചേരേണ്ട ലക്ഷ്യത്ത് താനായി തന്നെ എത്തും. നീ പറഞ്ഞത് ആളുകള്‍ മറന്നേക്കാം. നീ ചെയ്തതും അവര്‍ മറന്നേക്കും. പക്ഷെ നീ അവർക്ക് നല്‍കിയ ഫീല്‍ ഒരിക്കലും അവര്‍ മറക്കില്ല. ഏറ്റവും പ്രധാനപ്പെട്ട മൂല്യം ധൈര്യമാണെന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് നീ. ധൈര്യമില്ലാതെ മറ്റൊരു മൂല്യവും പാലിക്കാനാകില്ല. നിന്റെ ആഴമുള്ള കരുത്തും ഊര്‍ജവും നീ സംസാരിക്കുന്നതിന് മുമ്പ് തന്നെ നിന്നെ അടയാളപ്പെടുത്തും'' എന്നാണ് രേഖ കത്തില്‍ പറയുന്നത്.

രേഖയും ഐശ്വര്യയും പൊതുവേദിയില്‍ കാണുമ്പോഴെല്ലാം പരസ്പരം വളരെ സ്‌നേഹത്തോടെയാണ് പെരുമാറുള്ളത്. 2019 ല്‍ രേഖയും ഐശ്വര്യയും ഒരു പരിപാടിക്കിടെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു.

Read more about: rekha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X